മുങ്ങൽവിദഗ്ദ്ധൻ തിമിംഗലത്തിന്റെ വായിലകപ്പെട്ടു, ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

സംഭവം നടന്നത് ആഫ്രിക്കയുടെ തെക്കേയറ്റത്തു നിന്നും 24 നോട്ടിക്കല്‍ മൈല്‍ദൂരം അകലെയാണ്. ഒരു തിമിംഗലത്തിന്‍റെ വായില്‍ അകപ്പെട്ടാല്‍ മനുഷ്യന്‍ ജീവനോടെ തിരിച്ചു വരുമെന്നില്ല.  തിമിംഗലത്തിന്‍റെ വായിൽ അകപ്പെട്ട ശേഷം ഒരു പോറൽ പോലുമേൽക്കാതെ തിരിച്ചിറങ്ങിയത്  മുങ്ങല്‍ വിദഗ്ദ്ധനും ക്യാമറാമാനുമായ റെയ്നര്‍…

സംഭവം നടന്നത് ആഫ്രിക്കയുടെ തെക്കേയറ്റത്തു നിന്നും 24 നോട്ടിക്കല്‍ മൈല്‍ദൂരം അകലെയാണ്. ഒരു തിമിംഗലത്തിന്‍റെ വായില്‍ അകപ്പെട്ടാല്‍ മനുഷ്യന്‍ ജീവനോടെ തിരിച്ചു വരുമെന്നില്ല.  തിമിംഗലത്തിന്‍റെ വായിൽ അകപ്പെട്ട ശേഷം ഒരു പോറൽ പോലുമേൽക്കാതെ തിരിച്ചിറങ്ങിയത്  മുങ്ങല്‍ വിദഗ്ദ്ധനും ക്യാമറാമാനുമായ റെയ്നര്‍ ഷിംഫാണ്.

തിമിംഗലത്തിന്റെ വായിലെത്തിയ ശേഷം തിരിച്ചിറങ്ങാന്‍ സാധിച്ച ലോകത്തെ ഒരേ ഒരു മനുഷ്യനാണ് ഇപ്പോൾ റെയ്നർ.  ഇവയുടെ പ്രധാന ആഹാരം ക്രീല്‍ എന്നറിയപ്പെടുന്ന ചെറിയ മീനുകളും മറ്റുമാണ്.  റെയ്നറെ അബദ്ധത്തില്‍ വായിലാക്കിയത്  ബ്രൈഡ്സ് വെയില്‍ വിഭാഗത്തില്‍ പെട്ട തിമിംഗലമാണ്.

സ്വിമ്മിങ് സ്യൂട്ടിലായിരുന്നു റെയ്നറും സഹ ക്യമാറമാനായ ഹെന്‍സ് ടോപ്പിന്‍സറും ഒപ്പം മറ്റു മൂന്നു പേരും.  ഡോള്‍ഫിനുകളും സീലുകളുമുൾപ്പെടെയുള്ള ജീവികളും ഇരപിടിക്കാനായി ഇവിടെയുണ്ടായിരുന്നു. ഇരുട്ടു വന്നു മൂടുന്നതായി റെയ്നറിനു തോന്നി.സെക്കന്‍റുകള്‍ക്കുള്ളില്‍ തന്നെ താന്‍ തിമിംഗലത്തിന്‍റെ വായിലകപ്പെട്ടു.

https://www.youtube.com/watch?v=ChcEb6mlEUo

തന്‍റെ പാതി ശരീരം തിമിംഗലത്തിന്‍റെ വായില്‍ അകപ്പെട്ടെന്നു തിരിച്ചറിഞ്ഞ റെയ്നര്‍ പെട്ടെന്നു തന്നെ അതിന്‍റെ അപകടവും തിരിച്ചറിഞ്ഞു. ഇടയ്ക്കു നടുവിനു അനുഭവപ്പെട്ട കനം കുറഞ്ഞതായി തോന്നി.  വാ തുറന്നതാണെന്നു മനസ്സിലാക്കിയ റെയ്നര്‍ തൊട്ടടുത്ത നിമിഷം തന്നെ പുറത്തു കടന്നു. താന്‍ ഒരു ഡോള്‍ഫിനാണെന്നാകും തിമിംഗലം കരുതിക്കാണും, റെയ്നർ പറയുന്നു.