വാർത്ത അറിഞ്ഞു നിറകണ്ണുകളോടെ “മഞ്ജുവിൻ്റെ ‘അമ്മ”!!!

‘ഉദാഹരണം സുജാത’ നല്ല സിനിമയുടെ ഉദാഹരണമായി പ്രദര്‍ശനം തുടരുകയാണ്. കുടുംബ പ്രേക്ഷകര്‍ സുജാതയെ തേടിയെത്തുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തിനായി തൃശ്ശൂരിലെത്തിയ മഞ്ജുവിനൊപ്പം അമ്മയും ഉണ്ടായിരുന്നു. പ്രേക്ഷകര്‍ക്കൊപ്പം വിജയം കേക്ക് മുറിച്ചാഘോഷിച്ചപ്പോള്‍ വിജയത്തിന്റെ പങ്ക് മഞ്ജു അമ്മയ്ക്ക്…

‘ഉദാഹരണം സുജാത’ നല്ല സിനിമയുടെ ഉദാഹരണമായി പ്രദര്‍ശനം തുടരുകയാണ്. കുടുംബ പ്രേക്ഷകര്‍ സുജാതയെ തേടിയെത്തുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തിനായി തൃശ്ശൂരിലെത്തിയ മഞ്ജുവിനൊപ്പം അമ്മയും ഉണ്ടായിരുന്നു. പ്രേക്ഷകര്‍ക്കൊപ്പം വിജയം കേക്ക് മുറിച്ചാഘോഷിച്ചപ്പോള്‍ വിജയത്തിന്റെ പങ്ക് മഞ്ജു അമ്മയ്ക്ക് സമര്‍പ്പിച്ചു. നിറകണ്ണുകളോടെ ഒരു ചുംബനമായിരുന്നു അമ്മയുടെ മറുപടി. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു മഞ്ജുവിന്റെ വിജയാഘോഷം

മഞ്ജുവിന്റെ വാക്കുകള്‍

https://www.facebook.com/theManjuWarrier/videos/708874775986853/

തൃശൂരില്‍ ഉദാഹരണം സുജാതയുടെ പ്രദര്‍ശനം നടക്കുന്ന സ്ഥലത്ത് എത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ സ്‌നേഹവും അവരുടെ പ്രതികരണം നേരിട്ടറിയാനാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്. സുജാതയുടെ മുഴുവന്‍ ടീമും ഇവിടെയുണ്ട്. സിനിമ കണ്ട സന്തോഷം എല്ലാവരും നേരിട്ട് അറിയിച്ച് കൊണ്ടിരിക്കുകയാണ്. ഈ സിനിമയ്ക്ക് നല്‍കിയിരിക്കുന്ന ഇത്രയും നല്ലൊരു സ്വീകരണത്തിന് നേരിട്ട് വന്ന് നന്ദി പറയാനാണ് എത്തിയിരിക്കുന്നത്.

ഇതിന് തിരിച്ചു നല്‍കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. അത്രയും നല്ലൊരു പ്രതികരണമാണ് ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത്. ഇനിയും ഇതുപോലുള്ള നല്ല സിനിമകള്‍ക്ക് ഈ പിന്തുണ ഉറപ്പായിട്ടും ഉണ്ടാവണം. എല്ലാവര്‍ക്കും വേണ്ടി ഞങ്ങളൊരു കേക്ക് മുറിക്കുകയാണ്. ടീമിലെ കുറച്ചു പേര്‍ക്ക് ഇവിടെ എത്താന്‍ സാധിച്ചിട്ടില്ല. അവരെയെല്ലാം മിസ് ചെയ്യുന്നുണ്ട്. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും എല്ലാവര്‍ക്കും അവകാശപെട്ടതാണിത്. എല്ലാവരെയും ഈ അവസരത്തില്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. എല്ലാവര്‍ക്ക് ഡെഡിക്കേറ്റ് ചെയ്‌തോട് കേക്ക് മുറിക്കുന്നു

സുജാതാ കീ ജയ് എന്ന ആരവങ്ങോളോടെ മഞ്ജു കേക്ക് മുറിച്ചു.
ഈ സിനിമയില്‍ അമ്മയുടെയും മകളുടെയും ബന്ധത്തിന്റെ കഥയാണ് സുജാതയുടെ പ്രധാന ഭാഗം. അതുകൊണ്ട് ഇതിന്റെ കേക്ക് ഞാനെന്റെ സ്വന്തം അമ്മയ്ക്ക് തന്നെ ആദ്യം കൊടുക്കുന്നു. നിറ കണ്ണുകളോടെ ചിരിച്ചുകൊണ്ട് ആ അമ്മ മകള്‍ക്ക് സ്‌നേഹ ചുംബനം നല്‍കുന്നതാണ് വീഡിയോയില്‍ അവസാനം കാണാനാകുക