ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുള്ള അപകടം. സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുണ്ടായ അപകത്തിനു നഷ്ടപരിഹാരമായി നിയമവിരുദ്ധമായി വണ്ടി ഓടിച്ചയാളുടെ സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവായി. 2011 ഏപ്രിൽ 14 നു ആണ് കേസിനു ആസ്പദമായ അപകടം ഉണ്ടായത്. …

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുണ്ടായ അപകത്തിനു നഷ്ടപരിഹാരമായി നിയമവിരുദ്ധമായി വണ്ടി ഓടിച്ചയാളുടെ സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവായി. 2011 ഏപ്രിൽ 14 നു ആണ് കേസിനു ആസ്പദമായ അപകടം ഉണ്ടായത്. 

കരയാത്തതുംചാൽ മേലെട്ടുതടത്തിൽ റെജിയും റെജിയുടെ നാലുവയസുള്ള മകനും സഞ്ചരിച്ച ബൈക്കിൽ അനിൽ ഓടിച്ച ബൈക്ക് കൊണ്ട് ഇടിച്ചതാണ് അപകടത്തിന് കാരണം. അനിലിന്റെ ബൈക്കിന്റെ നിയന്ത്രണം തെറ്റിയാണ് റെജിയുടെ ബൈക്കിൽ ഇടിച്ചത്. അപകടത്തെ തുടർന്ന് അനിൽ മരിക്കുകയും റെജിക്ക് ഒരു കണ്ണ് നഷ്ടമാകുകയും ചെയ്‌തും. റെജിയുടെ മകൻ അലക്സ് നിസാര പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്‌തു. തുടർന്ന് നഷ്ടപരിഹാരത്തിനായി റെജിയും മകനും കോടതിയെ സമീപിക്കുകയായിരുന്നു. മരണപ്പെട്ട അനിൽ ഓടിച്ച ബൈക്കിനു ഇൻഷുറൻസോ അനിലിന് ഡ്രൈവിംഗ് ലൈസെൻസോ ഉണ്ടായിരുന്നില്ല. നിയമവിരുദ്ധമായി വാഹനം ഓടിച്ചതിനും അപകടം ഉണ്ടാക്കിയത്തിനും അനിൽ ആയിരുന്നു നഷ്ട്ട പരിഹാരം നൽകേണ്ടിയിരുന്നത്. എന്നാൽ അനിൽ മരണപ്പെട്ടത് കൊണ്ട് അനിലിന്റെ പേരിലുന്ന ഭൂമി ജപ്‌തി ചെയ്തു ഇവർക്ക് നഷ്ട്ട പരിഹാരം നല്കാൻ ആയിരുന്നു കോടതി വിധി.

എന്നാൽ വിധിയിൽ എതിർപ്പുമായി അനിലിന്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചെങ്കിലും കോടതി അവരുടെ വാദം തള്ളുകയായിരുന്നു. അനിലിന്റേ പേരിലുള്ള 50 സെന്റ് വസ്തു ജപ്തി ചെയ്ത് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് വിധി വന്നിരിക്കുന്നത്.