മുംബൈ അധോലോകത്തിന്റെ ഉദയം … അതിന്‍റെ ആദ്യ ബാദ്ഷായുടെയും …!

ആയിരത്തി തൊള്ളായിരത്തി അമ്പതുകൾ..അന്ന് മുംബൈ ആയിട്ടില്ല .. ബോംബൈ …. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾ ബോംബൈയിലേക് ഒഴുകി എത്തി …അന്നേ സാമ്പത്തിക തലസ്ഥാനം എന്ന പദവി സ്വന്തം … മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും ഉൾനാടൻ…

ആയിരത്തി തൊള്ളായിരത്തി അമ്പതുകൾ..അന്ന് മുംബൈ ആയിട്ടില്ല .. ബോംബൈ …. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾ ബോംബൈയിലേക് ഒഴുകി എത്തി …അന്നേ സാമ്പത്തിക തലസ്ഥാനം എന്ന പദവി സ്വന്തം … മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും ഉൾനാടൻ മേഖലയിലെ യുവാക്കൾ ഈയം പാറ്റകളെ പോലെ ബോംബൈയിലേക് ഒഴുകി എത്തി.. സിനിമ സ്വപ്നങ്ങളും ബിസിനസ് സ്വപ്നങ്ങളും അന്നന്നത്തെ അന്നത്തിനു വേണ്ടിയും മഹാ തെരുവുകളിൽ അവർ അലിഞ്ഞു ചേർന്നു …അവരുടെ കണ്ണുകളിൽ ബോംബൈ എന്നാൽ അവസരങ്ങളുടെ മഹാസമുദ്രം ആയിരുന്നു . ബോംബെയ്ക്ക അന്നും ഇന്ത്യയുടെ മുഖമായിരുന്നു .. നാനാ ജാതി ജനങ്ങൾ.

വന്നവരിൽ പലർക്കും വേണ്ടത്ര വിദ്യാഭ്യാസമോ തൊഴിൽ പരിചയമോ ഉണ്ടായിരുന്നില്ല . കിട്ടിയ ജോലി ചെയ്തും കഷ്ടപ്പെട്ടും പലരും കഴിഞ്ഞു കൂടി. ബോംബൈക്ക് അന്ന് കുറ്റകൃത്യത്തിന്റെ മഹാനഗരം എന്ന സ്ഥാനം ലഭിച്ചിരുന്നില്ല. അധോലോകത്തിന്റെ വേര് മുളച്ചിട്ടും ഉണ്ടായിരുന്നില്ല . പോക്കറ്റടിയും തെരുവുകളിലെ അടി പിടിയും ആയിരുന്നു പ്രധാന പണികൾ. തുറമുഖങ്ങളിൽ കൂലികളുടെ കൈയിൽ നിന്ന് പിരിവു നടത്തിയും ചില ചട്ടമ്പികൾ ഉദയം ചെയ്തു .അക്കാലങ്ങളിൽ സൗത്ത് ഇന്ത്യയിൽ നിന്നും കുറെയേറെ പേര് ബോംബെയിൽ കുടിയേറി പാർത്തു . പ്രധാനമായും തമിഴ്നാട്ടുകാരും മംഗലാപുരംകാരും . അവർ പൊതുവെ മദ്രാസികൾ എന്ന് അറിയപ്പെട്ടു. തമിഴ്‌നാട്ടിലെ പന്നൈകുളം നിന്ന് ഹൈദർ മിർസയും തന്റെ കുടുംബത്തിന് ഒപ്പം ബോംബൈയിൽ എത്തിപ്പെട്ടു ഒരു പുതിയ ജീവിതം തേടി. അക്കൂട്ടത്തിൽ അദ്ദേഹത്തിന്റെ എട്ടുവയസുകാരൻ മകനും ഉണ്ടായിരുന്നു . ഒരു പൂച്ചക്കണ്ണൻ മകൻ.