ശിവഭാവങ്ങളുടെ നാല് കഥകൾ ഒപ്പം ഒരുപാട് സവിശേഷതകളുമായി -‘സോളോ’

സോളോ ഒക്ടോബര് അഞ്ചിന് തീയേറ്ററുകളിലെത്തും.അബാം മൂവീസ് നിർമിക്കുന്ന സോളോ ഒരു ബഹുഭാഷാ ചിത്രമായിയാണ് എത്തുക. ഒരു ആന്തോളജി ചിത്രമായി ആണ് സോളോ സ്‌ക്രീനുകളിൽ എത്തുക.ഹിന്ദു പുരാണത്തിലെ ശിവ ഭഗവാന്റെ നാല് വ്യതസ്ത ഭാവങ്ങള്‍ അലെങ്കില്‍…

സോളോ ഒക്ടോബര് അഞ്ചിന് തീയേറ്ററുകളിലെത്തും.അബാം മൂവീസ് നിർമിക്കുന്ന സോളോ ഒരു ബഹുഭാഷാ ചിത്രമായിയാണ് എത്തുക. ഒരു ആന്തോളജി ചിത്രമായി ആണ് സോളോ സ്‌ക്രീനുകളിൽ എത്തുക.ഹിന്ദു പുരാണത്തിലെ ശിവ ഭഗവാന്റെ നാല് വ്യതസ്ത ഭാവങ്ങള്‍ അലെങ്കില്‍ അവതാരങ്ങള്‍ എന്ന് വിശേഷിപിക്കാവുന്നവയെ ബേസ് ചെയ്താണ് ചിത്രത്തിന്റെ ഓരോ കഥയും ഒരുങ്ങുന്നത്. ശേഖര്‍, തൃലോക് ,രുദ്ര, ശിവ എന്നിങ്ങനെ നാല് കഥാപാത്രങ്ങളായി നാല് കഥകളിളുടെ ദുല്ഖര്‍ എത്തുന്നു.

സോളോയിലെ രണ്ടു കഥകള്‍ പ്രണയത്തില്‍ ഊന്നിയും മറ്റു രണ്ടു കഥകള്‍ രൗദ്രഭാവത്തിൽ ഊന്നിയവുമാണ്.ശിവ ഭഗവാന്റെ ഈ രണ്ടു ഇമോഷനുകളുടെയും ഭാഗമായി അറിയപ്പെടുന്ന അവതാരങ്ങളെയാണ് സോളോയിലൂടെ കൊണ്ടുവരുവാൻ സംവിധായകൻ ശ്രമിക്കുന്നത്.ഒപ്പം പഞ്ച ഭൂതങ്ങളിലെ നാല് ഭൂതങ്ങളുടെ വ്യാഖാനവും ഓരോ കഥയുടെയും ഭാഗമാക്കിയിട്ടുണ്ട് സംവിധായകൻ. ഇത്തരത്തിൽ ഒട്ടനവധി മിത്തുകളുടെയും മറ്റു ദ്യോദനത്തിലൂടെ ബിജോയ് സോളോയെ വ്യത്യസ്‌മാക്കാൻ ശ്രമിച്ചിട്ടുണ്ട്. സോളോയിലെ നാല് കഥാപാത്രങ്ങളെ പറ്റി ദുല്ഖര് പറയുന്നതിങ്ങനെ.

“” നാല് കഥാപാത്രങ്ങളെയും നാല് രീതിയിൽ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. ആ കഥാപത്രങ്ങളെ പറ്റി ബിജോയ്‌ക്കു വ്യക്തമായ ധർണ ഉണ്ടായിരുന്നു എന്നത് എന്നെ ഏറെ സഹായിച്ചു. രുദ്രയെ പെട്ടവർക്കും അങ്ങ് ഇഷ്ടമാകില്ല, ശേഖറിന് പരിമിതികൾ ഏറെയുണ്ട്, സ്വന്തം ഭൂതഗണങ്ങളുമായി മല്ലിടുന്ന ശിവ, ഒരു ലക്ഷ്യത്തിലേക്കുള്ള യാത്രിയില്ല ത്രിലോക് ഇങ്ങനെ ഏറെ വ്യസ്ത്യസ്തമായ കഥാപാത്രങ്ങളാണ് സോളോയിലെത്.ഓരോ ഭാഗവും ഓരോ വ്യത്യസ്ത സിനിമയായി ആണ് ഞങ്ങൾ കണ്ടത്.പല സ്ഥലത് പല സമയത് ഓരോന്നായി ചിത്രീകരിച്ചു എന്നുള്ളത് കഥാപാത്രങ്ങളെ ഉള്കൊള്ളുവാൻ എന്നെ സഹായിച്ചു “