മലയാളി യുവത്വത്തിനു സംഭവിക്കുന്നത് ….

ഓ അവനോ , അതൊരു പുകഞ്ഞ പുള്ളിയാ പറഞ്ഞിട്ട് കാര്യമില്ല….. ഈയൊരു വിലയിരുത്തൽ നേരിടാത്ത യുവാക്കൾ ചുരുക്കം. ജാതകം കുറിക്കുമ്പോൾ മുതൽ തുടങ്ങുന്നു അവന്റെ ശനിദശ അഥവാ തലവിധി. പ്രഷര്കുക്കറിനുള്ളിലെ അരിയെന്നപോലെയവന് ബാല്യവും കൌമാരവും…

ഓ അവനോ , അതൊരു പുകഞ്ഞ പുള്ളിയാ പറഞ്ഞിട്ട് കാര്യമില്ല….. ഈയൊരു വിലയിരുത്തൽ നേരിടാത്ത യുവാക്കൾ ചുരുക്കം. ജാതകം കുറിക്കുമ്പോൾ മുതൽ തുടങ്ങുന്നു അവന്റെ ശനിദശ അഥവാ തലവിധി. പ്രഷര്കുക്കറിനുള്ളിലെ അരിയെന്നപോലെയവന് ബാല്യവും കൌമാരവും തള്ളിനീക്കുന്നു. കായിക വിനോദങ്ങൾ ചിലര്ക്ക് നിഷിദ്ധമാണ്. വയസ്സ് പതിനഞ്ചോ പതിനാറോ ആകുമ്പോൾ തുടങ്ങും മുന്കൂട്ടി എഴുതിയ തിരക്കഥയിലെ എഞ്ചിനീയറോ ഡോക്ടർറോ അതുമല്ലങ്കിൽ ഒരു അഡ്വക്കേറ്റോ  ആയി മാറാനുള്ള തയ്യാറെടുപ്പുകൾ  അവന്റെയും മാതാപിതാക്കളുടെയും. അഭിരുചി മറ്റൊന്നാണെങ്കിലും എന്ട്രൻസ് എന്ന മാമാങ്കത്തിനവൻ കച്ചകെട്ടുന്നു. അടി തെറ്റിയ ആനയെപ്പോലവൻ കുരുതിക്കളത്തിൽ അടര്ന്നു വീഴുന്നവനെ കാത്തിരിക്കുന്നത് പ്രൊഫഷണൽ സ്വാശ്രയ കഴുകന്മാരണ്. ലക്ഷങ്ങൾ വാരിയെറിഞ്ഞു വീട്ടുകാർ വീണ്ടും അവനെ കശ്ശപ്പുശാലയിൽ ചേര്ക്കുന്നു.

