വെറും 10000 രൂപയ്ക്കുവേണ്ടി അച്ഛൻ മകളെ പണയം വെച്ചു. കൂട്ടബലാസംഗത്തിനു ഇരയായ യുവതിയെ ഒടുവിൽ ദൈവവും ഉപേക്ഷിച്ചു

ഉത്തർ പ്രദേശിലെ ഹപുർ ഗ്രാമത്തിലെ യുവതിയാണ് നീചമായ ക്രൂരതകൾക്ക് ഇരയായത്. 30 വയസിൽ ഭർത്താവിന്റെ മരണത്തോടെ വിധവയായി മാറിയ യുവതി തിരികെ സ്വന്തം വീട്ടിൽ എത്തിയിരുന്നു. എന്നാൽ മകൾ തനിക്കൊരു ബാധ്യതയാകുമെന്നു മറ്റുള്ളവരുടെ ഉപദേശം…

ഉത്തർ പ്രദേശിലെ ഹപുർ ഗ്രാമത്തിലെ യുവതിയാണ് നീചമായ ക്രൂരതകൾക്ക് ഇരയായത്. 30 വയസിൽ ഭർത്താവിന്റെ മരണത്തോടെ വിധവയായി മാറിയ യുവതി തിരികെ സ്വന്തം വീട്ടിൽ എത്തിയിരുന്നു. എന്നാൽ മകൾ തനിക്കൊരു ബാധ്യതയാകുമെന്നു മറ്റുള്ളവരുടെ ഉപദേശം കിട്ടിയ യുവതിയുടെ പിതാവ് യുവതിയെ 10000 രൂപയ്ക്കു ഒരു വ്യാപാരിക്കു വിൽക്കുകയായിരുന്നു. ഇയാൾ യുവതിയെ പല ആവിശ്യങ്ങൾക്കായി ഉപയോഗിച്ചു. പലർക്കായി കാഴ്ചവെച്ചു.

പലരിൽ നിന്നും വ്യാപാരി പണം കടം വാങ്ങിയിരുന്നു. ഈ കടങ്ങൾ വീട്ടുന്നതിനായി ഇയാൾ യുവതിയെ അവരുടെ വീട്ടിൽ വീട്ടുജോലി ചെയ്യുവാനായി ഏർപ്പെടുത്തി. മാറി മാറി വീട്ടുജോലി ചെയ്തുകൊണ്ടിരുന്ന യുവതിയെ വീട്ടുടമസ്ഥൻ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതോടെ പീഡനം സഹിക്ക വയ്യാതെ യുവതി ഹപുർ പോലീസിൽ പരാതി പെടുകയും ചെയ്തു. എന്നാൽ പോലീസ് യുവതിയുടെ പരാതിയിൽ കേസ് അന്വേഷിക്കാതെ തഴഞ്ഞു. കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടും തനിക്ക് നീതി ലഭിക്കാത്തതിനാൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. എന്നാൽ അവിടെയും അവളെ ദൈവം കൈവെടിഞ്ഞു.

ശരീരത്തിൽ 80 ശതമാനം പൊള്ളലേറ്റ യുവതി ഇപ്പോൾ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ ആത്മഹത്യാ ശ്രമം പുറത്തായതോടെ വനിതാ കമ്മിഷനും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. സംഭവം വിവാദമായതോടെ 14 പേർക്കെതിരെ പൊലീസ് ബലാത്സംഗത്തിനും സ്ത്രീകൾക്കെതിരായ അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയോട് വനിതാ കമ്മിഷൻ അദ്ധ്യക്ഷ ആവശ്യപ്പെട്ടു. പൊലീസ് അവഗണിച്ചുവെന്ന് യുവതി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.