മോഹൻലാൽ ഡി കാപ്രിയോയെക്കാള്‍ മികച്ച നടന്‍; ലാലേട്ടനെ വാനോളം പുകഴ്ത്തി ബിഗ് ബി!!

നടന്മാരില്‍ ഏറ്റവും മികച്ച നടനാണ് മോഹന്‍ലാലെന്നും ലാലിന്‍റെ കഥാപാത്രങ്ങളും അഭിനയമികവും അദ്ദേഹം ഐതിഹാസ താരമാണെന്നതിന്‍റെ തെളിവാണെന്നും ബച്ചന്‍ പറയുന്നു. മലയാളം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ അഭിനയ മികവിനെ പുകഴ്ത്തി അമിതാഭ് ബച്ചന്‍. രാജ്യം സംഭാവന ചെയ്ത…

നടന്മാരില്‍ ഏറ്റവും മികച്ച നടനാണ് മോഹന്‍ലാലെന്നും ലാലിന്‍റെ കഥാപാത്രങ്ങളും അഭിനയമികവും അദ്ദേഹം ഐതിഹാസ താരമാണെന്നതിന്‍റെ തെളിവാണെന്നും ബച്ചന്‍ പറയുന്നു. മലയാളം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ അഭിനയ മികവിനെ പുകഴ്ത്തി അമിതാഭ് ബച്ചന്‍. രാജ്യം സംഭാവന ചെയ്ത നടന്മാരില്‍ ഏറ്റവും മികച്ച നടൻ .

സിനിമാ നിര്‍മാതാക്കളും വിമര്‍ശകരും സഹപ്രവര്‍ത്തകരും ലാലിന്‍റെ കഴിവുകളെ പ്രശംസിക്കുന്നുണ്ടെന്നും ബിഗ്ബി ചൂണ്ടിക്കാണിക്കുന്നു. പ്രശസ്ത പരസ്യ ചിത്ര നിര്‍മാതാവ് വി എ ശ്രീകുമാര്‍ മേനോനാണ് അമിതാഭ് ബച്ചന് മോഹന്‍ലാലിന്‍റെ അഭിനയ മികവിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വെളിപ്പെടുത്തുന്നത്. മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിച്ച ഒരു പരിപാടിയ്ക്കിടെയായിരുന്നു ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യം പറഞ്ഞത്. ശ്രീ കുമാര്‍ മേനോന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ഒടിയന്‍, മഹാഭാരതം എന്നീ ചിത്രങ്ങളില്‍ മോഹന്‍ ലാലാണ് പ്രധാന വേഷത്തിലെത്തുന്നത്.

ഒരു പരസ്യ ചിത്രത്തിന് വേണ്ടി അമിതാഭ് ബച്ചനൊപ്പമുണ്ടായിരുന്ന സമയത്താണ് ഡി കാപ്രിയോയേക്കാള്‍ മികച്ച നടന്‍റെ നാട്ടില്‍ നിന്നാണോ വരുന്നതെന്ന് അമിതാഭ് ബച്ചന്‍ ശ്രീ കുമാര്‍ മേനോനോട് ചോദിക്കുന്നത്. ലോക സിനിമയില്‍ ഇത്രയധികം സൂക്ഷമായി അഭിനയിക്കുന്ന മറ്റൊരു നടനുമില്ലെന്നും ബിഗ് ബി കൂട്ടിച്ചേര്‍ത്തു. ഡി കാപ്രിയോയ്ക്കൊപ്പം അഭിനയിച്ചതിന്‍റെ അനുഭവങ്ങള്‍ ആരാഞ്ഞാപ്പോഴായിരുന്നു ബച്ചന്‍റെ പ്രതികരണം.
ഹോളിവുഡ് ചിത്രമായ ദി ഗ്രേറ്റ് ഗറ്റ്സ്ബി എന്ന ചിത്രത്തില്‍ ലിയനാഡോ ഡി കാപ്രിയോയ്ക്കൊപ്പം അഭിനയിച്ച് തിരിച്ചെത്തിയ ശേഷമായിരുന്നു ബിഗ്ബിയുടെ പ്രതികരണം. ഡി കാപ്രിയോയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിന്‍റെ അനുഭവം പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു പൊടുന്നനെ സംസാരം മോഹല്‍ ലാലിന്‍റെ അഭിനയത്തിലേയ്ക്ക് വഴിമാറുന്നത്.
ഓസ്കര്‍ ജേതാവായ ലിയനാഡോ ഡി കാപ്രിയോ അമേരിക്കന്‍ നടനും സിനിമാ നിര്‍മാതാവുമാണ്. 1990 കളില്‍ ടിവി പരസ്യങ്ങളിലൂടെയാണ് കാപ്രിയോ കരിയര്‍ ആരംഭിക്കുന്നത്. 2016ല്‍ റെവനന്‍റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കാപ്രിയോയ്ക്ക് മികച്ച നടനുള്ള ഓസ്കാര്‍ ലഭിക്കുന്നത്. നേരത്തെ ആറു തവണ ഓസ്കറിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്നത്.
മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും തനിക്ക് ബഹുമാനം മാത്രമാണുള്ളതെന്ന് നേരത്തെ തന്നെ അമിതാഭ് ബച്ചന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ആഗ്, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങളിലായി ബച്ചന്‍ ഇരുവര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
2018 സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടാമൂഴം 2020ല്‍ തിയറ്ററുകളിലേക്ക് എത്തും. രണ്ട് ഭാഗങ്ങളായിട്ടായിരിക്കും ചിത്രം റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യഭാഗം ഇറങ്ങി 100 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും രണ്ടാം ഭാഗം തിയറ്ററിലെത്തുക.
വിദേശ വ്യവസായിയായ ബിആര്‍ ഷെട്ടിയാണ് രാജ്യത്തെ ഏറ്റവും ചെലവേറിയ ഈ ചിത്രം നിര്‍മിക്കുന്നത്. 1000 കോടി ബജറ്റിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോനാണ്. ഇദ്ദേഹം സംവിധാനം ചെയ്യുന്ന ഒടിയനിലും മോഹന്‍ലാലാണ് മുഖ്യ വേഷത്തിലെത്തുന്നത്.
മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാഭാരതം. എം ടി വാസുദേവന്‍ നായരുടെ രണ്ടാംമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ചിത്രം മലയാളത്തില്‍ രണ്ടാംമൂഴം എന്ന പേരിലാണ് പുറത്തിറങ്ങുക. 1000 കോടി ബജറ്റിലാണ് മലയാളത്തില്‍ ബ്രഹ്മാണ്ട ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ തന്നെ വിവിധ ഭാഷകളിലായിട്ടാണ് ചിത്രത്തിന്റെ നിര്‍മാണം.