മരിച്ചെന്നു വിധി എഴുതി മോർച്ചറിയിലേക്ക് മാറ്റിയ സ്ത്രീ ബന്ധുക്കളുടെ മുന്നിൽവെച്ചു കണ്ണ് തുറന്നു.

ചണ്ഡീഗഢിൽ ആണ് അപൂർവമായ ഈ സംഭവം അരങ്ങേറിയത്. വർധക്യസഹചമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൃദ്ധ മരിച്ചുവെന്ന് ഡോക്ടർമാർ പറഞ്ഞതിന് ശേഷം അവിടെ തന്നെയുള്ള മോർച്ചറിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ അതിനു മുൻപ് വൃദ്ധ…

ചണ്ഡീഗഢിൽ ആണ് അപൂർവമായ ഈ സംഭവം അരങ്ങേറിയത്. വർധക്യസഹചമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൃദ്ധ മരിച്ചുവെന്ന് ഡോക്ടർമാർ പറഞ്ഞതിന് ശേഷം അവിടെ തന്നെയുള്ള മോർച്ചറിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ അതിനു മുൻപ് വൃദ്ധ അണിഞ്ഞിരുന്ന ആഭരങ്ങൾ ഊരിയെടുക്കാനായി ബന്ധുക്കളോട് ആവശ്യപ്പെട്ടു. ഇത്  പ്രകാരം ബന്ധുക്കൾ ആഭരണം ഊരിയെടുക്കാനായി വൃദ്ധയുടെ അടുക്കൽ എത്തിയപ്പോഴാണ് വൃദ്ധ ശ്വാസം എടുക്കുന്നതായി ബന്ധുക്കളുടെ ശ്രദ്ധയിൽ പെട്ടത്.

ഉടൻ തന്നെ ബന്ധുക്കൾ ഡോക്ടർമാരെ വിവരം അറിയിച്ചതിനെ തുടർന്ന് ഡോക്ടർമാർ എത്തി വീണ്ടും പരിശോധിച്ചപ്പോഴാണ് വൃദ്ധ ശ്വാസം എടുക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് അടിയന്തര ചികിത്സകൾ നൽകിയതിന് ശേഷം വൃദ്ധയെ വീട്ടിലേക്ക് അയച്ചു. എന്നാൽ ആരോഗ്യസ്ഥിതി വീണ്ടും മോശമായതിനെ തുടർന്ന് ഇവരെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചു അൽപ്പസമയത്തിനകം ഇവർ മരിക്കുകയുമായിരുന്നു.