വെരികോസ് ചികിൽസിക്കാൻ നടന്നു ചെന്നു. ചികിത്സക്ക് ശേഷം തിരിച്ചു പോയത് മുറിച്ച കാലുമായി

ഇന്ന് ഇതൊക്കെ സർവ സാദാരണമാണ്. പ്രത്യേകിച്ച് സ്വകാര്യ ആശുപത്രികളിൽ. അവരുടെ തെറ്റുകൾ മറച്ചു വെക്കാൻ പാവപെട്ട രോഗികളെ പാവ കളിപ്പിക്കുകയാണ് പല ഹോസ്പിറ്റലുകളും ഇന്ന്. പലപ്പോഴും അവരുടെ ക്രൂരതകൾ നമ്മൾ തിരിച്ചറിഞ്ഞു വരുമ്പോഴേക്കും താമസിച്ചു…

ഇന്ന് ഇതൊക്കെ സർവ സാദാരണമാണ്. പ്രത്യേകിച്ച് സ്വകാര്യ ആശുപത്രികളിൽ. അവരുടെ തെറ്റുകൾ മറച്ചു വെക്കാൻ പാവപെട്ട രോഗികളെ പാവ കളിപ്പിക്കുകയാണ് പല ഹോസ്പിറ്റലുകളും ഇന്ന്. പലപ്പോഴും അവരുടെ ക്രൂരതകൾ നമ്മൾ തിരിച്ചറിഞ്ഞു വരുമ്പോഴേക്കും താമസിച്ചു പോകും. അങ്ങനെ ഒരു അനുഭവമാണ് സുരേന്ദ്രനും നേരിടേണ്ടി വന്നത്.

മാസങ്ങൾക്ക് മുൻപ് കൊല്ലം പറവൂരിലെ ഒരു ആശുപത്രിയിൽ വെരികോസ് രോഗത്തെ തുടർന്ന് വെരികോസ് വെയിൻ നീക്കം ചെയ്യാൻ എത്തിയതായിരുന്നു സുരേന്ദ്രൻ. പിറ്റേദിവസം തന്നെ വെയിൻ നീക്കം ചെയ്തു. എന്നാൽ പിന്നീട് കാലിന്റെ വേദന കൂടി വന്നു. ഒരാഴ്ച്ച ഹോസ്പിറ്റലിൽ കിടക്കണമെന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. എന്നാൽ കാലിലെ തൊലി കറക്കുകയും മുറിവിൽ നിന്നും ദുർഗന്ധം വമിക്കാനും തുടങ്ങിയിരുന്നു. ബന്ധുക്കൾ ഇത് സർജറി ചെയ്ത ഡോക്ടറിനെ അറിയിച്ചപ്പോൾ കാലിലെ രക്തയോട്ടം പൂർണമായും ശരിയാകുമ്പോൾ വേദനയൊക്കെ മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ദിനംപ്രതി വേദന കൂടുന്നതല്ലേ കുറയുന്നതേ ഇല്ലായിരുന്നു. പതുക്കെ പതുക്കെ സുരേന്ദ്രന്റെ മുറിവിൽ നിന്നുള്ള ദുർഗന്ധം കൂടി കൂടി വന്നു. ഇത് ഓപ്പറേഷൻ കഴിഞ്ഞു വരുന്ന മറ്റ് രോഗികൾക്ക് അസഹനീയമായിരുന്നു. രോഗികൾക്കു കൂട്ട് വരുന്നവരിൽ ആരോ പറഞ്ഞു ഈ വിഷയം പത്രത്തിൽ വാർത്തയായും വന്നു. ശേഷം ആശുപത്രി ജീവനക്കാർ  സുരേന്ദ്രനെ വാർഡിൽനിന്നും മാറ്റി ഒരു റൂമിലാക്കി. 

സുരേന്ദ്രന് വേദന കൂടി വന്നു. പാദം മുറിച്ചു മാറ്റാമെന്ന് ഡോക്ടർ നിർദേശിച്ചു. എങ്കിൽ ഇവിടുന്ന് മറ്റേതെങ്കിലും ആശുപത്രിയിലേക്ക് പോകാമെന്നായി ബന്ധുക്കളും സുരേന്ദ്രനും. അത് വേണ്ട ഞാൻ തന്നെ ചികിൽസിച്ചു ഭേദമാക്കാമെന്ന് ഡോക്ടർ വാശി പിടിച്ചു. വേറെവിടെങ്കിലും കൊണ്ടുപോയാൽ അവർ കാലു മുറിക്കുമെന്നും ബന്ധുക്കളോട് പറഞ്ഞു ഭയപ്പെടുത്തി. എന്നാൽ നാൾക്കു നാൾ സുരേന്ദ്രന്റെ വേദന കൂടി വരുന്നതല്ലാതെ കുറയുന്നില്ലായിരുന്നു. നഴ്സുമാരെയും ബന്ധുക്കളെയും പുറത്തിറക്കി നിർത്തിയതിനു ശേഷം ഡോക്ടർ തന്നെ ആയിരുന്നു സുരേന്ദ്രന്റെ മുറിവ് കെട്ടി കൊണ്ടിരുന്നത്. കിടക്കാൻ മാത്രമായിരുന്നു സുരേന്ദ്രനുള്ള നിർദേശം. അത് കൊണ്ട് തന്നെ മുറിവിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടന്ന് സുരേന്ദ്രൻ പോലും അറിഞ്ഞില്ല. ഒരിക്കൽ സുരേന്ദ്രന്റെ മുറിവ് കാണണമെന്ന് ബന്ധുക്കൾ തറപ്പിച്ചു പറഞ്ഞതിനെ തുടർന്ന് സുരേന്ദ്രന്റെ ഭാര്യയെ മാത്രം അകത്ത് കയറ്റി കലാപത്തിലെ മുറിവ് മാത്രം അഴിച്ചു കാണിച്ചു. എന്നിട് അതെ മുറിവ് മാത്രമേ മുകളിലും ഉള്ളെന്നു പറഞ്ഞു. ആ മുറിവ് ചെറുതായത് കൊണ്ട് ആ ആശ്വാസത്തിൽ ഭാര്യയും പുറത്തിറങ്ങി. ശേഷം വളരെ പെട്ടന്ന് തന്നെ സുഖം പ്രാപിക്കണമെങ്കിൽ ആശുപത്രി വരാന്തയിലൂടെ പരസഹായത്തോടെ നടക്കാനും സുരേന്ദ്രനോട് ആവശ്യപ്പെട്ടു. വേദന സഹിച്ചുകൊണ്ട് സുരേന്ദ്രൻ അത് അനുസരിച്ചു.

