രണ്ട് വയസുകാരി വിശപ്പ് സഹിക്കാന്‍ വയ്യാതെ മണ്ണ് വാരിത്തിന്നു, ഒടുവില്‍ മരണത്തിന് കീഴടങ്ങി

അന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ സംഭവം നടന്നത്. വെണ്ണല എന്ന രണ്ട് വയസുള്ള കുട്ടിയാണ് മരണപ്പെട്ടത്. പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ദാരിദ്ര്യമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ്. വിശപ്പ് സഹിക്കാന്‍ കഴിയാതെയാണ് കുട്ടി മണ്ണ് വാരിത്തിന്നത്. വെണ്ണല താമസിച്ചിരുന്നത് അമ്മായി നാഗമണിക്കും അവരുടെ ഭര്‍ത്താവ്…

അന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ സംഭവം നടന്നത്. വെണ്ണല എന്ന രണ്ട് വയസുള്ള കുട്ടിയാണ് മരണപ്പെട്ടത്. പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ദാരിദ്ര്യമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ്. വിശപ്പ് സഹിക്കാന്‍ കഴിയാതെയാണ് കുട്ടി മണ്ണ് വാരിത്തിന്നത്.

വെണ്ണല താമസിച്ചിരുന്നത് അമ്മായി നാഗമണിക്കും അവരുടെ ഭര്‍ത്താവ് മഹേഷിനും ഒപ്പമാണ്. ആറ് മാസം മുന്‍പ് പോഷകാഹാര കുറവ് മൂലം ഇവരുടെ മകനായിരുന്ന ബാബു മരിച്ചിരുന്നു.  മകന്‍ ബാബു മരണപ്പെടുമ്പോള്‍ ഉള്ള പ്രായം മൂന്ന് വയസായിരുന്നു.

കുട്ടി വിശപ്പിനാല്‍ മണ്ണ് തിന്നുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു  എന്നാണ് പോലീസ് റിപ്പോര്‍ട്ട് പ്രകാരം  പറയുന്നത്. രക്ഷിതാക്കള്‍ കുട്ടിയെ അടക്കിയത് വീട്ടിന് സമീപത്ത് തന്നെയാണ്. കുട്ടിയുടെ മരണത്തിനും ദാരിദ്ര്യത്തിന് കാരണം  രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മയാണ്എന്നാണ് പൊലീസ് പറയുന്നത്.

ഇവര്‍ ഭക്ഷണം പോലും കാര്യമായി വീട്ടില്‍ പാകം ചെയ്യാറില്ല. കുടുംബത്തിലെ പുരുഷനും, സ്ത്രീകളും മദ്യത്തിന് അടിമകളാണ്. കുട്ടികള്‍ക്ക് ശരിയായ വാക്സിനേഷന്‍ പോലും ഇവര്‍ എടുത്തിരുന്നില്ല  എന്നും അധികൃതര്‍ പറയുന്നു.