മരണ വെളിച്ചം, തിരുവനന്തപുരത്ത് ഒറ്റരാത്രിയില്‍ അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഘടിപ്പിച്ച 1162 വാഹനങ്ങള്‍ കുടുങ്ങി

തിരുവനന്തപുരം: പൊലീസും മോട്ടോര്‍ വെഹിക്കിള്‍ അധികൃതരും അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനവുമായി നിരത്തിലിറങ്ങരുതെന്ന് അറിയിച്ചിരുന്നു.  എതിരെ വരുന്ന ഡ്രൈവര്‍മാര്‍ക്ക് റോഡ് കാണാനാവാതെ വരികയും ദുരന്തങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നതിനാലാണ് ഇത്. വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാശതീവ്രത കൂടിയ ഹെഡ്‍ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാല്‍  റദ്ദ് ചെയ്യുകയും…

തിരുവനന്തപുരം: പൊലീസും മോട്ടോര്‍ വെഹിക്കിള്‍ അധികൃതരും അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനവുമായി നിരത്തിലിറങ്ങരുതെന്ന് അറിയിച്ചിരുന്നു.  എതിരെ വരുന്ന ഡ്രൈവര്‍മാര്‍ക്ക് റോഡ് കാണാനാവാതെ വരികയും ദുരന്തങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നതിനാലാണ് ഇത്.

വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാശതീവ്രത കൂടിയ ഹെഡ്‍ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാല്‍  റദ്ദ് ചെയ്യുകയും ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍റ് ചെയ്യുമെന്നുമായിരുന്നു നിര്‍ദ്ദേശം.  24 മണിക്കൂര്‍ നീണ്ട വാഹനപരിശോധനയില്‍ ഇത്തരം ലൈറ്റുകള്‍ ഘടിപ്പിച്ച 1162 വാഹനങ്ങളാണ് കുടുങ്ങിയത്.

എതിരെ വരുന്ന വാഹനത്തിന്‍റെ ഡ്രൈവര്‍മാരുടെ ശ്രദ്ധതെറ്റിക്കുന്ന തരത്തിലുള്ള ലൈറ്റുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. കൂടുതല്‍ തീവ്രതയുള്ളതുമായ ലൈറ്റുകള്‍ നല്‍കിയ കുറ്റത്തിന് പിഴയായി ലഭിച്ചത്  11.62 ലക്ഷം രൂപയാണ് .

എല്‍ഇഡി, ഹാലജന്‍ തുടങ്ങിയ ലൈറ്റുകള്‍ എതിരേ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കും. മോട്ടോര്‍ വാഹനവകുപ്പ് ചട്ടം എതിര്‍ദിശയില്‍ വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്യണമെന്നാണ് പക്ഷെ ഇതൊന്നും പാലിക്കപെടുന്നില്ല   എന്നാണ് കാണുന്നത്.