രാജ്യത്തെ നടുക്കി വീണ്ടും ക്രൂരത! മുസ്ലിം പ്രതിയുടെ ശരീരത്ത് തീപൊള്ളലേൽപ്പിച്ച്‌ “ഓം”എന്ന് ചപ്പാകുത്തി.

രാജ്യത്തെ നടുക്കി വീണ്ടും ക്രൂരത! വിചാരണ തടവുകാരനായ മുസ്ലിം പ്രതിയുടെ ശരീരത്ത് തീപൊള്ളലേൽപ്പിച്ച്‌ “ഓം” ॐ എന്ന് ചപ്പാകുത്തി. ഡൽഹി തീഹാർ ജയിലിലാണ് ഈ നടുക്കുന്ന സംഭവം. രാജ്യ തലസ്ഥാനത്തെ തീഹാർ ജയിൽ നമ്പർ…

രാജ്യത്തെ നടുക്കി വീണ്ടും ക്രൂരത! വിചാരണ തടവുകാരനായ മുസ്ലിം പ്രതിയുടെ ശരീരത്ത് തീപൊള്ളലേൽപ്പിച്ച്‌ “ഓം” ॐ എന്ന് ചപ്പാകുത്തി. ഡൽഹി തീഹാർ ജയിലിലാണ് ഈ നടുക്കുന്ന സംഭവം. രാജ്യ തലസ്ഥാനത്തെ തീഹാർ ജയിൽ നമ്പർ 4 ലെ ജയിൽ സൂപ്രണ്ട് രാജേഷ് ചൗഹാനാണ് നബീർ എന്ന ഷബീറിനെ തീപൊള്ളലേൽപ്പിച്ച്‌ ॐ എന്നു ചാപ്പ കുത്തിയത്. തുടർന്ന് രണ്ട്‌ ദിവസം ഇദ്ദേഹത്തിന് ഭക്ഷണം നൽകാതെ തടവിലാക്കിയെന്നും ആരോപണമുണ്ട്.

സംഭവത്തെ കുറിച്ച് നബീറിന്റെ അഭിഭാഷകൻ മജിസ്‌ട്രേറ്റ് മുൻപാകെ പരാതി നൽകിയതിനെ തുടർന്ന് ജയിൽ ഡീജിപിയോട് വിശദമായ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. സംഭവം അങ്ങേയറ്റം ഹീനമാണെന്നു കോടതി അഭിപ്രായപ്പെട്ടു.

എങ്ങോട്ടാണ് നമ്മുടെ ഇന്ത്യയുടെ ഈ പോക്ക്? ആരാണ് നമ്മെ നിയന്ത്രിക്കുന്നത്? മതത്തിനും വിശ്വാസത്തിനുമൊന്നും ഒരു വിലയുമില്ല. മറ്റൊരാൾക്ക് നമ്മുടെ വിശ്വാസങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ എന്ത് സ്വാതന്ത്ര്യമാണ് ഉള്ളത്? ഏത് കോടതിയാണ് അതിനെ അനുകൂലിക്കുന്നത്? മാറണം. ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന എല്ലാ വ്യവസ്ഥിതിയും മാറേണ്ടിയിരിക്കുന്നു. ഇവിടെ താമസിക്കുന്നത് മൃഗങ്ങൾ അല്ല മറ്റൊരാളുടെ ആജ്ഞക്ക് അനുസരിച്ചു ജീവിക്കാൻ. നമ്മുടെ മതങ്ങളും വിശ്വാസങ്ങളും നമ്മുടെ അവകാശമാണ്. അതിനുമേൽ കയ്യടക്കാൻ നമ്മൾ ആരെയും അനുവദിക്കരുത്.

കടപ്പാട്: Sreejith Perumana