മലയാള സിനിമാ ചരിത്രം തിരുത്തിയ പുലിമുരുകന് രണ്ട് വയസ്.

മലയാള സിനിമാ ചരിത്രം തിരുത്തിയ പുലിമുരുകന് രണ്ട് വയസ്. 2016ഒക്ടോബര്‍ ഏഴിനായിരുന്നു പുലിമുരുകൻ റിലീസ്.25ഓളം കോടിയോളം മുതല്‍മുടക്കിലൊരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ വാരിക്കൂട്ടിയത് 152 കോടിയായിരുന്നു.മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന പുലിമുരുകന്‍…

മലയാള സിനിമാ ചരിത്രം തിരുത്തിയ പുലിമുരുകന് രണ്ട് വയസ്. 2016ഒക്ടോബര്‍ ഏഴിനായിരുന്നു പുലിമുരുകൻ റിലീസ്.25ഓളം കോടിയോളം മുതല്‍മുടക്കിലൊരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ വാരിക്കൂട്ടിയത് 152 കോടിയായിരുന്നു.മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന പുലിമുരുകന്‍ ഉദയകൃഷ്ണന്റെ തിരക്കഥയില്‍ ഹിറ്റ് മേക്കര്‍ വൈശാഖാണ് സംവിധാനംആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ചിത്രത്തിന് 2016 മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫിക്കിക്കുള്ള ദേശീയ പുരസ്കാരം നേടി.

കേരളം, ദക്ഷിണാഫ്രിക്ക , തായ്‌ലാന്റ് വിയറ്റ്നാംഎന്നിവിടങ്ങളിൽ ആയി ചിത്രത്തിന്റെ ചിത്രികരണം കമാലിനി മുഖര്‍ജിയും, നമിതയുമാണ് നായികമാര്‍. ലാല്‍, സിദ്ധിഖ്, ബാല, വിനുമോഹന്‍, തെലുങ്കുതാരം ജഗപതിബാബു, തമിഴ്നടന്‍ കിഷോര്‍, മകരന്ത് ദേശ് പാണ്ഡെ, സുരാജ് വെഞ്ഞാറമൂട്, നോബി, നന്ദു, സന്തോഷ് കീഴാറൂര്‍. എം.ആര്‍.ഗോപകുമാര്‍, സേതുലക്ഷ്മി, കണ്ണന്‍ പട്ടാമ്പി എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്. റഫീഖ് അഹമ്മദ്, മുരുകന്‍ കാട്ടാക്കട എന്നിവരുടെ ഗാനങ്ങള്‍ക്ക് ഗോപിസുന്ദരാണ് സംഗീതം

മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമ,കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 325 സ്‌ക്രീനില്‍ റിലീസ് ചെയ്ത സിനിമ ആദ്യദിനം 4.05 കോടി രൂപ നേടി.ആദ്യദിന കളക്ഷന്‍, ആദ്യ വാര കളക്ഷന്‍, വേഗത്തില്‍ 10 കോടിയും 25 കോടിയും കളക്ഷന്‍ നേടിയ ചിത്രംകൂടാതെ ഏറ്റവും വേഗത്തിൽ 50 കോടി രൂപ സ്വന്തമാക്കുന്ന ചിത്രമെന്ന ബഹുമതിയും പുലിമുരുകൻ നേടി. 25 ദിവസം കൊണ്ടാണ് 56.68 ഏറ്റവും കൂടുതൽ ഇനിഷ്യൽ കളക്ഷൻ എന്നിങ്ങനെ നിരവധി റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചാണ് പുലിമുരുകന്‍ 100 കോടി ക്ലബില്‍ പ്രവേശിച്ചത്. ഏറ്റവും കൂടുതൽ ഇനിഷ്യൽ കളക്ഷൻ അങ്ങനെ നിരവധി റെക്കോർഡുകൾ സ്വന്തമാക്കി. 150-ാം ദിവസ150 കോടിയും കടന്ന്

ഏറ്റവും കൂടുതൽ പേർ ഒരുമിച്ചിരുന്ന് കണ്ട ത്രിഡി സിനിമ എന്ന ഗിന്നസ് റെക്കോർഡ് പുലിമുരുകന്. അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രദര്‍ശനത്തിലൂടെയാണ് ഈ ചരിത്രനേട്ടം പുലിമുരുകന്‍ സ്വന്തമാക്കിയത്.ഫ്ളവേഴ്സാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. 12,526 പേരാണ് പുലിമുരുകൻ ത്രിഡി പ്രദർശനം കാണാൻ എത്തിയത്. .6819 പേർ ഒരുമിച്ച് 3D ചിത്രം കണ്ടതായിരുന്നു ഇതിന് മുന്പ് വരെ ഉണ്ടായിരുന്ന റെക്കോർഡ്.2012ലായിരുന്നു ആ റെക്കോർഡ് രേഖപ്പെടുത്തിയത്. മെന്‍ ഇന്‍ ബ്ലാക്ക് എന്ന ഹോളിവുഡ് ചിത്രം ജര്‍മ്മനിയിലെ ഒരു സ്‌ക്രീനിലാണ് അന്ന് പ്രദര്‍ശിപ്പിച്ചത് ആ റെക്കോര്‍ഡാണ് പുലിമുരുകന്‍ തകർത്തത്.പുലിമുരുകന്‍ രാജ്യത്തെ ആദ്യ 6 ഡി ചിത്രം,സിനിമയുടെ കാതല്‍ 10 മിനിറ്റിലൊതുക്കിയാണ് 6 ഡിയിലേക്ക് മാറ്റിയത്.