മരിക്കും മുൻപ് രണ്ടര വയസുകാരി അനുഭവിച്ചത്; മനഃസാക്ഷിയുള്ളവർക്ക് സഹിക്കാൻ കഴിയില്ല ഈ വാർത്ത

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ടര വയസ്സുകാരി അതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്ഷേധം ശക്തമാകുകയാണ്. ഒരു കുഞ്ഞും ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത യാതനകൾ അനുഭവിചാണ് ആ രണ്ടര വയസുകാരി മരണത്തിനു മുന്നിൽ കീഴടങ്ങിയത്. കുഞ്ഞിന്റെ മരണത്തിനു…

3 year old girl died in Uttarpradesh

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ടര വയസ്സുകാരി അതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്ഷേധം ശക്തമാകുകയാണ്. ഒരു കുഞ്ഞും ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത യാതനകൾ അനുഭവിചാണ് ആ രണ്ടര വയസുകാരി മരണത്തിനു മുന്നിൽ കീഴടങ്ങിയത്. കുഞ്ഞിന്റെ മരണത്തിനു കാരണക്കാരായവർക്ക് കടുത്ത ശിക്ഷ തന്നെ കൊടുക്കണമെന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള മനുഷ്യത്വം ഉള്ള മനുഷ്യർ ആവശ്യപ്പെടുന്നത്.

മെയ് 30നു വീടിന്റെ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് രാവും പകലും കുഞ്ഞിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പോലീസിൽ പരാതിപ്പെട്ടെങ്കിലും ഫലം ഉണ്ടായതുമില്ല.ഒടുവിൽ രണ്ടു മൂന്ന് ദിവസങ്ങൾക്ക് ശേഷം കുട്ടിയുടെ വീടിനടുത്ത് തന്നെയുള്ള ഒരു സ്ത്രീ മാലിന്യം ഗാര്‍ബേജില്‍ കളയാന്‍ പോയപ്പോഴാണ് തെരുവ് നായ്ക്കൾ ചേർന്ന് ഒരു തുണിയിൽ പൊതിഞ്ഞ എന്തോ ഒന്ന് കടിച്ചു കീറുന്നതായി കണ്ടത്. ഉടനെ അവർ ബഹളം വെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി തെരുവ് നായ്ക്കളെ ഓടിച്ചതിന് ശേഷം എന്താണെന്ന് പരിശോധിച്ചപ്പോഴാണ് തുണിയിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. 

കുട്ടിയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു. ഒരു രണ്ടര വയസുകാരി സഹിക്കാവുന്നതിലും അപ്പുറം വേദന സഹിച്ചാണ് ആ കുഞ്ഞു വിട പറഞ്ഞത്. അതി ക്രൂരമായ പീഡനത്തിനായിരുന്നു കുട്ടി വിധേയയായെതെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞത്. കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുത്തു എന്ന് വീട്ടുകാർ ആരോപിച്ചേകിലും കണ്ണിൽ ഗുരുതരമായ മുറിവേറ്റിട്ടുണ്ടെന്നും എന്നാൽ ചൂഴെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ കുട്ടിയുടെ കയ്യും കാലും ഒടിഞ്ഞതി സ്ഥിതീകരിക്കുകയുംചെയ്തു . 

കുട്ടിയുടെ മുത്തച്ഛൻ കടമായി കൊടുത്ത 10000 രൂപ തിരിച്ചു ചോദിച്ചതിന്റെ വൈരാഗ്യത്തിൽ അയൽവാസികളായ സാഹിദ്, അസ്ലം എന്നിവരാണ് ഈ ക്രൂരത ചെയ്തത്. ഇവരെ പോലീസ് പിടികൂടിയിരുന്നു. പ്രതികൾക്ക് എത്രയും പെട്ടന്ന് അവർ അർഹിക്കുന്ന ശിക്ഷ നൽകണമെന്നാവിശ്യപെട്ടുകൊണ്ടുള്ള പ്രതിക്ഷേധം ശക്തമാകുകയാണ്. അത് കൊണ്ട് തന്നെ അതിവേഗ കോടതിയിൽ കേസിന്റെ വിചാരണ നടത്തുമെന്ന് പോലീസ് ഉറപ്പ് നൽകി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഭിഷേക് ബച്ചൻ തുടങ്ങി പല പ്രമുഖരും ട്വിറ്ററിലൂടെ പ്രതിക്ഷേധം വ്യക്തമാക്കി.