യുഡിഎഫ് മന്ത്രിസഭയെ ഇളക്കി മറിച്ച സോളാര്‍ കേസിലെ രണ്ടാം പ്രതി ശാലു മേനോന്റെ വീടും സ്ഥലവും കോടതി ജപ്തി ചെയ്തു.

യുഡിഎഫ് മന്ത്രിസഭയെ ഇളക്കി മറിച്ച സോളാര്‍ കേസിലെ രണ്ടാം പ്രതി ശാലു മേനോന്റെ വീടും സ്ഥലവും കോടതി ജപ്തി ചെയ്തു. സോളാര്‍ കേസിലെ സാക്ഷികളെ ഡിസംബര്‍ 17ന് ഹാജരാക്കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി…

യുഡിഎഫ് മന്ത്രിസഭയെ ഇളക്കി മറിച്ച സോളാര്‍ കേസിലെ രണ്ടാം പ്രതി ശാലു മേനോന്റെ വീടും സ്ഥലവും കോടതി ജപ്തി ചെയ്തു. സോളാര്‍ കേസിലെ സാക്ഷികളെ ഡിസംബര്‍ 17ന് ഹാജരാക്കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു. കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനാണ്. അന്തിമ വിധി കോടതി പുറപ്പെടുവിക്കുന്നത് വരെയാണ് ജപ്തി നടപടി.

ഡോക്ടര്‍ ദമ്ബതികളായ മാത്യു തോമസ്, അന്ന മാത്യു എന്നിവരില്‍ നിന്നും 30 ലക്ഷം രൂപയും പ്രവാസിയായ റാസിഖ് അലിയില്‍ നിന്നും ഒരു കോടി രൂപയും ശാലു മേനോനും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് കേസ്. മാത്യു തോമസും റാസിഖ് അലിയും ഇക്കാര്യങ്ങള്‍ കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു.

ശാലു മേനോന്റെ അമ്മ കേസിലെ മൂന്നാം പ്രതിയാണ്. സോളാര്‍ പാനല്‍ വെച്ച്‌ തരാമെന്നും കേന്ദ്ര ഊര്‍ജ മന്ത്രാലയത്തില്‍ ഉപദേഷ്ടാവാണെന്നും കള്ളം പറഞ്ഞാണ് ബിജു രാധാകൃഷ്ണന്‍ പണം തട്ടിയെടുത്തത്. തട്ടിയെടുത്ത പണം ശാലു മേനോനാണ് ബിജു രാധാകൃഷ്ണന്‍ നല്‍കിയത്. ശാലു മേനോന് വസ്തു വാങ്ങിയും ആഡംബര വീട് നിര്‍മിച്ച്‌ നല്‍കിയതും ബിജു രാധാകൃഷ്ണന്‍ തന്നെയായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.