വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച: മരണത്തിലേക്ക് അവർ ഒന്നിച്ചു യാത്രയായി

കോട്ടാംപൊയിൽ സ്വദേശി കിരൺ, ഭാര്യ പന്നിയന്നൂർ സ്വദേശിനി ജിൻസി രാജൻ എന്നിവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച മാത്രമേ ആയിട്ടോളൂ. സന്തോഷത്തിന്റെ നാളുകളായിരുന്നു ഈ ഒരാഴ്ചക്കാലം അവർക്കുണ്ടായിരുന്നത്. പക്ഷെ വിധി അവരെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. അവർ മരണത്തിലേക്ക് ഒന്നിച്ചു…

Newly wedding couple died in car accident

കോട്ടാംപൊയിൽ സ്വദേശി കിരൺ, ഭാര്യ പന്നിയന്നൂർ സ്വദേശിനി ജിൻസി രാജൻ എന്നിവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച മാത്രമേ ആയിട്ടോളൂ. സന്തോഷത്തിന്റെ നാളുകളായിരുന്നു ഈ ഒരാഴ്ചക്കാലം അവർക്കുണ്ടായിരുന്നത്. പക്ഷെ വിധി അവരെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. അവർ മരണത്തിലേക്ക് ഒന്നിച്ചു തന്നെ യാത്രയായി. ബാംഗ്ലൂരിൽ ഉല്ലാസയാത്രക്ക് പോയതായിരുന്നു നവദമ്പതികൾ. ഇവരെ കൂടാതെ സുഹൃത്തായ ജയദീപ്, ഭാര്യ  ജ്​ഞാനതീർഥ എന്നിവരും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

യാത്ര മദ്ധ്യേ മൈസൂരു- ബംഗളൂരു ഹൈവേയിൽ വെച്ച് പെട്രോൾ പമ്പിന്​ സമീപം നിർത്തിയിട്ട ടാങ്കർ ലോറിയുടെ പിന്നിൽ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ മൂന്നുപേർ സംഭവസ്ഥലത്തു വെച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യയിലുമാണ് മരിച്ചത്. രാത്രിയിൽ 12 മാണിയോട് കൂടിയാണ് അപകടം ഉണ്ടായത്.