ശാസ്താംകോട്ട ജംഗ്ഷന് സമീപത്ത് നിന്നും ഒരു ചോരക്കുഞ്ഞിനെ കണ്ടെത്തിയെന്ന യുവാവിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് വൈറല്‍

ഇന്നലെ രാത്രി ശാസ്താംകോട്ട ജംഗ്ഷന് സമീപത്ത് നിന്നും ഒരു ചോരക്കുഞ്ഞിനെ കണ്ടെത്തിയെന്ന യുവാവിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് വൈറല്‍.ശാസ്താംകോട്ട ജംഗ്ഷനില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന രതീഷ് കൃഷ്ണനാണ് ചോര കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍…

ഇന്നലെ രാത്രി ശാസ്താംകോട്ട ജംഗ്ഷന് സമീപത്ത് നിന്നും ഒരു ചോരക്കുഞ്ഞിനെ കണ്ടെത്തിയെന്ന യുവാവിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് വൈറല്‍.ശാസ്താംകോട്ട ജംഗ്ഷനില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന രതീഷ് കൃഷ്ണനാണ് ചോര കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 11 മണിയോട് കൂടിയാണ് സംഭവം.

രതീഷും അനിയനും കൂടി രാത്രി കട അടച്ച്‌ വീട്ടിലേക്ക് വരുമ്ബോഴാണ് ശാസ്താംകോട്ട ജംഗ്ഷനില്‍ നിന്ന് ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടത്. ഇരുവരും ശബ്ദകേട്ട സ്ഥലത്തെത്തിയപ്പോള്‍ ഒരു കൂട്ടം തെരുവ്‍ നായിക്കളാല്‍ ചുറ്റപ്പെട്ട നിലയിലായിരുന്നു കുട്ടി കിടന്നിരുന്നത്. കുട്ടിയേ അവിടെ നിന്ന് രക്ഷിച്ച രതീഷ് ഉടനെതന്നെ പൊലീസിനെ വിളിച്ച്‌, കുട്ടിയേ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് പ്രഥമശുശ്രൂഷകള്‍ നല്‍കിയ ശേഷം കുട്ടിയേ കൊല്ലം അമ്മ തോട്ടിലിലേക്ക് മാറ്റി.

https://www.facebook.com/ratheesh.krishnan.370/videos/1996607223727263/?t=0