രോഗത്തെക്കാൾ ഏറെ വേദനിപ്പിച്ചത് ചുറ്റുമുള്ളവരുടെ പരിഹാസവും അറപ്പുകലർന്ന നോട്ടവുമായിരുന്നു.

നമ്മുടെ കുറവുകൾ ഒരിക്കലും നമ്മുടെ നേട്ടങ്ങൾക്കും സ്വപ്നങ്ങൾക്കും ഒരു തടസ്സമാകരുതെന്നു നമ്മെ പഠിപ്പിച്ച ഒരു കരുത്തയായ വനിതയാണ് വിന്നി. പരിഹാസങ്ങളിലും പുച്ചങ്ങളിലും തളർന്നുപോകാതെ ആഗ്രഹിച്ച ജീവിതം സ്വന്തമാക്കിയ വിജയ കഥയാണ് വിന്നിക്ക് പറയാനുള്ളത്. ഇവളുടെ…

നമ്മുടെ കുറവുകൾ ഒരിക്കലും നമ്മുടെ നേട്ടങ്ങൾക്കും സ്വപ്നങ്ങൾക്കും ഒരു തടസ്സമാകരുതെന്നു നമ്മെ പഠിപ്പിച്ച ഒരു കരുത്തയായ വനിതയാണ് വിന്നി. പരിഹാസങ്ങളിലും പുച്ചങ്ങളിലും തളർന്നുപോകാതെ ആഗ്രഹിച്ച ജീവിതം സ്വന്തമാക്കിയ വിജയ കഥയാണ് വിന്നിക്ക് പറയാനുള്ളത്. ഇവളുടെ ഈ ജീവിതകഥ നിരവധിപേർക്കുള്ള ഒരു പ്രചോദനം കൂടിയാണ്.

1994 ജൂലായ് 27നു കാനഡയിൽ ആയിരുന്നു വിന്നിയുടെ ജനനം. വിന്നിയുടെ വളരെച്ചെറിയ പ്രായത്തിൽ തന്നെ പിതാവ് മരണപെട്ടു. അവിടുന്ന് അങ്ങോട്ട് വിന്നി അമ്മയുടെ തണലിൽ ആയിരുന്നു കഴിഞ്ഞത്. അച്ഛനില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ വളരെ ചെറുപ്പത്തിൽ തന്നെ അറിഞ്ഞ വിന്നിയെ  ഒരുപാട് കഷ്ടപ്പെട്ടാണ് ‘അമ്മ വളത്തിയിരുന്നത്. അങ്ങനെ ഇരിക്കെ വിന്നിയുടെ നാലാമത്തെ വയസിൽ അവളുടെ ദേഹത്തതായി ചില ഭാഗങ്ങളിൽ തൊലിയുടെ നിറം വ്യത്യാസപെട്ടു കണ്ടു. ദിവസങ്ങൾ കടന്നു പോകും തോറും ഈ നിറം കൂടിവന്നു. അങ്ങനെ വിന്നിയെയും കൊണ്ട് ‘അമ്മ ആശുപത്രികൾ കയറി ഇറങ്ങാൻ തുടങ്ങി. നിരവധി ചികിത്സകൾക്കൊടുവിൽ വിന്നിക്ക് വിറ്റിലിഗോ(വെള്ളപ്പാണ്ട്) എന്ന രോഗമാണെന്ന് തെളിഞ്ഞു. അധികം ചികിത്സകളും മരുന്നുകളും ഇല്ല എന്നും ഡോക്ടർമാർ വ്യക്തമാക്കി. സ്കൂളിൽ പോകാൻ തുടങ്ങിയ കാലം മുതലാണ് വിന്നി കളിയാക്കലുകളും പരിഹാസങ്ങളും നേരിടാൻ തുടങ്ങിയത്. മറ്റ് കുട്ടികൾ സീബ്ര എന്നൊക്കെ വിളിപ്പേരിട്ട് വിന്നിയെ വേദനിപ്പിച്ചുകൊണ്ടിരുന്നു. അവളുമായി ആരും കൂട്ടുകൂടുകയോ സംസാരിക്കുകയോ ചെയ്യില്ലായിരുന്നു. മാറാ രോഗികളോട് പെരുമാറും പോലെ അവർ വിന്നിയെ അറപ്പോടെ ആയിരുന്നു കണ്ടിരുന്നത്. അങ്ങനെ ഹൈസ്കൂളിൽ വെച്ച് അവൾ പഠനം ഉപേക്ഷിച്ചു. എന്നാൽ അവളുടെ സ്വപ്‌നങ്ങൾ ഉപേക്ഷിക്കാൻ അവൾ തയാർ അല്ലായിരുന്നു. 

ഇന്‍സ്റ്റഗ്രാമില്‍ ഒരു മോഡലായി വിന്നി തന്‍റെ പുതിയ ജീവിതം ആരംഭിച്ചു. ആ മേഖലയിലെ വിന്നിയുടെ പ്രാവീണ്യം യാദൃച്ഛികമായി ‘ടൈറ’ എന്ന ബാങ്ക് കാണാനിടയായി. അവരാകട്ടെ ‘അമേരിക്കാസ് നെക്‌സ്റ്റ് ടോപ്പ് മോഡല്‍’ എന്ന പരിപാടിയുടെ പ്രായോജകരായിരുന്നു. അവര്‍ ആ ഷോയിലേക്ക് വിന്നിയെ ക്ഷണിച്ചു.അങ്ങനെ വിന്നി അതിലെ ഒരു മത്സരാര്‍ഥിയായി മാറി.  ഫൈനലിലേക്കുള്ള ആദ്യ സെലക്ഷനില്‍ വിന്നി എലിമിനേറ്റ് ചെയ്യപ്പെട്ടു. എന്നാല്‍, തുടര്‍ന്ന് നടത്തപ്പെട്ട ‘കം ബാക്ക്’ എന്ന സീരീസില്‍ വിന്നി വീണ്ടും ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വൈകാതെ വിന്നിയെന്ന മോഡല്‍ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടു. ഷോയില്‍ വിജയിച്ചില്ലെങ്കില്‍ ജീവിതത്തില്‍ അതൊരു വിജയമായിരുന്നു. വിന്നിയെ തേടി നിരവധി അവസരങ്ങള്‍ എത്തി. പല പ്രമുഖ ഉത്പന്നങ്ങള്‍ുടെയും ബ്രാന്‍ഡ് അംബാസഡറായി വിന്നി മാറി. 2016-ല്‍ ബി.ബി.സി. തിരഞ്ഞെടുത്ത 100 പ്രമുഖ വനിതകളില്‍ ഒരാള്‍ വിന്നിയായിരുന്നു. വിന്നിയുടെ ഈ വിജയകഥ ഈ രോഗം മൂലം തളർന്നിരിക്കുന്ന നിരവധിപേർക്കുള്ള പ്രചോദനമാണ്.