മമ്മുട്ടി കാരണമായി… !വിപ്ലവ നടിമാരുടെ കൂട്ടായ്മയ്ക്ക് അകാല ചരമം; സംഘടനയിൽ നിന്ന് മഞ്ജു പരസ്യമായി പിന്മാറും !!

സിനിമയെ വെല്ലുന്ന പ്രകടങ്ങലാണ് ഇപ്പോൾ സിനിമാക്കാരുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. സിനിമാക്കാരുടെ വനിതാ കൂട്ടായ്മയ്ക്ക് അകാല ചരമം. മഞ്ജു വാര്യരുടെ ഗ്ലാമറിൽ ആരംഭിച്ച സംഘടന ഇപ്പോൾ മഞ്ജു വാര്യരെ അവരുടെ ചർച്ചകളിലൊന്നും പങ്കെടുപ്പിക്കാറില്ല. മഞ്ജുവിന്റെ സാന്നിധ്യമായിരുന്നു സംഘടനയുടെ…

സിനിമയെ വെല്ലുന്ന പ്രകടങ്ങലാണ് ഇപ്പോൾ സിനിമാക്കാരുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. സിനിമാക്കാരുടെ വനിതാ കൂട്ടായ്മയ്ക്ക് അകാല ചരമം. മഞ്ജു വാര്യരുടെ ഗ്ലാമറിൽ ആരംഭിച്ച സംഘടന ഇപ്പോൾ മഞ്ജു വാര്യരെ അവരുടെ ചർച്ചകളിലൊന്നും പങ്കെടുപ്പിക്കാറില്ല. മഞ്ജുവിന്റെ സാന്നിധ്യമായിരുന്നു സംഘടനയുടെ നട്ടെല്ല്. ഏതാനും ദിവസങ്ങൾക്കുള്ളിൽ മഞ്ജു സംഘടനയിൽ നിന്നും പരസ്യമായി പിൻമാറും.

മഞ്ജുവിനെതിരെ സംഘടനയിൽ തന്നെയുള്ള ചിലർ രംഗത്തെത്തി കഴിഞ്ഞു. മഞ്ജു ആരെയും പിണക്കാതെ സ്വന്തം കാര്യം നോക്കുന്നു എന്ന ആരോപണമാണ് സഹപ്രവർത്തകർ ഉന്നയിക്കുന്നത്. കസബ വിവാദത്തിൽ മമ്മുട്ടിക്കെതിരായി നിലപാട് എടുക്കാൻ മഞ്ജു തയ്യാറായിരുന്നില്ല. തനിക്ക് സിനിമയിൽ നിന്നും സ്ത്രീവിരുദ്ധ നിലപാടൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നാണ് മഞ്ജു പറയുന്നത്.

പാർവതിയുടെ വിമർശനങ്ങളെ മഞ്ജു പരോക്ഷമായി തള്ളുകയായിരുന്നു. കസബ വിവാദങ്ങളിൽ ഇടപെടാൻ മഞ്ജു തയാറായിരുന്നില്ല. താൻ മാവിലായിക്കാരിയാണെന്ന മട്ടിലായിരുന്നു താരത്തിന്റെ പ്രതികരണം. സംഘടനയുമായി സഹകരിച്ചാൽ തനിക്ക് സിനിമയിൽ അവസരം കുറയുമോ എന്ന സംശയവും മഞ്ജുവിനുണ്ട്. ഏതായാലും വിവാദങ്ങളിൽ ഉൾപ്പെട്ട് സിനിമയിലെ അവസരം കുറയ്ക്കാൻ താരം തയ്യാറല്ല.

മമ്മുട്ടിക്കെതിരായി ഒരു ഇംഗ്ലീഷ് വെബ് സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനം സംഘടനയുടെ ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തതിനെതിരെ മഞ്ജു രംഗത്തെത്തിയിന്നു. നടിയുമായി ആലോചിക്കാതെയായിരുന്നു ലേഖനം ഷെയർ ചെയ്തത്. അത് തെറ്റായി പോയെന്ന് പറഞ്ഞപ്പോൾ മഞ്ജുവിനെതിരെ വനിതാ സംഘടന തിരിഞ്ഞു. മഞ്ജുവിന് സിനിമാ മോഹം തലയ്ക്ക് പിടിച്ചതാണെന്നും ആരോപണം ഉയർന്നു.

എന്നാൽ അത്തരമൊരു നിലപാടല്ല മഞ്ജു സ്വീകരിക്കുന്നത്. മമ്മൂട്ടിയെ പോലൊരു നടനെതിരെ ഇത്തരമൊരു ലേഖനം ഷെയർ ചെയ്തത് ശരിയായില്ലെന്ന അഭിപ്രായമുള്ള പലരും സംഘടനയിലുണ്ട്. മഞ്ജുവുമായി അഭിപ്രായ സമന്വയം ഉള്ളവർ സംഘടന വിടാനാണ് സാധ്യത. അങ്ങനെ വരുമ്പോൾ സംഘടന അകാല ചരമമടയും.

ഷെയർ ചെയ്ത ലേഖനം പിൻവലിക്കാനുള്ള കാരണവും എതിർപ്പാണെന്ന് പറയപ്പെടുന്നു. മഞ്ജുവും സംഘവും എന്ത് നിലപാട് എടുത്താലും താൻ പിൻമാറില്ലെന്നാണ് നടിയുടെ നിലപാട്. അവർ വിപ്ലവവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. സൂപ്പർ താരങ്ങൾ സിനിമയിൽ നിന്നും ഒഴിവാക്കിയാൽ പുതിയ ആളുകളുടെ ചിത്രങ്ങൾ ലഭിക്കുമെന്ന് വിപ്ലവ താരങ്ങൾക്ക് ഉറപ്പുണ്ട്. റിമയും പാർവതിയും ചേർന്ന് സംഘടനയെ ഹൈജാക്ക് ചെയ്തെന്ന ആക്ഷേപവും മഞ്ജുവിനുണ്ട്.

അതേ സമയം മഞ്ജു അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് സംഘടനയുണ്ടാക്കിയതെന്ന ആക്ഷേപവും സംഘടനയിൽ ചിലർക്കുണ്ട്. ദിലീപ് വിഷയം കത്തി നിന്ന സമയത്താണ് സംഘടന രൂപീകരിക്കപ്പെട്ടത്. അതിൽ മഞ്ജുവിന് ചില താത്പര്യങ്ങൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ ആരോപിക്കുന്നു. അതെന്തായാലും ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട പരാതിയിൽ ഇത്രവേഗം നടപടിയുണ്ടായത് സംഘടനയുടെ സമ്മർദ്ദം കാരണമായിരുന്നു.