മഹേഷിന്റെ പ്രതികാരം ഫെയിം നടി ലിജോ മോൾ വിവാഹിതയായി; വരൻ കമ്മട്ടിപ്പാടം ഫെയിം ഷാലു റഹീം

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ സോണിയ എന്ന കഥാപാത്രത്തിന്റെ വേഷം ചെയ്ത് ശ്രദ്ധേയ നേടിയ താരമാണ് ലിജോ. നടൻ ഷാലു റഹീമിനെയാണ് ലിജോ മോൾ വിവാഹം ചെയ്തത്. അടുത്തകാലത്തായി…

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ സോണിയ എന്ന കഥാപാത്രത്തിന്റെ വേഷം ചെയ്ത് ശ്രദ്ധേയ നേടിയ താരമാണ് ലിജോ. നടൻ ഷാലു റഹീമിനെയാണ് ലിജോ മോൾ വിവാഹം ചെയ്തത്. അടുത്തകാലത്തായി പ്രണയത്തിലായിരുന്നു ഇരുവരും. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇരുവരും വിവാഹം രജിസ്ട്രർ ചെയ്തതായാണ് പുറത്തുവരുന്ന വിവരം.

മഹേഷിന്റെ പ്രതികാരത്തിനു ശേഷം കട്ടപ്പനയിലെ ഋതിക് റോഷനിൽ പ്രധാന വേഷം ചെയ്തും ലിജോ മോൾ പ്രേക്ഷകരുടെ ഇഷ്ടം നേടിയരുന്നു. സ്ട്രീറ്റ് ലൈറ്റ് എന്ന മമ്മൂട്ടി ചിത്രത്തിലും ലിജോ മോൾ വേഷമിട്ടു. കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെയാണ് ഷാലുവിന്റെ അരങ്ങേറ്റം. ഇതിന് ശേഷം നജീം കോയ സംവിധാന ചെയ്ത കളി എന്ന ചിത്രത്തിലും ശ്രദ്ധ നേടി.

പ്രേമസൂത്രം എന്ന സിനിമയിലാണ് ഷാലുവും ലിജോമോളും ഒരുമിച്ച് അഭിനയിച്ചത്. ഈ സിനിമയിലെ ബന്ധമാണ് പ്രണയത്തിന് വഴിമാറിയത്. ജാലിയൻ വാല ബാഗാണ് ഷാലുവിന്റെ അടുത്ത ചിത്രം.