ഇലട്രോണിക്സും ബയോമെഡിക്കൽ എന്ചിനീയറിങ്ങും അനാട്ടമിയും പാത്തോളജിയുമൊക്കെ സിറിന്ചിനുള്ളിലെ മരുന്നെന്ന പോലെ സിരയിൽ കുത്തി നിറക്കപ്പെടുന്നു. ചിലപ്പോളത് ഒവര് ഡോസ് കണക്കെ മനസിലും ശരീരത്തിലും ചില മാറ്റങ്ങൾ വരുത്താറുണ്ട്. ഈ മാറ്റത്തിനെ അരിയർ പേപ്പര് എന്നോ സപ്ലി എന്നോ ഓമനപ്പേരിൽ വിളിക്കാം. ഈ നെട്ടോട്ടത്തിൽ ഒഴിച്ചുകൂടാനാവാത്ത മറ്റു ചില സംഗതികളും ഉണ്ട്. പ്രേമം , സ്മാർട്ട്‌ ഫോൺ പിന്നെ  ബൈക്ക് ഇവ പരസ്പരം പൂരകങ്ങളാണ്. കാമ്പസുകൾ വർണ്ണാഭമാണ്   സിനിമയിലെ നായിക, നായക സങ്കൽപ്പങ്ങൾ കാമ്പസുകളെ അതിരുകടന്നു സ്വാധീനിക്കറുണ്ട്  സമകാലിക സംഭവങ്ങൾ ഇതിനെ അടിവരയിട്ടു തെളിയിക്കുന്നു. മുകളിലോട്ട് ഉയർത്തിയ തലമുടിയും , കൂര്പ്പിച്ച താടിയും റെയ്ബാൻ ഗ്ളാസ്സും പാതിയഴിഞ്ഞ ജീൻസ്ക്കെയുമായി ന്യൂജെൻ  ആകുന്നതും  കോളേജ്  ജീവിത കാലത്താണ്.  ന്യൂജെൻ ഫ്രീക്കൻമ്മാരെ കാണുമ്പോൾ ചിലര് ഭ്രാന്തനെന്നോ ചോദിക്കനാളില്ലാത്തവനെന്നോ വിളിച്ചെന്ന് വരാം. പുറംമോഡി കണ്ടു മറ്റുള്ളവരെ വിലയിരുത്താൻ മലയാളി കഴിഞ്ഞേ മറ്റുള്ളവര്ള്ളൂ. എന്നാൽ  ന്യൂ ജെൻ  ഫ്രീക്കൻമ്മാര് ഇത്തരക്കര്ക്കിട്ടു പണികൊടുക്കുന്നതിൽ  ഉന്നത ബിരുദം നേടിയവരാണ്. ജീവിതത്തിനെ ഗതിമാറ്റം നടക്കുന്നത് കോളേജ് ജീവിതത്തിലാണ് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതും ഈ കാലയളവിലാണ്. ആഘോഷം ഏതായാലും മദ്യം വേണം എന്നതാണല്ലോ മലയാളിയുടെ ഒരു ഇത് . നാലോ അഞ്ചോ കൊല്ലത്തെ ജയിൽ  (കോളേജ്) വാസ്സത്ത്തിനു ശേഷം പച്ചയായ യഥാര്ത ജീവിതത്തിലേക്കവൻ ചുവടു വയ്ച്ചു തുടങ്ങുന്നു.അവിടെയും ചോദ്യങ്ങളുടെ നീണ്ട നിര.  “ജോലി ഒന്നും  ശരിയായില്ലെ?”  . ഒരു ഇടത്തരക്കാരനായ യുവാവ് നേരിടുന്ന വലിയ ചോദ്യം. ഈ  ചോദ്യത്തിന് പിന്നിൽ വീട്ടുകാരോ നാട്ടുകാരോ ആയിരിക്കും തലയിൽ ദേഷ്യത്തിന്റെയും വിഷമത്തിന്റെയും മത്ത്പിടിപ്പിക്കുന്ന ലഹരി നുരഞ്ഞു പതയുന്നുണ്ടെങ്കിലും ഒരു നേർത്ത പുഞ്ചിരിയിലോ തല താഴ്ത്തലിലോ അവന്റെ ഉത്തരവും പ്രതിഷേധവും രേഖപെടുത്തുന്നു . അവനറിയാം ലോകം വിശാലമാണെങ്കിലും മലയാളി മനസ്സ് ഇടുങ്ങിയതാണെന്ന് . ആവനാഴിയിലെ അവസാന ശരവും പ്രയോഗിച്ചവൻ ഒരു ജോലി നേടിയാൽ വരുന്നു അടുത്ത ചോദ്യം “എത്രയാ ശംമ്പളം?” . ചോദ്യങ്ങൾ അവസ്സനിക്കുന്നില്ല… വീട് , കല്യാണം , കുട്ടികൾ , കാർ എന്നിങ്ങനെ നീളുന്നു ചോദ്യങ്ങളുടെ പട്ടിക. ജീവിതം തന്നെ ഒരു ചോദ്യ ചിഹ്ന്നമായി തലയ്ക്കു മുകളിൽ നിൽകുമ്പോൾ ആരാ ഒന്ന് പതറിപ്പോകാത്തത്? ആരാ ഒന്ന് പകച്ചു പോകാത്തത് ?.

