വരന്റെ പ്രൗഢിയോടെ കുതിരപ്പുറത്തേറി അവനെത്തി. പക്ഷെ താലി ചാർത്താൻ വധു ഇല്ലായിരുന്നു. ഒരു പിതാവിനും ഇങ്ങനൊരു അവസ്ഥ വരരുതെന്ന് വിവാഹത്തിനെത്തിയവർ

ഗുജറാത്തിൽ നടന്ന ഏറെ വ്യത്യസ്തമായ ഒരു വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ പാറി നടക്കുന്നത്. ഈ വിവാഹത്തിന്റെ പിന്നിലുള്ള യഥാർത്ഥ കഥ അറിഞ്ഞാൽ കുറച്ചുപേരെങ്കിലും ഈ അച്ഛനെയും മകനെയും പരിഹസിക്കുമായിരിക്കും. എന്നാൽ കൂടുതൽ…

ഗുജറാത്തിൽ നടന്ന ഏറെ വ്യത്യസ്തമായ ഒരു വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ പാറി നടക്കുന്നത്. ഈ വിവാഹത്തിന്റെ പിന്നിലുള്ള യഥാർത്ഥ കഥ അറിഞ്ഞാൽ കുറച്ചുപേരെങ്കിലും ഈ അച്ഛനെയും മകനെയും പരിഹസിക്കുമായിരിക്കും. എന്നാൽ കൂടുതൽ പേരുടെയും നെഞ്ചിൽ ഒരു വിങ്ങലായിരിക്കും ഈ അച്ഛനും മകനും ഉണ്ടാക്കാൻ പോകുന്നത്.

മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച പ്രകാരം അജയ് ബത്തോറിന്റെ വിവാഹദിവസം വന്നെത്തി. കുതിരപ്പുറത്തേറി വന്ന മണവാളനെ കുടുംബാംഗങ്ങൾ സന്തോഷ പൂർവം സ്വീകരിച്ചു. സംഗീത്, മെഹന്ദി തുടങ്ങി ഒരു ഗുജറാത്തി വിവാഹ ചടങ്ങുകൾ എങ്ങനെ ആഘോഷപൂർവം നടത്താമോ അതുപോലെ തന്നെ നടത്തി ചടങ്ങുകൾ ഗംഭീരമാക്കി. എന്നാൽ വിവാഹത്തിന് ഒരാൾ മാത്രം കുറവുണ്ടായിരുന്നു. വധു. 

ചെറുപ്പത്തിലേ അമ്മയെ നഷ്ട്ടപെട്ട ഭിന്നശേഷിക്കാരനായ അജയ്‌ക്ക് അച്ഛനായിരുന്നു ഏക ആശ്വാസം. അച്ഛന്റെ സംരക്ഷണത്തിൽ അജയ് സന്തോഷത്തോടെ വളർന്നു. അജയ്‌ക്ക്‌ ഭിന്നശേഷി ഉള്ളത് കൊണ്ട് തന്നെ പഠനം പാതിവഴിയിൽ വെച്ച് ഉപേക്ഷിക്കേണ്ടി വരുകയും ചെയ്തു. കാലങ്ങൾ കടന്നുപോയി, അജയ് വളർന്നു വലുതായി. പുരുഷനായതോടെ അജയുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു തുടങ്ങി. മറ്റ് വിവാഹങ്ങളിൽ പങ്കെടുക്കുമ്പോൾ അജയ് തന്റെ പിതാവിനോട് ചോദിക്കുമായിരുന്നു എന്നാണ് ഇനി തന്റെ വിവാഹം നടക്കുക എന്ന്? അച്ഛൻ ആദ്യകാലങ്ങളിൽ ആ ചോദ്യം തമാശയായാണ് യെടുത്തിരുന്നത്. എന്നാൽ പതിയെ പതിയെ അജയുടെ വാശിയും നിര്ബന്ധവും കൂടി വന്നു. തനിക്കും അവരെ പോലെ വിവാഹം കഴിക്കണമെന്നവൻ അച്ഛനോട് നിർബന്ധം പിടിച്ചു.

കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ അച്ഛൻ ഭിന്നശേഷിക്കാരനായ തന്റെ മകന് ഒരു വധുവിനെ കണ്ടുപിടിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യം അല്ലായിരുന്നുവെന്നു അറിയാമായിരുന്നു. ഒടുക്കം ഒരു യഥാർത്ഥ വിവാഹത്തിന്റെ എല്ലാ ആഘോഷങ്ങളോടുകൂടിയും തന്റെ മകന്റെ വിവാഹ ഘോഷയാത്ര നടത്തതാണ് ഈ പിതാവ് തീരുമാനിച്ചു. അതിനായി 700 ൽ പരം ആളുകളെയാണ് പിതാവ് ഈ വിവാഹ നാടകത്തിനായി ക്ഷണിച്ചത്. ഏകദെശം 3 ലക്ഷത്തോളം രൂപ ചെലവിട്ടാണ് പിതാവ് മകന്റെ ഈ ആഗ്രഹം സാദിച്ചുകൊടുത്തത്.