മൃതദേഹം താഴെയിറക്കാൻ നാട്ടുകാർ ആവശ്യപെട്ടത് 5000 രൂപ. ഒടുവിൽ താരമായി എസ് ഐ

മരത്തിൽ തുങ്ങി മരിച്ച നിലയിൽ കാണപ്പെട്ട അജ്ഞാതനെ മൃതദേഹം താഴെയിറക്കാൻ പോലീസുകാരോട് നാട്ടുകാർ ആവശ്യപ്പെട്ടത്  5000 രൂപ. ഒടുക്കം എസ് ഐ തന്നെ മരത്തിൽ കയറി ശവശരീരം താഴെ ഇറക്കി. പഴക്കം ചെന്ന മൃതദേഹത്തിൽ…

മരത്തിൽ തുങ്ങി മരിച്ച നിലയിൽ കാണപ്പെട്ട അജ്ഞാതനെ മൃതദേഹം താഴെയിറക്കാൻ പോലീസുകാരോട് നാട്ടുകാർ ആവശ്യപ്പെട്ടത്  5000 രൂപ. ഒടുക്കം എസ് ഐ തന്നെ മരത്തിൽ കയറി ശവശരീരം താഴെ ഇറക്കി. പഴക്കം ചെന്ന മൃതദേഹത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് തന്നെ നാട്ടുകാർ ദൂരെ മാറി നിൽക്കുകയായിരുന്നു.

പോലീസ് അവരുടെ സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും മുൻപോട്ട് വരാൻ തയാറായില്ല. കാരണം മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. ശേഷം നാട്ടുകാരിൽ ചിലർ പോലീസിനെ സഹായിക്കാനായി  മുന്നോട്ട് വന്നു. പക്ഷെ അവർ ആവശ്യപ്പെട്ടത് 5000 രൂപ ആണ്. അത്രയും ക്യാഷ് കൊടുക്കാൻ പോലീസിന് നിർവാഹം ഇല്ലായിരുന്ന്. അങ്ങനെയാണ് ഒടുക്കം എസ് ഐ തന്നെ മരത്തിൽ കയറിയത്.  എരുമേലി പോലീസ് സ്റ്റേഷനിലെ എസ് ഐ വിദ്യാധരൻ ആണ് തന്റെ ദൗത്യം കൃത്യമായി നിർവഹിച്ചത്. 20 അടി ഉയരത്തിൽ ആയിരുന്നു മൃതദേഹം. ഉയരത്തിൽ കയറി കെട്ടഴിച്ചു പതിയെ താഴെ ഇറക്കുകയായിരുന്നു. 

കനകപ്പലം വനത്തിൽ ഇന്നലെ വൈകിട്ടോടെ ആണ് പുരുഷ മൃതദേഹം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസുകാർ സ്ഥലത്ത് എത്തിയത്. നൂറിലധികം ആളുകളും സ്ഥലത്തെത്തിയിരുന്നു. എന്നാൽ രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം ജീർണിച്ച വികൃത നിലയിൽ ആയതിനാൽ എല്ലാവരും അറപ്പോടെ മാറി നിൽക്കുകയായിരുന്നു.  എന്നാൽ പോലീസ് ഉദ്യോഗസ്ഥർക്ക് അങ്ങനെ നില്ക്കാൻ കഴിയില്ലല്ലോ. അവർ അവരുടെ കർത്തവ്യം ഭംഗിയായി നിർവഹിച്ചു.