വ്യാജ വാർത്ത ഇനിയും പരക്കരുത്. സ്ത്രീകളുടെ സീറ്റിൽ യാത്ര ചെയ്യുന്ന പുരുഷന്മാരെ എഴുനേൽപ്പിക്കാം

ദീർഘ ദൂര ബസിൽ സ്ത്രീകളുടെ സീറ്റിൽ യാത്ര ചെയ്യുന്ന പുരുഷന്മാരെ എഴുനേൽപ്പിക്കാൻ നിയമമില്ല എന്നാ തരത്തിലെ വ്യാജ വാർത്തകൾ സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ശരിയായ നിയമം ഇതല്ല. പകരം സ്ത്രീകളുടെ…

ദീർഘ ദൂര ബസിൽ സ്ത്രീകളുടെ സീറ്റിൽ യാത്ര ചെയ്യുന്ന പുരുഷന്മാരെ എഴുനേൽപ്പിക്കാൻ നിയമമില്ല എന്നാ തരത്തിലെ വ്യാജ വാർത്തകൾ സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ശരിയായ നിയമം ഇതല്ല. പകരം സ്ത്രീകളുടെ അഭാവത്തിൽ മാത്രമാണ് പുരുഷന്മാർക്ക് സ്ത്രീ സംവരണ സീറ്റിൽ ഇരിക്കാനുള്ള അവകാശമുള്ളൂ. ഇതിനിടയിൽ ബസിൽ കയറുന്ന സ്ത്രീകൾ ആവിശ്യപെടുവാനെങ്കിൽ അവർക്കുവേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കാനും പുരുഷന്മാർ ബാധ്യസ്ഥരാണ്. ഈ വിവരം ഇപ്പോൾ ജനങ്ങളുമായി പങ്കുവെച്ചിരിക്കുന്നത് കേരളം പോലീസ് തന്നെയാണ്. കൂടാതെ സംവരണ സീറ്റുകളുടെ ശരിയായ വിവരവും പങ്കുവെച്ചിട്ടുണ്ട്. KSRTC യുടെ വോൾവോ, AC ബസ് ഒഴികെയുള്ള എല്ലാ ബസുകളിലും 25 ശതമാനം സീറ്റും സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 

സംവരണ സീറ്റുകളിൽ ഇരിക്കുന്ന യാത്രക്കാരൻ സ്ത്രീകൾ ആവശ്യപ്പെട്ടിട്ടും സീറ്റിൽനിന്നും ഒഴിഞ്ഞു കൊടുക്കാൻ തയാറാകാത്ത പക്ഷം അയാളെ സീറ്റിൽനിന്നും ഒഴിപ്പിക്കാൻ കണ്ടക്ടർ ബാധ്യസ്ഥനാണ്. കൂടാതെ നിയമം തെറ്റിച്ചതിനു 100 രൂപ പിഴയും ഈടാക്കാവുന്നതാണ്. എന്നിട്ടും യാത്രക്കാരൻ കൂട്ടാക്കിയില്ലെങ്കിൽ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ പോലീസിന് അധികാരമുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. 

ബസിലെ സംവരണ സീറ്റുകൾ യഥാക്രമം ചുവടെ കൊടുത്തിരിക്കുന്നു.

  • ബസുകളില്‍ 5% സീറ്റ് അംഗപരിമിതര്‍ക്ക് (ആകെ സീറ്റില്‍ രണ്ടെണ്ണം)
  • കാഴ്ചയില്ലാത്തവര്‍ക്ക് ഒരു സീറ്റ്
  • 20% സീറ്റ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് (രണ്ട് സീറ്റ് സ്ത്രീകള്‍ക്ക്, രണ്ട് സീറ്റ് പുരുഷന്‍മാര്‍ക്ക്)
  • 25% സീറ്റുകള്‍ സ്ത്രീകള്‍ക്ക് (ഇതില്‍ 5% സീറ്റ് കൈക്കുഞ്ഞുമായി കയറുന്ന സ്ത്രീകള്‍ക്ക്)
  • ഒരു സീറ്റ് ഗര്‍ഭിണിക്ക് (സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളില്‍ ഗര്‍ഭിണികള്‍ക്കു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും ഗര്‍ഭിണികള്‍ക്കു നീക്കിവയ്ക്കണമെന്ന നിര്‍ദേശമുള്‍പ്പെടുത്തി കേരള മോട്ടോര്‍ വാഹന നിയമം മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുപ്രകാരം ഭേദഗതി ചെയ്തിരുന്നു)