എന്നാൽ ദിവസങ്ങൾ കടന്നു പോയി. 15 കുപ്പിയോളം രക്തം സുരേന്ദ്രന് നൽകി. വേദനയിൽ മാറ്റമൊന്നും ഇല്ലായിരുന്നു. സുരേന്ദ്രന്റെ നില കുറച്ചു പ്രശ്നം ആണെന്നും മുട്ടിനു താഴെവെച്ചു കാലു മുറിക്കണമെന്നും ഡോക്ടർ ബന്ധുക്കളെ അറിയിച്ചു. ഇനി ഇവിടെ ചികിൽസിക്കുന്നില്ല വേറെ ആശുപത്രിയിൽ പൊയ്‌ക്കോളാമെന്നും ബന്ധുക്കൾ അറിയിച്ചു. എന്നാൽ അത് വേണ്ട താൻ മുട്ടിനു താഴെവെച്ചേ മുറിക്കുകയുളൂവെന്നും പുറത്തു പുറത്ത് പോയാൽ അവർ മുട്ടിനു മുകളിൽ വെച്ച് മുറിക്കുമെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ ഇവിടെ മുറിക്കണ്ട. മുറിക്കുന്നെങ്കിൽ പുറത്തെവിടെങ്കിലും പോയി മുറിച്ചോളാമെന്നും അവർ വാശി പിടിച്ചു. ഡോക്ടർ ഓരോ ഒഴിവ് കഴിവുകൾ പറഞ്ഞെങ്കിലും അതൊന്നും ബന്ധുക്കൾ കേട്ടില്ല.

അങ്ങനെ  സുരേന്ദ്രനെ കൊല്ലത്തെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. അവിടെ ചെന്നു കാലിലെ കനത്ത ബാന്‍ഡേജ് അഴിച്ചു കണ്ടതും നഴ്‌സുമാര്‍ അറപ്പോടെ മാറിനിന്നു. അസഹ്യമായ ദുര്‍ഗന്ധവും പേടിപ്പെടുത്തുന്നതുമായിരുന്നു ആ കാഴ്ച. എത്രയും വേഗം കാല്‍ മുറിച്ചു നീക്കിയില്ലെങ്കില്‍ രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എല്ലു മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. മാംസമെല്ലാം അഴുകിപ്പോയിരുന്നു. ഈ നിലയിലുള്ള രോഗിയെ ആയിരുന്നു പല ദിവസങ്ങൡും ഡോക്ടര്‍ ബലം പ്രയോഗിച്ചു നടത്തിച്ചിരുന്നത്. രോഗിക്ക് കുഴപ്പമൊന്നുമില്ലെന്നു ബന്ധുക്കളെ ബോധ്യപ്പെടുത്താനായിരുന്നു നടത്തം.

പിറ്റേന്നു രാവിലെ തന്നെ കാല്‍ മുറിച്ചു നീക്കി. കാല്‍ നഷ്ടപ്പെട്ടെങ്കിലും വേദനയുടെ വലിയൊരു പര്‍വം കടന്നതിന്റെ ആശ്വാസത്തിലാണ് സുരേന്ദ്രന്‍ ഇപ്പോള്‍. കുറേ നാളിനു ശേഷം അദ്ദേഹം ആശ്വാസത്തോടെ അല്പം കഞ്ഞി കുടിക്കുകയും ചെയ്തു. ബസ്സില്‍ നിന്നിറങ്ങി നടന്ന് ആശുപത്രിയിലേക്കു പോയ സുരേന്ദ്രന്‍ ഇനി ആംബുലന്‍സില്‍ വേണം വീട്ടിലേക്കു മടങ്ങാന്‍. പരസഹായമില്ലാതെ ഇനി ജീവിതവും സുരേന്ദ്രന് ഇനി മുദ്ധിമുട്ടാണ്.

സ്വാർത്ഥ താൽപര്യങ്ങൾക്കായി ഓരോ ഹോസ്പിറ്റലുകളും പാവപെട്ട രോഗികളോട്‌ ചെയ്യുന്ന ക്രൂരതയുടെ മറ്റൊരു ഇര ആണ് സുരേന്ദ്രൻ. ദൈവ സഹായത്താൽ സുരേന്ദ്രന് ഒരു കാൽ മാത്രമേ നഷ്ട്ടപെട്ടിട്ടുള്ളു. ജീവൻ ഇപ്പോഴും ബാക്കി ഉണ്ട്. ഓരോ ദിവസവും നിരവധി പാവപെട്ടവരായ രോഗികളുടെ ജീവനും ജീവിതവുമായി ഇത്തരക്കാർ മുഖേന നഷ്ടമാകുന്നത്.