പല ജോലികൾ ചെയ്തു നോക്കി ഒടുവിൽ ഒരു ചെറിയ മെക്കാനിക് കട തുടങ്ങുവാൻ ഹൈദറിന് സാധിച്ചു . ഹൈദറും മകനും രാപ്പകലന്തിയോളം പണിയെടുത്തു എങ്ങനെയൊക്കെയോ കഴിഞ്ഞു . എന്നാൽ 8 വയസു മാത്രം പ്രായമുണ്ടായിരുന്ന മകന് ഒരു കാര്യം പെട്ടെന്ന് തന്നെ മനസിലായി. എത്രയൊക്കെ പണിയെടുത്താലും ഒരു ദിവസം 5 രൂപയിൽ കൂടുതൽ സമ്പാദിക്കാൻ അവനു കഴിഞ്ഞിരുന്നില്ല . ദിവസവും പണി സ്ഥലത്തേക്ക് പോകുന്ന യാത്രയിൽ വഴിയിൽ കാണുന്നതെല്ലാം അവനെ ആകർഷിച്ചു . വലിയ കാറുകളും മന്ദിരങ്ങളും അവൻ കൺചിമ്മാതെ നോക്കി നിന്നു . ബോംബെ ഗ്രാൻഡ് റോഡിലൂടെയും മലബാർ ഹിൽ ഏരിയയിലെ കെട്ടിടങ്ങളും വാഹനങ്ങളും മോഡി കൂടിയ വസ്ത്രം ധരിച്ച ആളുകളെയും കാണുമ്പോൾ അഴുക്കു പിടിച്ച തന്റെ വസ്ത്രത്തിലേക്കും കൈകളിലേക്കും അവൻ നോക്കും. ഒരു നാൾ ഇതുപോലെ താനും ആവുമെന്ന് പലകുറി അവൻ മനസ്സിൽ ആവർത്തിച്ചു ഉരുവിട്ടു .

പതിനെട്ടു വയസ്സ് തികഞ്ഞപ്പോൾ അവൻ അച്ഛന്റെ സൈക്കിൾ മെക്കാനിക് ഷോപ്പിൽ നിന്ന് വിടപറഞ്ഞു . ഒരുപാട് അലച്ചിലിനു ശേഷം 1944 ൽ ബോംബെ ഡോക്കിൽ കൂലി ആയിട്ട് അവൻ ചേർന്നു . ഭയങ്കര മതവിശ്വാസി ആയിരുന്ന ഹൈദർ മകന് ഒരു ഉപദേശത്തെ മാത്രേ നല്കിയിരുന്നൊള്ളു ” എന്തൊക്കെ സാഹചര്യം ഉണ്ടായാലും അല്ലാഹുവിനു നിരക്കാത്തതായി ഒന്നും പ്രവർത്തിക്കരുത് , സ്വീകരിക്കരുത് “അന്നത്തെ ബോംബെ മസഗോൺ ഡോക്ക് അത്ര വലുതൊന്നുമായിരുന്നില്ല . എങ്കിൽ തന്നെയും അത്യാവശ്യം എല്ലാവർക്കും നല്ല പണി കിട്ടിയിരുന്നു .ദുബായിൽ നിന്നും ഹോങ്കോങ്ങിൽ നിന്നും ചരക്കുമായി എത്തുന്ന കപ്പലുകളിൽ നിന്ന് ചരക്കുകൾ മാറ്റുക എന്നതായിരുന്നു അവന്റെ പണി. അക്കാലങ്ങളിൽ ഫിലിപ്സിന്റെ റേഡിയോയ്ക്കും വിദേശങ്ങളിൽ നിന്നുള്ള വില കൂടിയ വാച്ചുകൾക്കും ബോംബെയിൽ വളരെ പ്രിയം ഉണ്ടായിരുന്നു . ബ്രിട്ടീഷുകാർ അതിനു ഒട്ടും കുറവല്ലാത്ത നികുതിയും ഏർപ്പെടുത്തി .