യുട്യൂബിൽ ലൈവ് ആയി പ്രസവിച്ചു യുവതി. ലൈവ് പ്രസവം കണ്ടത് പത്ത് ലക്ഷം പേർ

സാറാ സ്റ്റീവന്‍സൺ എന്നാ 26 കാരിയാണ് തന്റെ പ്രസവം യൂട്യൂബിലൂടെ ലൈവ് ആയി കാണിച്ചത്. 13 ലക്ഷത്തോളം ഫോള്ളോവെഴ്‌സ് ഉള്ള യുവതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പ്രസവം ആളുകളുടെ മുന്നിലെത്തിച്ചത്. ബര്‍ത്ത് വ്‌ളോഗ് എന്ന തലക്കെട്ടുമായി എത്തിയ…

സാറാ സ്റ്റീവന്‍സൺ എന്നാ 26 കാരിയാണ് തന്റെ പ്രസവം യൂട്യൂബിലൂടെ ലൈവ് ആയി കാണിച്ചത്. 13 ലക്ഷത്തോളം ഫോള്ളോവെഴ്‌സ് ഉള്ള യുവതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പ്രസവം ആളുകളുടെ മുന്നിലെത്തിച്ചത്. ബര്‍ത്ത് വ്‌ളോഗ് എന്ന തലക്കെട്ടുമായി എത്തിയ ലൈവിന്റെ ദൈർഘ്യം 29 മണിക്കൂർ ആയിരുന്നു. വേദന തുടങ്ങുന്ന സമയം മുതൽ പ്രസവിക്കുന്ന നിമിഷം വരെയുള്ള അനുഭവങ്ങളാണ് യുവതി ലൈവിലുടെ ലോകത്തിനു തുറന്നു കാട്ടിയത്. മാർച്ച് 29 നു ആയിരുന്നു ആസ്ട്രേലിയൻ സ്വദേശിയായ സാറയുടെ ആദ്യ പ്രസവം നടന്നത്. 

ഒരു ജിം ബോളിന് പുറത്തിരുന്ന് വേദനയില്‍ നിന്നും ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളോടെയാണ് ലൈവ് ആരംഭിച്ചത്. ഫിലിം മേക്കര്‍ കൂടിയായ കാമുകന്‍ കര്‍ട്ടും, മിഡ്‌വൈഫായ സഹോദരി എമിലി എന്നിവരെയാണ് സഹായത്തിനായി ഒപ്പം കൂട്ടിയത്. പ്രസവ വേദന കടുത്തപ്പോൾ അവർക്കൊപ്പം ആശുപത്രിയിൽ എത്തുന്നതും ഒരു ആൺകുഞ്ഞിന് ജൻമം നല്കുന്നതുമെല്ലാം ലൈവിൽ വ്യക്തമാക്കി കാണിക്കുന്നുണ്ട്. സാറയുടെ ഈ പ്രവർത്തിയിൽ നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ചത്.

കടപ്പാട്: Sarahs Day