രണ്ടാനമ്മ പത്തുവയസ്സുകാരിയെ പട്ടിണിക്കിട്ട് കൊന്ന് കത്തിച്ചു..!, കോടതി വിധിയില്‍ ഞെട്ടിയവര്‍ നിരവധി കാരണം…!

അമ്മമാര്‍ കുഞ്ഞുങ്ങളോട് ചെയ്യുന്ന ക്രൂരതകളുടെ വാര്‍ത്തകള്‍ മാത്രമാണ് ഓരോ ദിവസം കഴിയുന്തോറും നമ്മളുടെ ചെവികളില്‍ എത്തുന്നത്‌. സാക്ഷരര്‍ എന്ന് അവകാശപ്പെടുന്ന കേരളത്തിലും ഇതിന് ഒരു മാറ്റവും ഇല്ലെന്ന് നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ ജോര്‍ജ്ജിയയില്‍ പത്തുവയസുകാരിയായ മകളെ പട്ടിണിക്കിട്ട്…

അമ്മമാര്‍ കുഞ്ഞുങ്ങളോട് ചെയ്യുന്ന ക്രൂരതകളുടെ വാര്‍ത്തകള്‍ മാത്രമാണ് ഓരോ ദിവസം കഴിയുന്തോറും നമ്മളുടെ ചെവികളില്‍ എത്തുന്നത്‌. സാക്ഷരര്‍ എന്ന് അവകാശപ്പെടുന്ന കേരളത്തിലും ഇതിന് ഒരു മാറ്റവും ഇല്ലെന്ന് നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ ജോര്‍ജ്ജിയയില്‍ പത്തുവയസുകാരിയായ മകളെ പട്ടിണിക്കിട്ട് കൊന്ന് കത്തിച്ച വാര്‍ത്തയാണ് കേള്‍ക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മോസ് എല്ലാ വിധത്തിലും കുറ്റക്കാരിയാണെന്ന് കണ്ടെത്തുന്നത്. ഇവര്‍ കുട്ടിയോട് നടത്തിയത്  ഞെട്ടിപ്പിക്കുന്ന ക്രൂരതയാണ്. ഇമാനി മോസ് എന്ന 10വയസുകാരി വീട്ടില്‍ വെച്ച് മരണപ്പെടുന്നത് 2013ലാണ്. ഫാനിമോസ് എന്ന 36കാരിയാണ് മകളോട് പൈശാചികമായ ക്രൂരത കാട്ടിയത്.

കൊലപാതകം മറച്ചുവയ്ക്കാനായി മകളുടെ മൃതദേഹം ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞ് ഇവര്‍ അഗ്‌നിക്കിരയാക്കിയതായും കോടതി കണ്ടെത്തി.  കുഞ്ഞ് മരിക്കുമ്പോള്‍ അവളുടെ ഭാരം വെറും 14 കിലോ മാത്രമായിരുന്നു. യുവതി നടത്തിയത് സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണെന്ന് വിലയിരുത്തിയ കോടതി യുവതിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു.

ടിഫാനിയുടേത് അഞ്ചു വര്‍ഷത്തിനു ശേഷം ജോര്‍ജ്ജിയയില്‍ നല്‍കുന്ന വധശിക്ഷയാണ്. അതിനാല്‍ തന്നെ ഏവരും ഇപ്പോള്‍ ഞെട്ടിയിരിക്കുകയാണ്. ഇമാനിയുടെ പിതാവും പരോളു പോലും ലഭിക്കാത്ത ജീവപര്യന്തം ശിക്ഷയില്‍ കഴിയുകയാണ്. ഇയാള്‍ക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് ബോധ്യപ്പെട്ടതിന് ശേഷമാണ് കോടതി ഇയാളെ ശിക്ഷിച്ചത്.