നികുതി ഒഴിവാക്കിയാൽ വളരെ കുറഞ്ഞ വിലയിൽ സാധങ്ങൾ ആവശ്യക്കാരിൽ എത്തിക്കാമെന് അവൻ മനസിലാക്കി . അക്കാലങ്ങളിൽ കള്ളക്കടത്ത് സംഘങ്ങൾ ഇതിന്റെ സാദ്ധ്യത അത്രക്ക് മനസ്സിലാക്കിയിരുന്നില്ല . വില കൂടിയ വാച്ചുകളോ ഒന്നോ രണ്ടോ സ്വർണ ബിസ്‌ക്കറ്റുകളോ റേഡിയോയോ ഒളിച്ചു കടത്തി ചെറിയ ലാഭത്തിൽ വില്കുമെന്നല്ലാതെ വൻതോതിൽ കള്ളകടത്ത് അന്നുണ്ടായിരുന്നില്ല .അവനും ചെറിയ ഫിലിപ്സ് റേഡിയോയും വിദേശ വാച്ചുകളും അരയിലും ഡ്രെസ്സിനിടയിലുമായി കടത്തി ആവശ്യക്കാരിൽ എത്തിച്ചു . ഈ സമയത്തു ആണ് അറബ് വംശജനായ ഷെയ്ഖ് അൽ മുഹമ്മദ് അൽ ഗാലിബിനെ അവൻ പരിചയപ്പെടുന്നത് . തന്റെ കള്ളക്കടത്തിന് പറ്റിയ ഒരു കൂട്ടാളിയെ തപ്പി നടക്കുക ആയിരുന്നു ഗാലിബ് . ദുബായിൽ നിന്നും ഹോങ്കോങ്ങിൽ നിന്നും സ്വർണവും വാച്ചുകളും നികുതി വെട്ടിച്ചു കൊണ്ട് വന്നു ബോംബയിൽ വില്കുകയായിരിന്നു ഗാലിബിന്റെ പണി . കമ്മിഷൻ വ്യവസ്ഥയിൽ അവനും ഗാലിബിനൊപ്പം കൂടി . ടോക്കിൽ നിന്ന് കടത്തി കൊണ്ട് വരുന്ന സാധങ്ങൾക് അവനും കമ്മിഷൻ ലഭിച്ചു . പതുക്കെ പതുക്കെ ഗാലിബിന്റെ വലം കൈ ആയി അവൻ വളർന്നു. വിശ്വസ്തനായ ആ പൂച്ചക്കണ്ണനെ ഗാലിബിനും പിടിച്ചു .ആ സമയങ്ങളിൽ ഒരു ലോക്കൽ ദാദാ ആയിരുന്ന ഷേർ ഖാൻ പത്താൻ മുംബൈ ഡോക്കിലെ കൂലികളിൽ നിന്ന് ഹഫ്റ്റ പിരിച്ചിരുന്നു . നല്കാത്തവരെ മര്ദിച്ചവശരാക്കുക ആയിരുന്നു പത്താന്റെയും കൂട്ടാളികളുടെയും പരിപാടി. ഒരിക്കൽ ഒരു കൂലിയെ തല്ലുന്നത് കാണാനിടയായ മിർസ ഒരു കാര്യം ശ്രദ്ധിച്ചു, എണ്ണത്തിൽ കൂടുതൽ ഉണ്ടായിട്ടും ഒരു കൂലി പോലും തിരിച്ചു പ്രതികരിച്ചില്ല . പത്താനെ നേരിടാൻ തന്നെ അവൻ തീരുമാനിച്ചു . അതിനായി ആരോഗ്യമുള്ള കുറച്ചുപേരെ മിർസ സംഘടിപ്പിച്ചു . ഒരു വെള്ളിയാഴ്ച പിരിക്കാനെത്തിയ പത്താന് ഒരു കാര്യം ശ്രദ്ധിച്ചു , കോലിയുടെ കൂട്ടത്തിൽ പത്ത് പേരുടെ കുറവുണ്ട് . അവർ എവിടെ എന്ന് തുറക്കുന്നതിനു മുന്നേ മിർസയുടെ നേതൃത്വത്തിൽ പത്തുപേരും പത്താനെയും കൂട്ടരെയും വളഞ്ഞു. ഇവർ പത്തുപേരും പത്താനും കൂട്ടരും നാല് പേരും . പൂച്ചക്കണ്ണന്റെ കൂട്ടത്തിനെതിരെ പിടിച്ചു നില്ക്കാൻ പത്താനായില്ല . മൃതപ്രായനായ പത്താൻ പിന്നെ മുംബൈ ടോക്കിൽ പിരിവിനായി എത്തിയില്ല . ഇതോടെ കൂലികളുടെ ഒരു അപ്രഖ്യാപിത നേതാവായി മിർസ ഉയർന്നു .