asd                       ജീവിതം പതറി നിൽക്കുന്നവർക്ക് മുന്നില് രണ്ടു വഴി കളാണുള്ളത്. ഒന്നാമതായി നിലവിലെ സാഹചര്യങ്ങളുമായി പൊരുത്തപെടുക. അതായതു ആരായാലും തടയാൻ പറ്റാത്ത മനസുമായി നിലവിലെ സാഹചര്യങ്ങളുമായി കഷ്ടപെട്ടു ജീവിതത്തെ പച്ചപിടിപ്പിക്കുക. ഇത്തരക്കാരാണ് യഥാര്ത പോരാളികൾ. രണ്ടാമത്തെ വഴി വിദേശ വാസം, പ്രവാസം എന്നൊക്കെപ്പറയാം  സത്യത്തിൽ ഈ അവസ്ഥ എന്നത് ഉറ്റവരോട് യാത്ര പറഞ്ഞുള്ള ഒളിച്ചോട്ടമാണ്. ജീവിത യഥാര്ത്യ ങ്ങളിൽനിന്നുള്ള ഒളിച്ചോട്ടം, അല്ലെങ്കിൽ സ്വന്തം ജീവിതം അന്യനാടുകളിൽ നരഹിച്ചു തീര്ക്കാനുള്ള ഒളിച്ചോട്ടം. ചുരുക്കിപ്പറഞ്ഞാൽ മറ്റുള്ളവര്ക്ക് വേണ്ടി ജീവിക്കാനുള്ള അവസാന ശ്രമം. ഒന്നോ രണ്ടോ വര്ഷത്തെ തദ്ദേശീയ തൊഴിലുനു ശേഷം പുകഞ്ഞ മനസുമായവാൻ കുടുംബ ഭാരവും ചുമലിലേന്തി വിദേശ വാസത്തിനു പോകുന്നു. പുതിയ സ്ഥലം , ഭാഷ , ഏകാന്തത , പുതിയ കാഴ്ച്ചപ്പാടുകൾ , കൂട്ടുകാര് ജീവിതത്തിന്റെ ഗതി തന്നെ മാറിപോകുന്നു. പചമണ്ണിലൂടെ നഗ്നപാദനായി മഴയേറ്റു നടന്നവൻ മറ്റൊരിടത്ത് പറിച്ചു നടപ്പെടുന്നു. ഒറ്റപെടലുകൾ മറ്റുള്ളവരുടെ സന്തോഷത്തിനായി എന്ന് കരുതുമ്പോൾ സ്വന്തം വേദനകൾ കുടുംബത്തിനാണ്‌ എന്ന് ചിന്തിക്കുമ്പോൾ അവൻ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നു.എണ്ണയൊഴിച്ചു ചലിപ്പിക്കപ്പെടുന്ന യന്ത്രംപോലവൻ അന്യനാടുകളിൽ യാന്ത്രികമായി പണിയെടുക്കുന്നു. ഓണവും , ക്രിസ്മസ്, റംസാൻ , സംക്രാന്തി ഒക്കെയവന് സാധാരണ ദിവസ്സം പോലെ . വര്ഷത്തിലൊരിക്കലോ,രണ്ടുവഷത്തിലൊരിക്കലോ ദേശാടനക്കിളിപ്പോലെ  നാട്ടിലെത്തുന്നു. പണത്തിന്റെയും പത്രസിന്റെയും പവര് കാണിക്കാനുള്ള അവസരം. കടം വാങ്ങിയതും ഒവര്ടൈം ചെയ്തു നേടിയതുമായ പണം ഇതിനായി ഉപയോഗിക്കുന്നു. മറ്റുള്ളവരുടെ മുന്നില് അത്തര് പൂശിയും നല്ല വസ്ത്രങ്ങൾ ധരിച്ചും തലയുയർത്തി നടക്കാനുള്ള തത്രപ്പാടിൽ ഒന്നോ രണ്ടോ മാസത്തെ അവധിക്കാലം കഴിഞ്ഞിരിക്കും. ഇനിയുള്ളത് വീണ്ടുമൊരു വിരഹകാലം. പ്രിയപ്പെട്ടവരേ പിരിഞ്ഞു പാതി തളര്ന്ന മനസുമായി വീണ്ടും തിരക്കുപിടിച്ച ജീവിതത്തിലേക്കുള്ള മടക്കം.  

                          സ്വദേശത്തായാലും വിദേശത്തായാലും അടിസ്ഥാനപരമായി മലയാളികളാണല്ലോ . ജീവിത സാഹചര്യങ്ങളുമായി പെട്ടന്ന് പൊരുത്തപ്പെടാനുള്ള അതിജീവനശക്തി അവന്റെ രക്തത്തിൽ അലിഞ്ഞു ചേര്ന്നതാണ്. എന്തിരുന്നാലും അവന്റെയുള്ളിൽ കുടുംബവും, ബന്ധുക്കളും, ചങ്ങാതിമാരും നിറഞ്ഞ ലോകമാണ്. ജഡാനരകൾ ബാധിച്ചു രോഗശയ്യയിൽ കിടക്കുമ്പോൾ താങ്ങായി മാറേണ്ടവർ അവര്ക്കായി തന്റെ ജീവിതം തിളയ്ക്കുന്ന എണ്ണ പ്പാത്രത്തിലേക്കെറിയാൻ അവനു മടിയുണ്ടാവില്ല. അതെ ഇവരാണ് യഥാര്ത മലയാളി യുവത്വം.