വനിതാ ദിനമൊക്കെ വർഷാ വർഷം ആചരിക്കും. എന്നാലും പെണ്ണിനോടുള്ള സമീപനത്തിൽ മാറ്റമില്ല. അനുഭവം പങ്കുവെച്ച് പെൺകുട്ടി രംഗത്ത്!

വനിതാ ദിനമൊക്കെ വർഷാ വർഷം ആചരിക്കും. എന്നാലും പെണ്ണിനോടുള്ള സമീപനത്തിൽ ഒരു മാറ്റവുമില്ല. അനുഭവം പങ്കുവെച്ച് പെൺകുട്ടി രംഗത്ത്. സാക്ഷര കേരളത്തിന്റെ അവസ്ഥയാണ് ഈ പറയുന്നത്. പെണ്ണ് അമ്മയാണ് പെങ്ങളാണ് ഭൂമിയാണ് ദേവദയാണെന്നേക്കെ പ്രസംഗിക്കും.…

വനിതാ ദിനമൊക്കെ വർഷാ വർഷം ആചരിക്കും. എന്നാലും പെണ്ണിനോടുള്ള സമീപനത്തിൽ ഒരു മാറ്റവുമില്ല. അനുഭവം പങ്കുവെച്ച് പെൺകുട്ടി രംഗത്ത്.

സാക്ഷര കേരളത്തിന്റെ അവസ്ഥയാണ് ഈ പറയുന്നത്. പെണ്ണ് അമ്മയാണ് പെങ്ങളാണ് ഭൂമിയാണ് ദേവദയാണെന്നേക്കെ പ്രസംഗിക്കും. എന്നാൽ അവസരം കിട്ടിയാൽ ഏതൊരു ആണിന്റെയും ഉള്ളിലെ ചെന്നായ പുറത്തു ചാടും. പെണ്ണിനോടുള്ള പെരുമാറ്റത്തിൽ ഒരുപാട് മാറ്റങ്ങൾ ഇന്ന് ഉണ്ടായിട്ടുണ്ടെന്നാണ് വാദം. എന്നാൽ ഇതുപോലുള്ള ലൈംഗീക ചൂഷണങ്ങൾക്ക് മാത്രം ഒരു മാറ്റവും ഉണ്ടായിട്ടില്ല അന്നും ഇന്നും. പ്രസംഗങ്ങളിൽ  സ്ത്രീ എന്നും പരമോന്നത സ്ഥാനത്താണ്. എന്നാൽ 10 ൽ 8 പുരുഷന്മാരും തരം കിട്ടിയാൽ അവളെ ആസ്വദിക്കാൻ ശ്രമിക്കുന്നവർ തന്നെ. ഇന്ന് വർധിച്ചു വരുന്ന ലൈംഗീക അതിക്രമങ്ങൾ തന്നെ അതിനൊരു തെളിവാണ്.  അത് കുട്ടിയാണോ പ്രായപൂർത്തിയായർ ആണോ എന്ന് പോലും നോക്കാതെ പെണ്ണല്ലേ എന്ന ഒറ്റ കാരണത്തിൽ പിച്ചിച്ചീന്തുന്നവരുടെ നാട്. കാലം എത്രമറിയെന്നു പറഞ്ഞാലും ‘അവൾ വെറുമൊരു പെണ്ണാണ്’  എന്ന് പറയുന്ന പുരുഷന്മാരാണ് നമുക്കിടയിൽ ഉള്ളത്. ഇത് പോലുള്ള പുരുഷന്മാരുടെ ചിന്തകളും സമീപനവും മാറ്റാതെ ഒരു സ്ത്രീക്കും സ്വതന്ത്രയായി ജീവിക്കാൻ കഴിയില്ല. അല്ലാതെ വർഷത്തിൽ വനിതാ ദിനം എന്ന് പറഞ്ഞു ഒരു ദിവസമല്ല അവളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത്. ഒരു പെണ്ണ് തനിച്ചായാൽ അതാണെന്റെ അവസരം എന്നല്ല മറിച്ച് അതാണെന്റെ ഉത്തരവാദിത്വം എന്ന് ചിന്തിക്കുന്ന ഒരു പുരുഷ തലമുറയെ ആണ് നമുക്ക് വേണ്ടത്.

ഒറ്റക്ക് രാത്രിയിൽ സഞ്ചരിക്കേണ്ടി വന്ന പെൺകുട്ടിക്ക് ഉണ്ടായ ദുരനുഭവം പങ്കുവെച്ചവൾ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ഇത് പോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടും പ്രതികരിക്കാത്ത നൂറുകണക്കിന് പെൺകുട്ടികളുടെ നാടാണ് നമ്മുടെ കേരളം.  അങ്ങനെ ഉള്ള പെൺകുട്ടികൾക്കു ഈ പെൺകുട്ടി ഒരു പ്രചോദനമാകട്ടെ.

https://www.facebook.com/minimedia1234/videos/1269826826490005/?t=51

Source: Mini Media