1947 ൽ ഇന്ത്യക്കു സ്വാതന്ത്യ്രം ലഭിക്കുമ്പോൾ ബോംബെ ഡോക്കിൽ മിർസ മൂന്നുവർഷം തികച്ചു . 1950 ൽ മുംബൈ പ്രെസിഡെൻസിയുടെ മുഖ്യ മന്ത്രി ആയിരുന്ന മൊറാജി ദേശായി മദ്യം ബോംബയിൽ നിരോധിച്ചു . ഇതോടെ കള്ളക്കടത്ത് സംഘനങ്ങൾക് പുതിയ വരുമാന മാര്ഗങ്ങളും തെളിഞ്ഞു . ഗാലിബും കള്ളക്കടത്തിൽ പുതിയ പുതിയ മാർഗങ്ങൾ കണ്ടെത്തി . വിദേശ മദ്യത്തോടൊപ്പം സ്വർണ ബിസ്‌ക്കറ്റുകളും മിർസയുടെ സഹായത്തോടെ ഗാലിബ് കടത്തുവാൻ തുടങ്ങി. സ്വർണത്തിന്റെ പരിശുദ്ധി മനസിലാക്കാനുള്ള വിദ്യകൾ ഗാലിബ് മിർസക്ക് പറഞ്ഞു കൊടുത്തു . ഗാലിബിന്റെ സഹായത്തോടെ വളർന്ന മിർസ ചെറിയൊരു വീട് വാങ്ങി . കള്ളക്കടത്തിൽ നിന്ന് അവർ കാശു വാരുവാൻ തുടങ്ങി .എന്നാൽ ഈ വളർച്ച അധികം കാലം നീണ്ടു നിന്നില്ല . ഒരു കേസിൽ കുടുങ്ങി ഗാലിബ് അകത്തായി . ഗാലിബ് അകത്താകുമ്പോൾ , അദ്ദേഹത്തിന്റെ സ്വർണ ബിസ്‌ക്കറ്റുകളുടെ ഒരു പെട്ടി കൈമാറാൻ പോയിരിക്കുകയായിരുന്നു മിർസ . ഗാലിബ് അറസ്റ്റ് ചെയ്യപ്പെട്ട വിവരം അറിഞ്ഞ മിർസക്ക് പുതിയൊരു ചിന്ത ഉടലെടുത്തു . ഈ സ്വർണ ബിസ്‌ക്കറ് കൈമാറുന്നതിന് പകരം അത് സ്വന്തമാക്കിയത് എന്താണ് . കുട്ടികാലത്ത് കണ്ട സ്വപ്നങ്ങൾ എല്ലാം സാധിക്കും . എന്നാൽ അച്ഛൻ പറഞ്ഞിരുന്ന കാര്യങ്ങളും മിർസയുടെ മനസ്സിൽ വന്നു . ഒടുവിൽ അച്ഛന്റെ പാത തന്നെ തിരഞ്ഞെടുക്കാൻ മിർസ തീരുമാനിച്ചു . ആ പെട്ടി മിർസയുടെ വീടിലെ ഒരു കുടുസ്സു മുറിയിൽ പഴകിയ തുണികൾക്കിടയിൽ ഒളിപ്പിച്ചു .

