വണ്ടാനം മെഡിക്കൽ കോളേജിലെ ക്രൂരതയാണിത്. ഇതൊന്നും ഒരു അധികാരികളും മുഖവുരക്ക് എടുക്കില്ല

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്ന് ബൈപാസ് സർജറിക്ക് വിധേയനാകേണ്ട പ്രായമുള്ള അച്ഛനാണിത്… ബൈപാസിന് വേണ്ടി രോമം നീക്കുന്നതിനിടെ ഷേവ് ചെയ്തയാൾ മദ്യപിച്ചത്‌ മൂലമുണ്ടായ അനാസ്ഥയാണ് ഇത്തരം മുറിവുകളുണ്ടാക്കിയത്… ഈ അച്ചനടക്കം നാലോളം പേരുടെ…

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്ന് ബൈപാസ് സർജറിക്ക് വിധേയനാകേണ്ട പ്രായമുള്ള അച്ഛനാണിത്… ബൈപാസിന് വേണ്ടി രോമം നീക്കുന്നതിനിടെ ഷേവ് ചെയ്തയാൾ മദ്യപിച്ചത്‌ മൂലമുണ്ടായ അനാസ്ഥയാണ് ഇത്തരം മുറിവുകളുണ്ടാക്കിയത്… ഈ അച്ചനടക്കം നാലോളം പേരുടെ കയ്യിലും കാലിലും ഇത്തരം മുറിവുകൾ കാണാൻ കഴിയും.. കൂടെ വന്നവർ കാര്യമന്വേഷിച്ചപ്പോൾ “നാളെ വയറും കാലുമൊക്കെ വെട്ടിക്കീറാൻ ഉള്ളതല്ലേ..പിന്നെ ഈ ചെറിയ മുറിവുകൾ കാര്യമാക്കണ്ട എന്നാണ് ഷേവ് ചെയ്തയാൾ പരിഹാസ രൂപേണ നൽകിയ മറുപടി..” ” തുളസി”എന്നാണ് നഴ്‌സുമാർ അദ്ദേഹത്തെ വിളിക്കുന്നതെന്നും അദ്ദേഹം മദ്യപിച്ചിരുന്നതായും രോമം നീക്കുന്നതിടെ ഞങ്ങളോട് പൈസ എത്ര നൽകുമെന്നതടക്കം അപമര്യാദയായി പെരുമാറിയതായും രോഗികളിൽ നിന്നും അറിയാൻ കഴിഞ്ഞു..”

പ്രാദേശിക ചാനൽ സംഘത്തെ പ്രശ്നം പരിഹരിച്ചു എന്ന് പറഞ്ഞു സെകുരിറ്റി ജീവനക്കാർ മടക്കി അയക്കുകയും ഹോസ്പിറ്റൽ അധികൃതർ ഇത്‌ നിസാര വത്കരിക്കുകയുമാണുണ്ടായത്….. ഇതിനു മുമ്പും മദ്യപിച് ജോലിക്ക് വരാറുള്ള ടിയാൻ നിരവധി തവണ ആളുകളോട് തട്ടിക്കയറാറുണ്ടെന്നും നടപടി എടുക്കാറില്ലെന്നുമാണ് അറിയാൻ കഴിഞ്ഞത്… സർക്കാർ ശമ്പളം വാങ്ങി ജനസേവക സ്ഥാപനങ്ങളെ മോശപ്പെടുത്തുന്ന ഇത്തരം മദ്യപാന കൈക്കൂലി വിഷങ്ങളെ ഇല്ലായ്മ ചെയ്യേണ്ടത് നമ്മുടെ ആവശ്യമാണ്… നാളെ നമ്മുടെ പ്രിയപ്പെട്ടവർക്ക് ഇത്തരം അവസ്ഥകൾ വരാതിരിക്കാൻ വേണ്ടി ഇന്ന് ഈ പാവങ്ങളുടെ ശബ്ദമായി നാം നിലകൊള്ളുക തന്നെവേണം.. ഈ വാർത്ത ഷെയർ ചെയ്ത് അധികാരികളിൽ എത്തിക്കുക..

കടപ്പാട്: ഷംനാദ്