ലൈംഗീകത എങ്ങനെ ആകണം, ഏതൊക്കെ തരങ്ങള്‍, സെക്സിനെ കുറിച്ച് തുറന്നെഴുതുമായി ജോമോള്‍ ജോസഫ്‌ വീണ്ടും

പുരോഗമന ചിന്താ ധാരകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് ജനശ്രെധ ആകര്‍ഷിച്ച യുവതിയാണ് ജോമോള്‍ ജോസഫ്‌. സ്ത്രീകള്‍ പുറത്തുപറയാന്‍ മടിക്കുന്ന പലകാര്യങ്ങളും ജോമോള്‍ തുറന്ന് ഫേസ്ബുക്കില്‍ കുറിക്കാറുണ്ട്. ഇപ്പോള്‍ വീണ്ടും അത്തരത്തിലുള്ള പോസ്റ്റുമായി എത്തിയിരിക്കുകയാണ് ജോമോള്‍.…

പുരോഗമന ചിന്താ ധാരകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് ജനശ്രെധ ആകര്‍ഷിച്ച യുവതിയാണ് ജോമോള്‍ ജോസഫ്‌. സ്ത്രീകള്‍ പുറത്തുപറയാന്‍ മടിക്കുന്ന പലകാര്യങ്ങളും ജോമോള്‍ തുറന്ന് ഫേസ്ബുക്കില്‍ കുറിക്കാറുണ്ട്. ഇപ്പോള്‍ വീണ്ടും അത്തരത്തിലുള്ള പോസ്റ്റുമായി എത്തിയിരിക്കുകയാണ് ജോമോള്‍. വിഷയം ലൈംഗീക ബന്ധങ്ങളെ കുറിച്ചാണ്.

ജോമോള്‍ ജോസഫ് പറയുന്നത്  ലൈംഗീക ബന്ധങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ കൃത്യമായ ലൈംഗീകവിദ്യാഭ്യാസം നേടുക എന്നത് ഏറ്റവും ആവശ്യമെന്നാണ്. മിഥ്യാധാരണകളും, അബദ്ധ ധാരണകളും കൊണ്ടു നടക്കുന്നത് കൃത്യമായ ലൈംഗീക വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ട് തന്നെയാണ്.

കുട്ടികൾക്ക് വളർച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായ, ശരിയായ ലൈംഗീക വിദ്യാഭ്യാസം നൽകേണ്ടത് മാതാപിതാക്കളുടെ കടമയാണെന്നും.  ഉന്നത നിലവാരമുള്ള ഒരു സമൂഹത്തിന്റെ ആവശ്യത്തിനു ലൈംഗീക വിദ്യാഭ്യാസം സിലബസിന്റെ ഭാഗമാക്കണമെന്നും ജോമോള്‍ ജോസഫ്  പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ്‌ ചുവടെ:-

Orginal Post:- Jomol Joseph

താൽപര്യപ്രകാരമല്ലാത്ത ഏതൊരു നിർബന്ധിത ഇടപെടലുകളും പങ്കാളികളിൽ മടുപ്പ് ഉളവാക്കുന്നതിന് മാത്രമേ കാരണമാകൂ. പിടിച്ചടക്കലോ ആക്രമിക്കലോ കീഴ്പ്പെടുത്തലോ കീഴടങ്ങലോ ആയി മാറുന്ന ലൈംഗീകത ഒരിക്കലും ആസ്വാദ്യകരമാകില്ലെന്നും ജോമോള്‍ അടിവരയിടുന്നു.