വില്ലന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയത് മോഹവിലയ്ക്ക്…..!!

മോഹൻലാൽ ബി. ഉണ്ണിക്കൃഷ്ണൻ ടീമിന്റെ പുതിയ ചിത്രമായ വില്ലന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയത് മോഹവിലയ്ക്ക്. ഏഴു കോടി രൂപ നൽകി സൂര്യ ടിവിയാണ് വില്ലനെ സ്വന്തമാക്കിയിരിക്കുന്നത്.ഏറ്റവും വലിയ സാറ്റലൈറ്റ് അവകാശം നേടിയ മലയാള ചിത്രം…

മോഹൻലാൽ ബി. ഉണ്ണിക്കൃഷ്ണൻ ടീമിന്റെ പുതിയ ചിത്രമായ വില്ലന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയത് മോഹവിലയ്ക്ക്.

ഏഴു കോടി രൂപ നൽകി സൂര്യ ടിവിയാണ് വില്ലനെ സ്വന്തമാക്കിയിരിക്കുന്നത്.ഏറ്റവും വലിയ സാറ്റലൈറ്റ് അവകാശം നേടിയ മലയാള ചിത്രം എന്ന ബഹുമതി മോഹൻലാലിന്റെ തന്നെ പുലി മുരുകനാണെങ്കിലും ആ ചിത്രം റിലീസിനു ശേഷമാണ് 10 കോടി മുടക്കി ഏഷ്യാനെറ്റ് സ്വന്തമാക്കിയത്. വില്ലൻ റിലീസിംഗിന് ഒരുങ്ങുന്നതേയുള്ളൂ. അതിനിടയിലാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ഇതോടൊപ്പം മറ്റു രണ്ടു റെക്കോഡുകൾ കൂടി ഈ ചിത്രം നേടിയിരുന്നു. ഏറ്റവും ഉയർന്ന തുകയിലുള്ള മ്യൂസിക് റൈറ്റും ഹിന്ദി ഡബിംഗ് റൈറ്റും.

അൻപതു ലക്ഷം രൂപയ്ക്കാണ് ജംഗ്ലീ മ്യൂസിക് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് വാങ്ങിയത്. ഒരു മലയാള സിനിമയിലെ ഗാനങ്ങൾക്ക് ഇത്രയും വലിയ തുക ലഭിക്കുന്നത് ഇതാദ്യമായാണ്. ഒരു കോടി രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഹിന്ദി ഡബിംഗ് അവകാശം വിറ്റുപോയത്. ബി. ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഒരു സ്‌റ്റൈലിഷ് ക്രൈം ത്രില്ലറാണ്.

റോക്ക് ലൈൻ വെങ്കടേഷ് നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് അറിയുന്നത്. ഒപ്പത്തിന് സംഗീതം ഒരുക്കിയ ടീം ഫോർ മ്യൂസിക്സാണ് വില്ലനു വേണ്ടിയും പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് മനോജ് പരമഹംസ. ഇന്ത്യയിൽ തന്നെ ആദ്യമായി പൂർണമായും 8 ഗ റെസൊല്യൂഷൻ ക്യാമറയിൽ ചിത്രീകരിച്ച സിനിമയിൽ മഞ്ജു വാര്യരാണ് നായിക. തമിഴ് താരങ്ങളായ വിശാൽ, ഹൻസിക മോട്ട്വാനി, തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, രാശി ഖന്ന, എന്നിവർക്കൊപ്പം മലയാളത്തിൽ നിന്നുള്ള ചെമ്പൻ വിനോദ്, സിദ്ദിഖ്, അജു വർഗീസ് , രഞ്ജി പണിക്കർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിലെ ഓഡിയോ റിലീസിംഗ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു.