മീ ടൂവിന് ബദലായി ഹിം ടൂ തരംഗമാകുന്നു

‘മി ടൂ ‘കാമ്ബയിനിനെ കളിയാക്കിക്കൊണ്ട് ഇന്റര്‍നെറ്റില്‍ തരംഗമായി ഹിം ടൂ കാമ്ബയിനും. ജീവിതത്തില്‍ പലപ്പോഴായിനേരിടുന്ന ലൈംഗികാതി ക്രമങ്ങള്‍ക്കെതിരെയുള്ള സ്ത്രീകളുടെ തുറന്നു പറച്ചിലുകളാണ് മീ ടൂ.ചലച്ചിത്ര താരങ്ങളുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരെല്ലാം മി ടൂ…

‘മി ടൂ ‘കാമ്ബയിനിനെ കളിയാക്കിക്കൊണ്ട് ഇന്റര്‍നെറ്റില്‍ തരംഗമായി ഹിം ടൂ കാമ്ബയിനും. ജീവിതത്തില്‍ പലപ്പോഴായിനേരിടുന്ന ലൈംഗികാതി ക്രമങ്ങള്‍ക്കെതിരെയുള്ള സ്ത്രീകളുടെ തുറന്നു പറച്ചിലുകളാണ് മീ ടൂ.ചലച്ചിത്ര താരങ്ങളുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരെല്ലാം മി ടൂ വിലൂടെ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ സ്ത്രീകളെ പോലെ പുരുഷന്മാരും ഇരകളാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു സ്ത്രീയാണ് ഹിം ടൂ കാമ്ബയിനിന് തുടക്കമിട്ടത്. തന്റെ മകന്റെ ചിത്രത്തിനൊപ്പം ആണ് ഇവര്‍ ഹിം ടൂ വിന് തുടക്കമിട്ടത്.

പിന്നീടത് നിരവധി പേര്‍ ഏറ്റു പിടിച്ചു.എന്നാല്‍ ഒരു വശത്തു നിന്നും ഗൗരവമേറിയ ഒരു വിഷയത്തെ കളിയാക്കുന്ന നടപടിയാണിതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.ഇന്ത്യയിലും പലരും ഇതേ തരത്തില്‍ പ്രതികരിച്ചിരുന്നു. മുകേഷിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക ഹിം ടൂ എന്ന രീതിയില്‍ പ്രതികരണം നടത്തിയിരുന്നു.

മുകേഷിന് വരുന്ന പല മെസേജുകളും അത്തരത്തില്‍ ഉള്ളതാണെന്ന് അവര്‍ പറഞ്ഞിരുന്നു.