മലയാളികളുടെ പ്രിയപ്പെട്ട വില്ലന്‍റെ ജന്മ ദിനത്തില്‍ അദ്ദേഹത്തിന്‍റെ മകളെ കണ്ടെത്തി സിനിമാ പ്രേമികള്‍..

ഐറിഷ് വംശജനായ ഇന്ത്യൻ ചലച്ചിത്ര നടൻ ഗാവിൻ പക്കാർ മലയാളികൾക്ക് മറക്കാനാവാത്ത മുഖമാണ്. അരങ്ങേറ്റം കുറിച്ചത് ആര്യൻ എന്ന ചിത്രത്തിലൂടെയാണ്.  ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്  സീസൺ എന്ന ചിത്രത്തിലൂടെയാണ്.   മലയാള സിനിമയിലെ ‘ഡ്രഗ് ഡീലർ’ക്ക് ഒരു കാലത്ത് ഒരൊറ്റ മുഖമേ ഉണ്ടായിരുന്നുള്ളൂ. ആനവാല്‍ മേതിരം, ആയുഷ്കാലം,  ബോക്സര്‍,…

ഐറിഷ് വംശജനായ ഇന്ത്യൻ ചലച്ചിത്ര നടൻ ഗാവിൻ പക്കാർ മലയാളികൾക്ക് മറക്കാനാവാത്ത മുഖമാണ്. അരങ്ങേറ്റം കുറിച്ചത് ആര്യൻ എന്ന ചിത്രത്തിലൂടെയാണ്.  ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്  സീസൺ എന്ന ചിത്രത്തിലൂടെയാണ്.   മലയാള സിനിമയിലെ ‘ഡ്രഗ് ഡീലർ’ക്ക് ഒരു കാലത്ത് ഒരൊറ്റ മുഖമേ ഉണ്ടായിരുന്നുള്ളൂ.

ആനവാല്‍ മേതിരം, ആയുഷ്കാലം,  ബോക്സര്‍, ജാക്പോട്ട്, തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം തിളങ്ങി.  ഗാവിനെ പകരക്കാരനില്ലാത്ത വില്ലനാക്കി മാറ്റിയത് ശരീരവും ഭയപ്പെടുത്തുന്ന നോട്ടവും ആണ്. സിനിമ പ്രേമികൾ യാദൃച്ഛികമായി   അദ്ധേഹത്തിന്റെ മകളെ കണ്ടെത്തി.

അതിനു നിമിത്തമായിരിക്കുന്നത് എറീക പക്കാർഡ് പങ്കുവച്ച ഒരു ചിത്രമാണ് . എറീകയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് തന്റെ അച്ഛന്, അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടായിരുന്നു. പോസ്റ്റ് ചെയ്തിരിക്കുന്നത് പാവാടയും ടോപ്പുമിട്ട് അച്ഛന്റെ കയ്യിൽ എറിക്ക തൂങ്ങിയാടുന്ന ചിത്രമാണ്.

നിരവധി സിനിമാപ്രേമികൾ ഗാവിനെക്കുറിച്ചുള്ള സിനിമാസ്മരണകൾ പങ്കുവെക്കുകയുണ്ടായി. ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും നെഗറ്റീവ് കഥാപാത്രങ്ങളിൽ ഗാവിൻ തിളങ്ങി നിന്നു. മുംബൈയിലെ ഒരു നഴ്സിങ് ഹോമിൽ 2012 ൽ ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് 48ാം വയസ്സിൽ മരിക്കുകയായിരുന്നു ഗാവിന്‍.