വിക്രം ചിത്രം “സാമി 2″വിൽ നിന്നും പിന്മാറാൻ കാരണം- തൃഷ പറയുന്നു!!

വിക്രം നായകനായാ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ആദ്യ ചിത്രം ഒരുക്കിയ സംവിധായകന്‍ ഹരി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംവിധായകന്‍. തൃഷ തന്നെയായിരുന്നു രണ്ടാം ഭാഗത്തിലും നായിക. എന്നാല്‍ ഇപ്പോള്‍…

വിക്രം നായകനായാ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ആദ്യ ചിത്രം ഒരുക്കിയ സംവിധായകന്‍ ഹരി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംവിധായകന്‍. തൃഷ തന്നെയായിരുന്നു രണ്ടാം ഭാഗത്തിലും നായിക. എന്നാല്‍ ഇപ്പോള്‍ തൃഷ ചിത്രം വേണ്ടെന്നുവച്ചിരിക്കുകയാണ്. തൃഷ തന്നെ ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.

2003 ല്‍ പുറത്തിറങ്ങിയ സാമിയുടെ തുടര്‍ച്ചയാണ് സാമി 2. വിക്രമിനെ കോളിവുഡിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളാക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഹരിയാണ്. രണ്ടാം ഭാഗവും ഹരി തന്നെയാണ് ഒരുക്കുന്നത്.

സിനിമയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. ആദ്യ ഭാഗത്തിലേത് പോലെ നായിക കഥാപാത്രമാണ് തൃഷയ്ക്ക് സംവിധായകന്‍ നല്‍കിയത്. എന്നാല്‍ ആശയപരമായ അഭിപ്രായ ഭിന്നതകള്‍ കൊണ്ട് താന്‍ ചിത്രത്തില്‍ നിന്നും പിന്മാറുന്നുവെന്നും സാമി 2 ന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും തൃഷ ട്വിറ്ററില്‍ കുറിച്ചു. തൃഷയുടെ പിന്‍മാറ്റം അണിയറ പ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

മലയാളിതാരം കീര്‍ത്തി സുരേഷും ചിത്രത്തില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ബോബി സിന്‍ഹയാണ് ചിത്രത്തില്‍ പ്രതിനായകനെ അവതരിപ്പിക്കുന്നത്. ഷിബു തമീന്‍സ് ആണ് നിര്‍മാണം.

ആശയപരമായ അഭിപ്രായ ഭിന്നതകള്‍ കൊണ്ട് ഞാന്‍ ചിത്രത്തില്‍ നിന്ന് പിന്മാറുന്നു. ചിത്രത്തിന് എല്ലാവിധ ആശംസകളും- തൃഷ പറയുന്നു. അതേസമയം ചിത്രത്തില്‍ കീര്‍ത്തി സുരേഷും നായികയായി അഭിനയിക്കുന്നുണ്ട്. എന്നാല്‍ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വേഷത്തില്‍ ആരായിരിക്കും എത്തുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബോബി സിന്‍ഹയാണ് ചിത്രത്തില്‍ വില്ലനാകുന്നത്.