ശരറാന്തൽ……… …..ബ്ലാക്ക് & വൈറ്റ് കഥ ….

ശരറാന്തലിൻ വെളിച്ചം ….. ഇളം കാറ്റിൽ നൃത്തം വെയ്ക്കുന്നു .. മണ്ണിന്റെ മണമുള്ള കാറ്റ് ചിണുങ്ങി ചെയ്യുന്ന മഴപ്പെണ്ണ് ദൂരെ കടത്തുകാരന്റെ മൂളിപ്പാട്ടും തുഴയിൽ തഴുകുന്ന ഓളങ്ങളുടെ ശബ്ദവും പുൽതൈലത്തിന്റെ മണമുള്ള പായയിൽ കിടന്ന്…

ശരറാന്തലിൻ വെളിച്ചം …..
ഇളം കാറ്റിൽ നൃത്തം വെയ്ക്കുന്നു ..
മണ്ണിന്റെ മണമുള്ള കാറ്റ്
ചിണുങ്ങി ചെയ്യുന്ന മഴപ്പെണ്ണ്
ദൂരെ കടത്തുകാരന്റെ മൂളിപ്പാട്ടും
തുഴയിൽ തഴുകുന്ന ഓളങ്ങളുടെ ശബ്ദവും

പുൽതൈലത്തിന്റെ മണമുള്ള പായയിൽ
കിടന്ന് കാനാവു കാണുകയാണ് രാമു …

പെണ്ണെ നിന്റെ പണിയൊന്നും
കഴിഞ്ഞില്ലെ …….?
കാത്തിരിപ്പിന്റെ മുഷിപ്പ് മാറ്റി വെച്ച്
അവൻ ചോദിച്ചു …..
വരാംന്നെ മൂളികൊണ്ട് ചെമ്പകം
മറുപടി പറഞ്ഞു..

വേളി കഴിഞ്ഞ് ഇന്നേക്ക് മൂന്നാ നാൾ
മധുവിധുവിൻ ലഹരി നുണയാൻ
അടിയാന്റെ കൊച്ചു കുടിൽ
ഒരുങ്ങി കഴിഞ്ഞു ….

കാരണവർ എന്നറിയപ്പെടുന്ന
തമ്പ്രാന്റെ വാല്യക്കാരനാണ് രാമു ….
വേളിക്ക് തമ്പുരാനും ഉണ്ടായിരുന്നു
എന്ത് ഉത്സാഹത്തോടെയാണ് താമ്പ്രാൻ
മംഗല്യം മംഗളമാക്കിയത് …
അന്നായിരുന്നു അദ്ദേഹത്തിന്റെ
സ്നേഹം ശരിക്കുമറിഞ്ഞത്…
പണിവിഴവുകളിൽ കഠിനമായി …
ശകാരിക്കുകയും തല്ലുകയും …..
ചെയ്യാനുള്ള താമ്പ്രാൻ എന്ത് …
സ്നേഹത്തിലാണ് പെരുമാറിയത് …
പോകാൻ നേരം അദ്ദേഹം പറഞ്ഞു

രാമു ….. നീ മൂന്നാം നാളെ ചെമ്പകത്തെ
തൊടാൻ പാടുള്ളു അല്ലെങ്കിൽ
മംഗല്യം കളങ്കപ്പെടും ..

ശരി തമ്പ്രാ രാമു ആദരവോടെ
അനുസരിച്ചു …..
ഇന്നാണ് മൂന്നാം നാൾ
വിളക്കുമായി അവൾ
മുറിയിലേക്ക് നടന്നു ..
കൊലുസിന്റ ശബ്ദത്തിൽ
അവന്റെ ഹൃദയം താളം പിടിച്ചു …
രാമുവിന് നെഞ്ചിടിപ്പ് കൂടി
ശരറാന്തൽ ശോഭയിൽ മഞ്ഞയിൽ
കുളിച്ചു നിന്ന കൊച്ചു മുറി
മഴയുടെ ശക്തി …
കൂടി കൊണ്ടിരുന്നു…

പുറത്ത് കാൽപെരുമാറ്റം…
രാമു ….. കാര്യസ്ഥൻ ശങ്കുണ്ണിയുടെ
ശബ്ദം … രാമു പെട്ടെന്നെഴുന്നേറ്റ്
വാതിൽ തുറന്നു
വിളക്കിന്റെ വെളിച്ചത്തിൽ കാര്യസ്ഥനും
അതിന്റെ പുറകിൽ തമ്പ്രാനും

നീ പെട്ടെന്ന് ഇല്ലം വരെ പോയി വരിക
കറുമ്പി പശുവിനൊരു ഏനക്കേട്
ചുരുട്ടിന്റെ പുക പുറത്തേക്ക്
ഊതി കൊണ്ട് താമ്പ്രാൻ പറഞ്ഞു
കാര്യസ്ഥന്റെ ചുണ്ടിൽ ഒരു പരിഹാസ
ചിരി കാര്യങ്ങൾ രാമുവിന് വ്യക്തമായി

താമ്പ്രാ ഞാൻ … ചെമ്പകത്തെ
തനിച്ചാക്കിയിട്ട്

അത് നീ പേടിക്കേണ്ട നീ വരുന്നത്
വരെ നമ്മളുണ്ടാകും ഇവിടെ

തിരിച്ചൊന്നും പറയാൻ കഴിയാതെ
രാമു വയൽ വരമ്പിലുടെ
ഇല്ലം ലക്ഷ്യമാക്കി നടന്നു …..

