ലാലേട്ടനൊപ്പം അഭിനയിക്കാന്‍ സാക്ഷാല്‍ ജാക്കിച്ചാന്‍ കടല്‍ കടക്കുന്നു?; രണ്ടാമൂഴം വിസ്മയമാകും; താരനിര ഇങ്ങനെ !

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് രണ്ടാമൂഴം. മലയാള സിനിമയെന്നല്ല ലോകസിനിമ തന്നെ ഉറ്റുനോക്കുന്ന ചിത്രം കൂടിയാണ് രണ്ടാമൂഴം. അഭിമയമുഹൂര്‍ത്തങ്ങളിലൂടെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള ലാലേട്ടന്‍ ഇതിഹാസകഥാപാത്രമാകുമ്ബോള്‍ ചരിത്രം പിറക്കുമെന്നുറപ്പാണ്. 1000 കോടിയുടെ ബജറ്റ് പ്രഖ്യാപിച്ചതുമുതല്‍…

randaam moozham

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് രണ്ടാമൂഴം. മലയാള സിനിമയെന്നല്ല ലോകസിനിമ തന്നെ ഉറ്റുനോക്കുന്ന ചിത്രം കൂടിയാണ് രണ്ടാമൂഴം. അഭിമയമുഹൂര്‍ത്തങ്ങളിലൂടെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള ലാലേട്ടന്‍ ഇതിഹാസകഥാപാത്രമാകുമ്ബോള്‍ ചരിത്രം പിറക്കുമെന്നുറപ്പാണ്.

1000 കോടിയുടെ ബജറ്റ് പ്രഖ്യാപിച്ചതുമുതല്‍ ഏവരും വലിയ പ്രതീക്ഷയിലാണ്. ലോക സിനിമയിലെ തന്നെ അത്യപൂര്‍വ്വമാകും ചിത്രമെന്ന വിലയിരുത്തലുകളാണ് എങ്ങും ഉയരുന്നത്. ഒടിയന്‍ ചിത്രം പൂര്‍ത്തിയാക്കിയാലുടന്‍ സംവിധായകന്‍ ശ്രികുമാര്‍ മേനോന്‍ രണ്ടാമൂഴത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമെന്നാണ് അറിയുന്നത്.

മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍നായരുടെ തൂലികയില്‍ പിറന്ന രണ്ടാമൂഴം ചലച്ചിത്രമാകുമ്ബോള്‍ അത്ഭുതമാകുമെന്നുറപ്പാണ്. ചിത്രത്തിന്റെ താരനിര്‍ണയം അവസാനഘട്ടത്തിലേക്ക് കടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടു ഭാഗങ്ങളിലായി എത്താനിരിക്കുന്ന രണ്ടാമൂഴത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. 2019 ജനുവരിയോടെ ചിത്രീകരണം ആരംഭിക്കാനുള്ള നീക്കത്തിലാണെങ്കിലും ഇപ്പോള്‍ തന്നെ ചിത്രവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധിപേര്‍ രംഗത്തുണ്ട്.

രണ്ടാമൂഴത്തിലെ കേന്ദ്രകഥാപാത്രമായ ഭീമനായി മോഹന്‍ലാല്‍ എത്തുമ്ബോള്‍ ഇന്ത്യന്‍ സിനിമയുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് താരനിര്‍ണയം നീളുമെന്ന് വ്യക്തമായിട്ടുണ്ട്.

randaam moozham

അജയ് ദേവ്ഗണ്‍, നാഗാര്‍ജുന, മഹേഷ് ബാബു തുടങ്ങിയ വമ്ബന്‍ താരങ്ങള്‍ രണ്ടാമൂഴത്തിന്റെ ഭാഗമാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നും പ്രമുഖരുടെ നിരയെത്തുന്നുണ്ട്.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരനിര്‍ണയം കടല്‍ കടക്കുമെന്നുറപ്പാണ്. ലോകസിനിമയിലെ ഇതിഹാസമായ ജാക്കിച്ചാന്‍ ലാലേട്ടനൊപ്പം വേഷമിടുമെന്നാണ് സൂചനകള്‍.

എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. പ്രതികരിക്കാന്‍ അണിയറപ്രവര്‍ത്തകരും തയ്യാറായിട്ടില്ല. നിര്‍ണായകഘട്ടത്തില്‍ മോഹന്‍ലാല്‍ കഥാപാത്രമായ ഭീമന് ഗറില്ല തന്ത്രങ്ങള്‍ ഉപദേശിക്കുന്ന നാഗരാജാവിന്റെ വേഷത്തില്‍ ജാക്കിച്ചാന്‍ എത്തുമെന്നാണ് വാര്‍ത്ത. എന്തായാലും സ്ഥിരീകരണത്തിന് സമയമെടുക്കും. പക്ഷെ ഇപ്പോള്‍ തന്നെ ലാലേട്ടന്‍ ഫാന്‍സ് ആഘോഷത്തിമിര്‍പ്പിലാണ്.

source: kairali news