ഗാലിബിനെ മൂന്ന് വര്ഷത്തേക് ശിക്ഷിച്ചു . ഇക്കാലങ്ങളിൽ ചെറിയ കള്ളക്കടത്തു സംഘങ്ങൾക് സഹായങ്ങൾ ചെയ്തും കൂലി ആയും മിർസ മൂന്നു വര്ഷം തള്ളി നീക്കി . മൂന്നു വർഷത്തെ തടവിന് ശേഷം പൂര്ത്തിറങ്ങിയ ഗാലിബ് ആകെ തകർന്നിരുന്നു. കേസിനും കൂട്ടങ്ങൾക്കുമായി സമ്പാദിച്ചതിന്റെ നല്ലൊരു ഭാഗം ഗാലിബിനു നഷ്ടപ്പെട്ടു . ഇതിനിടയിൽ ദുബായിലേക്കു ഗാലിബിന്റെ കുടുംബം താമസം മാറ്റിയിരുന്നു . ആ ചെലവുകൾ ഒക്കെ താങ്ങുവാനാകാതെ കഷ്ട പ്പെടുന്നതിനിടയിൽ ആണ് തെരുവിൽ വച്ച തന്റെ പഴയ ജോലിക്കാരനെ ഗാലിബ് കാണുന്നത് .ഗാലിബിനെയും കൊണ്ട് മിർസ തന്റെ വീട്ടിൽ വന്നു . മുഷിഞ്ഞ തുണികൾക്കിടയിൽ നിന്നും പഴയ പെട്ടി എടുത്ത് ഗാലിബിനും സമ്മാനിച്ചു . പെട്ടി തുറന്ന ഗാലിബ് അന്ധാളിച്ചു പോയി . തന്റെ സ്വർണ ബിസ്‌ക്കറ്റുകൾ . ഇക്കാലമത്രയും ആരും തൊടാതെ അതിവിടെ ഇരിക്കുകയായിരുന്നു . പൂച്ചകണ്ണുള്ള ആ ചെറുപ്പക്കാരനെ ഗാലിബിന് മനസിലായതേ ഇല്ല. ” നെ എന്തെ ഇത് എടുക്കാതെ ഇരുന്നു? ഇത് വിട്ട് നിനക്ക് പുതിയൊരു ജീവിതം തുടങ്ങാമായിരുന്നല്ലോ . കള്ളക്കടത്തിൽ ഇതെല്ലം സ്വാഭാവികം അല്ലെ .. ഇതാണെങ്കിൽ കള്ള മുതലും .. ഇതെല്ലം എടുത്ത് ആരുടേയും കണ്ണിൽ പെടാതെ ഏതെങ്കിലും നഗരത്തിൽ നിനക്കു ഒരു ബാദ്ഷ ആയി വാഴമായിരുന്നാലോ ?” ഗാലിബിന്റെ കണ്ണുകൾ നിറഞ്ഞു .”എന്റെ അച്ഛൻ ഇപ്പോഴും പറയും ആരുടെ കണ്ണുകൾ വെട്ടിച്ചാലും സർവ ശക്തന്റെ മുന്നിൽ ഒളിച്ചോടാൻ ആകില്ല . ഇതെടുത്തില്ലെങ്കിലും ഒരു നാൾ ഈ നഗരത്തിന്റെ രാജാവാകും.. എനിക്കുറപ്പുണ്ട്..” ഉറച്ച ശബ്ദത്തിൽ ഇത് പറയുമ്പോൾ ആ ചെറുപ്പക്കാരന്റെ കണ്ണുകൾ തിളങ്ങി .ഗാലിബ് തനിക്ക് മുന്നിൽ നില്കുന്ന ആ പൂച്ചക്കണ്ണുകൾ ഉള്ള പയ്യനെ പുണർന്നു .ഇന്ന് മുതൽ നെ എന്റെ ജോലിക്കാരനല്ല . പങ്കാളി ആണ്.. എന്റെ എല്ലാത്തിന്റെയും പകുതി അവകാശി.. നിനക്ക് സമ്മതമാണോ .. നീ ഒപ്പം ഉണ്ടെങ്കിൽ നമുക്കീ നഗരം വെട്ടി പിടിക്കാം .. “അവർ പരസ്പരം പുണർന്നു . അതൊരു പുതിയ ഉദയം ആയിരുന്നു . ബോംബൈ അതുവരെ കാണാത്തതൊരു ഉദയം . ബോംബെയുടെ സമ്പദ്വ്യവസ്ഥക്ക് സമാന്തരമായൊരു സമ്പദ് വ്യവസ്ഥയുടെ ഉദയം. ഒരു അധോലോകത്തിന്റെ ഉദയം . അതിനൊരു നേതാവിന്റെ ഉദയം . ബോംബൈ ഭരിക്കാൻ അവൻ പുതിയ കൂട്ട് കെട്ടുകൾ ഉണ്ടാക്കി .. വരദരാജ മുതലിയാർ , കരിം ലാലാ എന്നിവരായിരുന്നു ആ കൂട്ടാളികൾ .തമിഴ്നാട്ടിൽ നിന്ന് ജോലി തേടി എത്തിയ ശരാശരിയിലും താഴെ ഉള്ള കുടുംബത്തിലെ ഒരു പയ്യൻ ബോംബെയുടെ രാജാവായി മാറി. ഹൈദർ മിർസയുടെ മകൻ മസ്താൻ ഹൈദർ മിർസ . പിന്നീടവൻ ഹാജി മസ്താൻ എന്നറിയപ്പെട്ടു.