ലോക്സഭാ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ റീന ദ്വിവേദി ആരാണ്? റീനയുടെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

കൈയിൽ വോട്ടിങ് യന്ത്രവുമായി ലോക്സഭാ തെരഞ്ഞെടുപ്പിനായി  നടന്നുനീങ്ങുന്ന  റീന ദ്വിവേദിയുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ദേവരയിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയാണ്‌ റീന.  റീനയുടെ ‘ഹോട്ട് എൻ‌ട്രി’   ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു. നിക്ക് ബോളിവുഡിൽ ഒരു കൈ നോക്കാൻ…

കൈയിൽ വോട്ടിങ് യന്ത്രവുമായി ലോക്സഭാ തെരഞ്ഞെടുപ്പിനായി  നടന്നുനീങ്ങുന്ന  റീന ദ്വിവേദിയുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ദേവരയിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയാണ്‌ റീന.  റീനയുടെ ‘ഹോട്ട് എൻ‌ട്രി’   ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു.

നിക്ക് ബോളിവുഡിൽ ഒരു കൈ നോക്കാൻ ആഗ്രഹമുണ്ടെന്ന് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് റീന. തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഇവര്‍ പിന്നീട് താരമാവുകയായിരുന്നു. ബിഗ് ബോസിൽ വരാനാണ് കൂടുതല്‍  ആഗ്രഹം എന്ന് റീന പറഞ്ഞപ്പോള്‍ കാത്തിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയും പറയുന്നത്.

നേരത്തേ സോഷ്യൽ മീഡിയകളിലെല്ലാം ആക്ടീവ് ആയിരുന്നു. 13 വയസുള്ള മകളുടെ അമ്മ കൂടിയാണ് റീന. റീനയുടേതായ ടിക് ടൊക് വീഡിയോകളും ഇപ്പോൾ ശ്രദ്ധേയമാകുന്നുണ്ട്. ചിത്രം വൈറലായതോടെ ജീവിതം തന്നെ മാറിയെന്നും അവര്‍ പറയുന്നു.