ലൈവിൽ വന്ന ലാലേട്ടനോട് കുറച്ച് കഞ്ഞിയെടുക്കട്ടെയെന്നു മഞ്ജു വാര്യർ; ലാലേട്ടന്റെ മറുപടിക്ക് ഒന്നടങ്കം കൈയടിച്ച് സോഷ്യൽ മീഡിയ.

കഴിഞ്ഞ ദിവസം മോഹൻലാൽ കുറച്ച് നാളുകൾക്ക് ശേഷം തന്റെ ഫേസ്ബുക് പേജിൽ ലൈവ് വന്നിരുന്നു. ഇതിൽ നിരവധി താരങ്ങളാണ് മോഹൻലാലിൻറെ വിശേഷങ്ങൾ തിരക്കാൻ ലൈവിൽ എത്തിയത്. തമിഴ് സൂപ്പർ താരം സൂര്യ, പ്രിത്വിരാജ്, മഞ്ജു…

കഴിഞ്ഞ ദിവസം മോഹൻലാൽ കുറച്ച് നാളുകൾക്ക് ശേഷം തന്റെ ഫേസ്ബുക് പേജിൽ ലൈവ് വന്നിരുന്നു. ഇതിൽ നിരവധി താരങ്ങളാണ് മോഹൻലാലിൻറെ വിശേഷങ്ങൾ തിരക്കാൻ ലൈവിൽ എത്തിയത്. തമിഴ് സൂപ്പർ താരം സൂര്യ, പ്രിത്വിരാജ്, മഞ്ജു വാര്യർ, ടോവിനോ തോമസ്, മോഹൻലാലിൻറെ ഭാര്യ സുചിത്ര തുടങ്ങി നിരവധിപേരാണ് ലാലേട്ടനൊപ്പം ലൈവ് വന്നത്. എല്ലാവരും ലാലേട്ടനുമായി വിശേഷങ്ങൾ പങ്കുവെക്കുകയും തമാശകൾ പറയുകയും ചെയ്തു.

മഞ്ജു വാര്യർ എത്തിയപ്പോഴായിരുന്നു ലൈവിന് കുറച്ചധികം ജീവൻ വീണത്. മഞ്ജുവിന്റെ ഡ്രസ്സിങ്ങിനെ ലാലേട്ടൻ കളിയാക്കുകയും മഞ്ജു തിരിച്ചു മറുപടി നൽകുകയും മറ്റും ചെയ്തു. മാത്രവുമല്ല ആറാം തമ്പുരാനിലെ അടിപൊളി ഡയലോഗുകളും അവതാരകന്റെ അഭ്യർത്ഥന പ്രകാരം ഇരുവരും പറയുകയും ചെയ്തു. ശേഷമാണു മഞ്ജു ലാലേട്ടനോട് കുറച്ച് കഞ്ഞി എടുക്കട്ടേ എന്ന് ചോദിച്ചത്. ഒടിയൻ സിനിമ ഇറങ്ങിയതിനു ശേഷം ട്രോളന്മാർ ഏറ്റെടുത്ത സിനിമയിലെ ഒരു ഡയലോഗ് ആയിരുന്നു ഇത്. മഞ്ജുവിന്റെ ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കഞ്ഞി മാത്രമാക്കണ്ട കുറച്ച് ചമ്മന്തി കൂടി ആയിക്കോട്ടെ എന്നായിരുന്നു ലാലേട്ടന്റെ മറുപടി.

https://www.facebook.com/ActorMohanlal/videos/580463045764762/?t=1970