വനിതാ പോലീസുകാർ ഉണ്ടായിട്ടും അവർ അനങ്ങിയില്ല, പുരുഷപ്പോലീസിന്റെ മർദ്ദനമേറ്റ് യുവതി ഗുരുതരാവസ്ഥയിൽ

പട്ടയമാവശ്യപ്പെട്ട് കളക്ടറുടെ ചേംബര്‍ ഉപരോധിച്ചവരെ അര്‍ധരാത്രിയില്‍ പോലീസ് ബലം പ്രയോഗിച്ച്‌ അവിടെനിന്നും മാറ്റുന്നതിനിടെ പുരുഷപോലീസിന്റെ മർദ്ദനമേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പീച്ചി പായ്ക്കണ്ടം ഇച്ചിക്കല്‍ വീട്ടില്‍ നിഷയാണ് പോലീസിന്റെ മർദ്ദനമേറ്റ് തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സര്‍ജറിവിഭാഗത്തില്‍ ചികിത്സയിൽ…

പട്ടയമാവശ്യപ്പെട്ട് കളക്ടറുടെ ചേംബര്‍ ഉപരോധിച്ചവരെ അര്‍ധരാത്രിയില്‍ പോലീസ് ബലം പ്രയോഗിച്ച്‌ അവിടെനിന്നും മാറ്റുന്നതിനിടെ പുരുഷപോലീസിന്റെ മർദ്ദനമേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പീച്ചി പായ്ക്കണ്ടം ഇച്ചിക്കല്‍ വീട്ടില്‍ നിഷയാണ് പോലീസിന്റെ മർദ്ദനമേറ്റ് തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സര്‍ജറിവിഭാഗത്തില്‍ ചികിത്സയിൽ കഴിയുന്നത്. നിഷയുടെ അടിവയറ്റിനാണ് ചിവിട്ടേറ്റിരിക്കുന്നത്. രാത്രിമുതല്‍ മൂത്രമൊഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

ഇരിക്കാനോ എഴുന്നേല്‍ക്കാനോ കഴിയുന്നില്ല. അടിവയറ്റില്‍ ചതവും നീരുമുണ്ട്. ആരോഗ്യസ്ഥിതിയില്‍ മാറ്റം വരുന്നില്ലെങ്കില്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പോലീസിന്റെ മർദ്ദനമേറ്റ് മറ്റു രണ്ട് പേരുകൂടി ഹോസ്പിറ്റലിലാണ്.  പീച്ചി ചൊവ്വല്ലൂര്‍ വീട്ടില്‍ നീതു , ആശാരിക്കാട് സ്വദേശി എം.ജെ. ജിനീഷ്  എന്നിവരാണ് മാറ്റുരണ്ടുപേർ. ‘കളക്ടറുടെ ചേംബറിനു മുന്നില്‍ സമാധാനത്തോടെ മുദ്രാവാക്യം വിളിച്ചിരുന്ന ഞങ്ങളോട് രാത്രി 10.30 ഓടെയാണ് അറസ്റ്റുചെയ്തു മാറ്റുമെന്ന് പോലീസ് അറിയിച്ചത്. അല്പം കഴിഞ്ഞ് ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ പോലീസുകാര്‍ വലിച്ചിഴച്ചു കൊണ്ടുപോയി. പിന്നെയാണ് ഞങ്ങള്‍ക്കുനേരെ തിരിഞ്ഞത്. വനിതാ പോലീസുകാർ ഉണ്ടായിട്ടും അറസ്റ് ചെയ്യാൻ വന്നത് പുരുഷപോലീസ്ആണെന്ന് നീതു പറയുന്ന.