മീനത്തിൽ താലികെട്ട് സിനിമയിലെ കുട്ടിത്താരത്തെ നിങ്ങൾക്ക് ഓർമ്മയുണ്ടോ, സിനിമ ഉപേക്ഷിക്കേണ്ടി വന്ന കാരണം വ്യക്തമാക്കി അമ്പിളി

മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിലെ കുറുമ്പി അനിയതിക്കുട്ടിയെ നിങ്ങൾക്ക് ഓർമയില്ലേ. ദിലീപിനൊപ്പം ശക്തമായ വേഷം അവതരിപ്പിച്ച ബേബി അമ്പിളി എന്ന ബാലതാരം ഒരു കാലത്ത് മലയാള സിനിമയിൽ മിന്നും താരങ്ങളിൽ ഒരാളായിരുന്നു. വാത്സല്യം, മിന്നാരം,…

മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിലെ കുറുമ്പി അനിയതിക്കുട്ടിയെ നിങ്ങൾക്ക് ഓർമയില്ലേ. ദിലീപിനൊപ്പം ശക്തമായ വേഷം അവതരിപ്പിച്ച ബേബി അമ്പിളി എന്ന ബാലതാരം ഒരു കാലത്ത് മലയാള സിനിമയിൽ മിന്നും താരങ്ങളിൽ ഒരാളായിരുന്നു. വാത്സല്യം, മിന്നാരം, മിഥുനം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ അഭിനയിച്ച താരം അഭിനയം ഉപേക്ഷിച്ചത് പെട്ടന്നായിരുന്നു. 18 വർഷത്തിന് ശേഷം സിനിമ ഉപേക്ഷിക്കേണ്ടി വന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അമ്പിളി. അപ്രതീക്ഷിതമായി ഉണ്ടായ അച്ഛന്റെ മരണമാണ് തന്നെ സിനിമയിൽ നിന്നും അകറ്റിയത് എന്നാണ് അമ്പിളി പറയുന്നത്. അച്ഛന്റെ മരണശേഷം തന്നെ പിന്തുണയ്ക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും ഒരു അഭിമുഖത്തിൽ താരം പറഞ്ഞു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് മീനത്തിലെ താലികെട്ടിൽ അഭിനയിക്കുന്നത്. അതിന്റെ ഷൂട്ടിങ് കഴിഞ്ഞ് നിൽക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. രണ്ടാം ഭാവമായിരുന്നു അവസാന ചിത്രം. ഇന്ന് വക്കീൽ ആണ് അമ്പിളി. താൻ സിനിമയിലേക്ക് എത്തിയത് വിചിത്രമായ ഒര് കഥയാണെന്നും താരം പറയുന്നു. രണ്ടര വയസ്സിലെ അഭിനയത്തെക്കുറിച്ച അമ്പിളിയുടെ വാക്കുകൾ ഇങ്ങനെ.
ആദ്യം സിനിമയിലേക്ക് എത്തിയ കഥ വളരെ വിചിത്രമാണ്. അച്ഛനും അമ്മയും ജോലി ചെയ്യുന്ന ആൾക്കാരാണ് ചേട്ടൻ സ്കൂളിൽ പഠിക്കുകയാണ്.എനിക്ക് രണ്ടര വയസ്സ്. അംഗനവാടിയിൽ വീടിനടുത്തെ ടീച്ചറുടെ കൂടെ പോകും. വീടിനടുത്ത് നാൽക്കവലയിൽ സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. അതിലേക്ക് കുറച്ച് കുട്ടികളെ വേണം. തിക്കുറിശ്ശി സാർ കുറച്ച് കുട്ടികളെ പാട്ടു പഠിപ്പിക്കുന്ന സീൻ ആണ്. എന്നെയും അങ്ങനെ കുട്ടികളുടെ കൂട്ടത്തിൽ കൊണ്ടുപോയി. കൂട്ടത്തിൽ കരയുക ഒന്നും ചെയ്യാത്തതിനാൽ എന്നെ മടിയിൽ ഇരുത്തി തിക്കുറിശ്ശി സാർ എല്ലാവരെയും പാട്ടു പഠിപ്പിക്കുന്ന സീൻ എടുത്തു. 2 ദിവസം എല്ലാ കുട്ടികളും അഭിനയിക്കാൻ ഉണ്ടായിരുന്നു. മൂന്നാം ദിവസം എന്റെ മാത്രം കുറച്ച് ക്ലോസെഫ് ഷൂട്ടുകൾ എടുക്കാനുണ്ടായിരുന്നു. അംഗനവാടിയിൽ നിന്ന് പതിവുപോലെ കൊണ്ടുപോയി ഷൂട്ട് ചെയ്തു. അമ്മയ്ക്ക് ഈ സംഭവം ഒന്നും അറിയില്ലായിരുന്നു. മൂന്നാം ദിവസം ഒരു വിവാഹ സൽക്കാരത്തിന് പോകാൻ ഉച്ചയ്ക്ക് എന്നെ കൂട്ടാൻ അമ്മ അംഗനവാടിയിലർക്ക് വന്നു എന്നെ അവിടെ കണ്ടില്ല അമ്മ ആകെ ഭയന്ന്. ടീച്ചർ ആണ് പറഞ്ഞത് അതാ അവൾ അവിടെ സിനിമയിൽ അഭിനയിക്കുന്നുണ്ടന്ന് പറഞ്ഞത്.
അച്ഛൻ സെറ്റിലേക്ക് വന്ന് സംവിധായകനായ ഐ വി ശശി സാറിനെ കണ്ടു. അവർ മുൻപേ പരിചയമുള്ളവരായിരുന്നു എന്റെ മകളാണ് അമ്പിളി എന്ന് അച്ഛൻ പറഞ്ഞപ്പോൾ ആഹാ എന്നാ നേരുത്തെ പറയണ്ടേ എന്നായി ശശി സാർ.ആ സിനിമ കഴിഞ്ഞ് വീട്ടിൽ നിന്ന് ‘അമ്മ പറഞ്ഞു. ഇതോടെ മതി ഇനി സിനിമയിലൊന്നും അഭിനയിക്കേണ്ട എന്ന്. അമ്മയ്ക്ക് നല്ല പേടിയായിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് മീനത്തിൽ താലികെട്ട് എന്ന സിനിമയിൽ അഭിനയിക്കുന്നത്. അതിന്റെ ഷൂട്ടിങ് ഒക്കെ കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് അച്ഛൻ മരിക്കുന്നത്. ആ സമയത്ത് ചന്ദ്രനുദിക്കുന്നദിക്കിൽ എന്ന ചിത്രത്തിലേക്ക് വിളിച്ചു അതിനുവേണ്ടി ജിംൽ പോയി തടിയൊക്കെ കുറച്ചു. പക്ഷെ അച്ഛന്റെ മരണം ആഗസ്‌മികമായിരുന്നു. ആകെയുള്ള പിന്തുണ ഇല്ലാതായി. അതിന് ശേഷം പഠനം മുടക്കിയുള്ള അഭിനയത്തെ ആരും പിന്തുണച്ചില്ല. അതിനാൽ അഭിനയം മുന്നോട്ട് കൊണ്ടു പോകാൻ കഴിഞ്ഞില്ല.