വിധി പോലും അവളുടെ സ്വപ്നങ്ങൾക്ക് എതിരായിരുന്നു. ഒടുവിൽ ഗൃഹപ്രവേശന ദിവസം അവിടെ എത്തിയത് അവളുടെ ചേതനയറ്റ ശരീരം.

ഗൃഹപ്രവേശന ദിവസം ആ വീടിന്റെ മുറ്റത്തെത്തിയത് ഗൃഹനാഥയുടെ മൃതശരീരം. ലോറിയിൽ നിന്ന് അഴിഞ്ഞു വീണ കയർ സ്കൂട്ടറിൽ കുരുങ്ങിയുണ്ടായ അപകടത്തിൽ മരിച്ച ആറ്റുപ്പുറം സ്വദേശി അനിതയുടെ ജീവിത കഥ കണ്ണീനീരോടുകൂടിയല്ലാതെ ആർക്കും കേൾക്കാൻ സാധിക്കില്ല.…

ഗൃഹപ്രവേശന ദിവസം ആ വീടിന്റെ മുറ്റത്തെത്തിയത് ഗൃഹനാഥയുടെ മൃതശരീരം. ലോറിയിൽ നിന്ന് അഴിഞ്ഞു വീണ കയർ സ്കൂട്ടറിൽ കുരുങ്ങിയുണ്ടായ അപകടത്തിൽ മരിച്ച ആറ്റുപ്പുറം സ്വദേശി അനിതയുടെ ജീവിത കഥ കണ്ണീനീരോടുകൂടിയല്ലാതെ ആർക്കും കേൾക്കാൻ സാധിക്കില്ല.

അനിതയുടെ സ്വന്തം പ്രയത്‌നം കൊണ്ട് മാത്രം നിർമിച്ച രണ്ടുമുറിയുള്ള വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഡിസംബർ 25 ന് രാവിലെ 10 മണിക്കായിരുന്നു നിശ്ചയിച്ചിരുന്നത്. എട്ടു വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഉപേക്ഷിച്ച അനിത മറ്റു വീടുകളിലെ ജോലികൾ ചെയ്തായിരുന്നു കഴിഞ്ഞത്. ഏറെ കഷ്ടപ്പെട്ടാണ് മൂന്നു മക്കളുള്ള കുടുംബത്തെ അവൾ മുന്നോട്ട് കൊണ്ട് പോയത്. കഷ്ടപാടുകൾക്കിടയിലും സ്വന്തമായൊരു വീട് വേണമെന്ന സ്വപ്നം അവൾ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്നു. സഹോദരനൊപ്പം കുടുംബവീട്ടിൽ കഴിഞ്ഞിരുന്ന അനിത അവളുടെ ജോലി കൂലി മിച്ചം പിടിച്ച കാശുകൊണ്ട് അവൾ 3 സെൻറ് സ്ഥലം വാങ്ങി വീട് നിർമിച്ചത്. 

ഷീറ്റിട്ട വീടിന്റെ പണികൾ പൂർത്തിയായില്ലങ്കിലും കുടുംബവീട്ടിലെ സ്ഥല പരിമിതി മൂലം തന്റെ സ്വന്തം വീട്ടിലേക്കു മാറാൻ അനിത തീരുമാനിക്കുകയായിരുന്നു. കെട്ടിട നിർമാണ തൊഴിലാളിയായ സഹോദരൻ വീടിനു ആവിശ്യമായ പണികൾ തീർത്തു. പുതിയ വീട്ടിലേക്ക് ആവിശ്യമായ സാധനങ്ങൾ വാങ്ങാൻ ഗൃഹപ്രവേശനത്തിന്റെ തലേ ദിവസം പോയതായിരുന്നു അനിത. ചരക്ക് ലോറിയിൽ നിന്നും അഴിഞ്ഞു വീണ കയർ അനിതയുടെ സ്കൂട്ടറിൽ കുരുങ്ങി അപകടം ഉണ്ടാകുകയും അതെ തുടർന്നു മരിക്കുകയുമായിരുന്നു. ലോറിയിൽ കയർ കുരുങ്ങിയപ്പോൾ അനിത നിലവിളിച്ചെങ്കിലും ലോറി ഡ്രൈവർ അറിഞ്ഞില്ല. കയറിൽ കുരുങ്ങി 70 മീറ്ററോളം നീങ്ങിയ സ്കൂട്ടർ ഡിവൈഡറിലേക്ക് മറിയുകയായിരുന്നു. 

വീട്ടിലേക്കു വേണ്ട സാധനങ്ങളുമായി പെട്ടന്ന് വരാമെന്ന് പറഞ്ഞു പോയ അമ്മയെ കാത്തിരുന്ന ആ മൂന്നുമക്കളെ തേടിയെത്തിയത് അമ്മയുടെ മരണ വാർത്തയാണ്. സ്വന്തമായി നിർമിച്ച വീട്ടിൽ ഒരു ദിവസമെങ്കിലും താമസിക്കണമെന്ന അനിതയുടെ ആഗ്രഹത്തിന് വിധി പോലും എതിരായിരുന്നു. ബന്ധുക്കളുടെ താല്പര്യ പ്രകാരം സംസ്കാരത്തിന് മുൻപ് അനിതയുടെ മൃതദേഹം അവളുടെ പുതിയവീട്ടിൽ അല്പസമയം വെച്ചിരുന്നു. അങ്ങനെ ഗൃഹപ്രവേശന ദിവസം ആ വീട്ടിൽ പ്രവേശിച്ചത് ഗൃഹനാഥയുടെ മൃതദേഹമായിരുന്നു. പറക്കമുറ്റാത്ത അനിതയുടെ കുഞ്ഞുങ്ങളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന വിഷമത്തിലാണ് ബന്ധുക്കൾ.