ലോകത്തിലെ തന്നെ ഏറ്റവും സുന്ദരികളായ ഇരട്ടാകുട്ടികൾ ചിത്രങ്ങൾ തരംഗമാകുന്നു !

2010 ജൂലൈ 7 നാണ് കാലിഫോർണിയക്കാരി ജാക്വി രണ്ട് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ആ കുരുന്നു മുഖങ്ങൾ ആദ്യമായി കണ്ടപ്പോൾത്തന്നെ ആ അമ്മയ്ക്ക് എന്തൊക്കെയോ പ്രത്യേകതകൾ തോന്നി. അസാമാന്യ സാമ്യമുള്ള സ്വരൂപ ഇരട്ടകളായിരുന്നു അവർ.…

2010 ജൂലൈ 7 നാണ് കാലിഫോർണിയക്കാരി ജാക്വി രണ്ട് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ആ കുരുന്നു മുഖങ്ങൾ ആദ്യമായി കണ്ടപ്പോൾത്തന്നെ ആ അമ്മയ്ക്ക് എന്തൊക്കെയോ പ്രത്യേകതകൾ തോന്നി. അസാമാന്യ സാമ്യമുള്ള സ്വരൂപ ഇരട്ടകളായിരുന്നു അവർ. ആ കുരുന്നു കണ്ണുകളിൽ വല്ലാത്ത ഒരു കാന്തിക ശക്തിയുണ്ടായിരുന്നു.

റോസ് എന്നും ആവാ മരിയയെന്നും പേരിട്ട ആ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ജാക്വി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പെട്ടെന്നാണ് ആ സുന്ദരിക്കുട്ടികളുടെ ചിത്രങ്ങൾ ജാക്വിയെപ്പോലും ഞെട്ടിച്ചു കൊണ്ട് വൈറലായത്. നിരവധി മോഡലിങ് ഏജൻസികൾ തങ്ങളുടെ പരസ്യങ്ങൾക്കായി കുട്ടികളെ ചോദിച്ചുകൊണ്ട് സമീപിക്കാൻ തുടങ്ങി. അങ്ങനെ ആറാം മാസത്തിൽ ആ കുരുന്നുകൾ തങ്ങളുടെ ആദ്യ മോഡലിങ്ങ് ആരംഭിച്ചു.

വെറും ഒന്‍പത് വയസ്സുമാത്രം പ്രായമുള്ള സൂപ്പർ മോഡലുകള്‍ വീണ്ടും തരംഗമായി മാറിയിരിക്കുകയാണ്. ഇന്ന് ഇൻസ്റ്റഗ്രാമിലെ അവരുെട ആരാധകരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിക്കുകയാണ്. ഈ സുന്ദരിക്കുട്ടികളുടെ ഓരോ ചിത്രത്തിനും കിട്ടിക്കൊണ്ടിരിക്കുന്ന ഇഷ്ടം കണ്ടാൽ അറിയാം ഫാഷൻ ലോകത്തെ ഇവരുടെ സ്വീകാര്യത.