വിവാഹ വാർഷിക ദിനത്തിൽ ഷാൻ തന്റെ ഫേസ്ബുക്കിൽ തന്റെ പ്രിയതമയെ കുറിച്ച് എഴുതിയത് ഇങ്ങനെ :

ഒരു ചെമ്പരത്തിപ്പൂവിലായിരുന്നുതുടങ്ങുന്നത്. കോളേജ് ലൈഫ് തുടങ്ങുമ്പോൾ ഒരു വെല്ലുവിളിയുമായി കടന്നുവന്ന പെൺകുട്ടി. ചെമ്പരത്തി പൂവും ചെവിയിൽ വെച്ച് വരാന്തയിലൂടെ ഒന്ന് നടക്കണം. കയ്യിൽ ചേർത്ത് പിടിക്കാൻ ഒരു പെണ്ണുണ്ടെങ്കിൽ നടക്കാം എന്ന് ഞാനും പറഞ്ഞു.…

ഒരു ചെമ്പരത്തിപ്പൂവിലായിരുന്നുതുടങ്ങുന്നത്. കോളേജ് ലൈഫ് തുടങ്ങുമ്പോൾ ഒരു വെല്ലുവിളിയുമായി കടന്നുവന്ന പെൺകുട്ടി. ചെമ്പരത്തി പൂവും ചെവിയിൽ വെച്ച് വരാന്തയിലൂടെ ഒന്ന് നടക്കണം. കയ്യിൽ ചേർത്ത് പിടിക്കാൻ ഒരു പെണ്ണുണ്ടെങ്കിൽ നടക്കാം എന്ന് ഞാനും പറഞ്ഞു. അന്നുമുതൽ എന്റെ ജീവിതത്തിൽ ശ്രുതി ചെമ്പു ആവുകയായിരുന്നു.പുറകെ നടന്നു ശല്യം ചെയ്ത ചെക്കൻമാരെ കണ്ട് പേടിച്ച അവളുടെ കൈകൾ ചേർത്ത് പിടിച്ച് ഞാൻ അവരോട് പറഞ്ഞു.”നോക്കണ്ട എന്റെ പെണ്ണാ”. മനസ്സിൽ ഒരുപാട് സന്തോഷം ഒളിപ്പിച്ച് മുഖവും വീർപ്പിച്ച് അവൾ പോയി

ശ്രുതി ചെമ്പു വായി, ചെമ്പു കൂട്ടുകാരി ആയി,പ്രണയമായി,പ്രണയിനി ജീവനായി .പ്രണയം ജീവിതമാക്കാൻ വേണ്ട പരിശ്രമങ്ങൾക്ക് കൂടെ കട്ടക്ക് നിന്നു എന്നെ സ്നേഹിച്ചു തോൽപ്പിച്ചു . ആ സ്നേഹത്തിന് സമ്മാനമായി കഴുത്തിലോരു മിന്നിട്ടു കൂടെ കൂട്ടി. പ്രണയിനി അങ്ങനെ ജീവിത സഖി ആയിനമ്മുടെ പൂന്തോട്ടത്തിൽ സുഗന്ധം നിറച്ചിരുന്ന പൂവിലെ ഒരു ഇതൾ അടർന്നു വീണിരിക്കുന്നു . .ഒരു വർഷം
തിരിച്ചറിവിന്റെ വർഷം… ജീവിതയാത്രയിലെ ആദ്യ വർഷം
Happy wedding anniversary “പ്രിയ സഖി”

https://www.facebook.com/badusha.pothooz/posts/1076427865852225