രാഷ്ട്രപതിയുടെ വാഹനം തടഞ്ഞ് ആംബുലൻസ് കടത്തിവിട്ടു; പൊലീസുകാരന് അഭിനന്ദനം…

ബെംഗളൂരു∙ ആംബുലൻസിനു കടന്നുപോകാൻ ഇന്ത്യൻ രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം. ബെംഗളൂരുവിലെ ട്രിനിറ്റി സർക്കിളിലാണ് സംഭവം. തിരക്കേറിയ ജംക്‌ഷനിലൂടെ മെട്രോ ഗ്രീൻ ലൈൻ ഉദ്ഘാടനത്തിനെത്തിയ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വാഹനവ്യൂഹം…

ബെംഗളൂരു∙ ആംബുലൻസിനു കടന്നുപോകാൻ ഇന്ത്യൻ രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം. ബെംഗളൂരുവിലെ ട്രിനിറ്റി സർക്കിളിലാണ് സംഭവം. തിരക്കേറിയ ജംക്‌ഷനിലൂടെ മെട്രോ ഗ്രീൻ ലൈൻ ഉദ്ഘാടനത്തിനെത്തിയ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വാഹനവ്യൂഹം ട്രാഫിക് പൊലീസ് സബ് ഇൻസ്പെകടർ എം.എൽ.നിജലിംഗപ്പ തടയുകയായിരുന്നു. വിവരം സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ നിജലിംഗപ്പയ്ക്ക് വിവിധയിടങ്ങളിൽനിന്ന് അഭിനന്ദന പ്രവാഹമാണ്.

രാഷ്ട്രപതിയുടെ വാഹനവ്യൂഹം രാജ്ഭവൻ ലക്ഷ്യമാക്കി പോകുമ്പോഴാണ് ഒരു ആംബുലൻസ് വരുന്നത് നിജലിംഗപ്പയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ആംബുലൻസിനു കടന്നുപോകാൻ കഴിയുന്ന തരത്തിൽ ഗതാഗതം നിയന്ത്രിച്ച് അതു കടത്തിവിടുകയായിരുന്നു. എച്ച്എഎൽ ആശുപത്രി ലക്ഷ്യമാക്കിയായിരുന്നു ആംബുലൻസിന്റെ യാത്ര.

കൃത്യസമയത്ത് പ്രവർത്തിച്ച ഇൻസ്പെക്ടറിന്റെ കഴിവിനെ പ്രശംസിച്ച് ട്രാഫിക് ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി കമ്മിഷണർ അഭേയ് ഗോയലും കമ്മിഷണർ പ്രവീൺ സൂദും ട്വീറ്റ് ചെയ്തു. നിജലിംഗപ്പയ്ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.