വെറും 2% പലിശയ്ക്കു ഭവനവായ്പ !! പരമാവധി തിരിച്ചടവ് കാലാവധി 20 വർഷം !!

സ്വന്തമായൊരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. വീടില്ലാതെ കഷ്ടപ്പെടുന്ന ഒരുപാടുപേര് നമുക്കിടയിലുണ്ട് അവർക്കെല്ലാം ഒരു കൈത്താങ്ങ് ആകുന്ന പദ്ധതി ഇപ്പോൾ ഗവൺമെന്റ് നടത്തിവരുന്നുണ്ട്. അതിന്റ വിശദ വിവരങ്ങൾ : വെറും രണ്ടു ശതമാനം പലിശയ്ക്കു…

സ്വന്തമായൊരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. വീടില്ലാതെ കഷ്ടപ്പെടുന്ന ഒരുപാടുപേര് നമുക്കിടയിലുണ്ട് അവർക്കെല്ലാം ഒരു കൈത്താങ്ങ് ആകുന്ന പദ്ധതി ഇപ്പോൾ ഗവൺമെന്റ് നടത്തിവരുന്നുണ്ട്. അതിന്റ വിശദ വിവരങ്ങൾ :

വെറും രണ്ടു ശതമാനം പലിശയ്ക്കു ഭവന വായ്പ ലഭിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്കു കാര്യമായ അപേക്ഷകരില്ല. വാർഷിക വരുമാനത്തിന്റെ അഞ്ചിരട്ടി വരെയാണു വായ്പ ലഭിക്കുക. ഒന്നര ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. ആദ്യമായി വീടു വയ്ക്കുന്നവരോ വാങ്ങുന്നവരോ ആകണം.

സാമ്പത്തികമായി പിന്നാക്ക വിഭാഗം, കുറഞ്ഞ വരുമാനമുള്ളവർ, ഇടത്തരം വരുമാനമുള്ളവർ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ചു മൂന്നുമുതൽ 6.5% വരെ പലിശ സബ്സിഡി കേന്ദ്ര സർക്കാർ നൽകും. പൊതുഭവന വായ്പകൾക്ക് ഇപ്പോഴുള്ള ശരാശരി പലിശ 8.5 ശതമാനമാണ്. വായ്പ അനുവദിച്ചു കഴിഞ്ഞാൽ ബാങ്ക് തന്നെ സബ്സിഡിക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കും. വായ്പ ഉപയോഗിച്ച് കാർപെറ്റ് ഏരിയ 110 ചതുരശ്ര മീറ്റർ (1184 ചതുരശ്ര അടി) വരെയുള്ള വീടുകൾ വാങ്ങുകയോ നിർമിക്കുകയോ ചെയ്യാം.

ആറു ലക്ഷം വരെയുള്ള വായ്പയ്ക്ക് 6.5%, 12 ലക്ഷം വരെ 4%, 18 ലക്ഷം വരെ 3% എന്നിങ്ങനെയാണ് പലിശ സബ്സിഡി ലഭിക്കുക. ആകെ 2.40 ലക്ഷം രൂപ വരെ സബ്സിഡി നേടാം. പരമാവധി തിരിച്ചടവു കാലാവധി 20 വർഷം. ഹഡ്കോ, പൊതുമേഖലാ ബാങ്കുകൾ എന്നിവയിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭിക്കും.

source : malayala manorama