തമ്പ്രാന്റെ തൊടിയിലെ തൊഴുത്തിൽ
കൂട്ടിവെച്ച പുല്ലിൽ കിടന്നു രാമു
തേങ്ങി കരഞ്ഞു ചിന്തകൾ ഒരായിരം
മിന്നി മറഞ്ഞു ചെമ്പകം കളങ്കപ്പെടാൻ
പോകുന്നു ചിന്തകൾക്ക് ഭ്രാന്ത്
പിടിക്കുന്നത് പോലെ
അവൻ കിതച്ചു കെണ്ടെഴുന്നേറ്റു
തൊടിയിലൂടെ വേഗത്തിൽ
കുടിലിലേക്ക് നടന്നു ….

ആരാത് ….? തമ്പുരാട്ടിയുടെ ശബ്ദം
നടപ്പിന്റെ ശബ്ദം കേട്ടിടാകണം
ഉണർന്നത് ….
ഞാനാ ….. രാമു …
എന്തെ നീ പാതിരാത്രിയിൽ
തൊഴുത്തു വരെ വന്നതാ
തമ്പ്രാൻ പറഞ്ഞിട്ട്
ഉം….. നീ പിന്നാമ്പുറത്തേക്ക് വാ
രാമു പിന്നാമ്പുറത്തേക്ക് നടന്നു …
വാതിൽക്കൽ താമ്പ്രാട്ടി …
രാമുവിനെ നോക്കി
ബ്ലൗസും മുണ്ടുമണിഞ്ഞ്
വശ്യമായ ചിരിയോടെ തമ്പ്രാട്ടി ..
വിളക്കിന്റെ വെളിച്ചത്തിൽ
അംഗലാവണ്യം തെളിഞ്ഞു നിന്നു
വാസനതൈലത്തിന്റെ മത്ത്
പിടിപ്പിക്കുന്ന സുഗന്ധം
സ്വപ്നത്തിലെന്നതു പോലെ
ഒരു നിമിഷത്തേക്ക് എല്ലാം മറന്ന് രാമു

തമ്പ്രാട്ടി അവന്റെ കൈപിടിച്ച് ഇരുളിൻ
ഇടനാഴിയിലൂടെ മുറിയിലേക്ക് നടന്നു …

ദൂരെ കുടിലിൽ എരിഞ്ഞടങ്ങിയ
കാമത്തിന്റെ തളർച്ചയിൽ താമ്പ്രാൻ
കണ്ണീരിൽ കുളിച്ച് വാടിയ മുല്ല പോലെ
ചെമ്പകം …. ഇവിടെ അടിയാന്റെ
കാമ പൂർത്തികരണത്തിൽ
പരവിശയായി തമ്പ്രാട്ടി …….

പുഴയുടെ തീരത്തെ നനഞ്ഞ
മണ്ണിലൂടെ വിറയ്ക്കുന്ന കാലടികളോടെ
രാമു കുടിയിലേക്ക് നടന്നു …
ശരറാന്തൽ കത്തി കൊണ്ടിരിക്കുന്നു
ചെമ്പകം എന്ന് വിളിക്കാനുള്ള ധൈര്യം
അവനുണ്ടായിരുന്നില്ല …..
പായയിൽ ചുരുണ്ടു കിടക്കുന്ന
ചെമ്പകത്തിന്റെ കൈയിൽ മെല്ലെ പിടിച്ചു

ചെമ്പകം … ഇതാണ് ജീവിതം
നമ്മൾ അണയാൻ പോകുന്ന
ശററാന്തൽ വെട്ടമാണ് …..
കരിന്തിരി പോലെ ….
രാമുവിന്റെ ശബ്ദം ഇടറിയിരുന്നു …
കാറ്റിൽ ശരറാന്തൽ തിരിയണഞ്ഞു

ചെമ്പകത്തെ കെട്ടിപിടിച്ചുറങ്ങുമ്പോഴും
അവന്റെ ചിന്തയിൽ തമ്പ്രാട്ടിയുടെ
മേനിയഴകും വാസനതൈലത്തിന്റെ
മണവും മാത്രമായിരുന്നു …….

വീണ്ടും ആർത്തിരമ്പുന്ന … “മഴ”
വിണ്ണിലും ചെമ്പകത്തിന്റെ മിഴിയിലും …

….. സുൽത്താൻ …..

ആഷിർ സുൽത്താൻ
ആഷിർ സുൽത്താൻ