മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും. ഫൈനുകൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള നിയമമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കേരളത്തിൽ അടുത്ത കാലത്തായി അപകടങ്ങളുടെ നിരക്ക് കൂടുന്നത് കാരണമാണ് ഇത് പോലെ ഒരു…

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും. ഫൈനുകൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള നിയമമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കേരളത്തിൽ അടുത്ത കാലത്തായി അപകടങ്ങളുടെ നിരക്ക് കൂടുന്നത് കാരണമാണ് ഇത് പോലെ ഒരു അഴിച്ചു പണി വീണ്ടും നടത്തിയത്. ഇത് ഒരു പരുത്തി വരെ അപകടങ്ങളുടെ നിരക്ക് കുറക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് സർക്കാർ.

പുതിയ ഫൈനുകൾ ഇങ്ങനെ, ബെൽറ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് 1000 രൂപയും പൊല്യൂഷൻ പേപ്പർ ഇല്ലാത്തവരുടെ കയ്യിൽ നിന്നും 1500 രൂപയും ഇൻഷുറൻസ് ഇല്ലാത്തവരുടെ കയ്യിൽ നിന്നും 10000 രൂപയും ഈടാക്കുന്നതാണ്. ഇനി വണ്ടിക്ക് ബുക്കും പേപ്പറും ഇല്ലാത്തവരിൽ നിന്നും 5000 രൂപയും ലൈസെൻസ് ഇല്ലാത്തവരുടെ കയ്യിൽ നിന്നും 10000 രൂപയും മൊബൈൽ ഫോൺ ഉപയോഗിച്ച് കൊണ്ട് വാഹനം ഓടിക്കുന്നവരിൽ നിന്നും 5000 രൂപയും മദ്യപിച്ച് വണ്ടി ഓടിക്കുന്നവരുടെ കയ്യിൽ നിന്നും 25000 രൂപയും പുതിയ നിയമ പ്രകാരം ഈടാക്കുന്നതാണ്. 

ഒരു പരിധി വരെ വാഹന അപകടങ്ങൾ ഒഴുവാക്കാൻ വേണ്ടി സർക്കാർ മുന്നോട്ട് വെച്ച നടപടികളിൽ ഒന്നാണ് ഈ പുനഃക്രമീകരണം.