ശ്രീദേവിയിടേത് മുങ്ങിമരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ചെന്ന് മരണ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു

നടി ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം എംബാബിംഗിനായി കൊണ്ടുപോയി. സാധാരണ ഒന്നര മണിക്കൂര്‍ കൊണ്ട് കിട്ടേണ്ട ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടാന്‍ ഒന്നര ദിവസം…

നടി ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം എംബാബിംഗിനായി കൊണ്ടുപോയി. സാധാരണ ഒന്നര മണിക്കൂര്‍ കൊണ്ട് കിട്ടേണ്ട ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടാന്‍ ഒന്നര ദിവസം എടുത്തപ്പോഴേ ദുരൂഹത വര്‍ദ്ധിച്ചിരുന്നു. ഹൃദയാഘാതമാണെന്നാണ് ബന്ധുക്കളും വീട്ടുകാരും അറിയിച്ചിരുന്നത്. എന്തെങ്കിലും സംശയം ഉള്ളവരെ ദുബയില്‍ തന്നെ നിര്‍ത്തും. ശ്രീദേവിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ വാങ്ങി എംബാബിംഗിന് കൊണ്ടുപോകും. ഇന്ന് രാത്രി വൈകിട്ടോടെ മൃതദേഹം നാട്ടിലെത്തിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഫോറന്‍സിക് റിപ്പോര്‍ട്ട് ബര്‍ദുബയ് പൊലീസിന് കൈമാറി.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാവിലെ മൃതദേഹം വിട്ടുനല്‍കുമെന്ന് പറഞ്ഞിരുന്നു. ഫൊറന്‍സിക്, രക്തപരിശോധന റിപ്പോര്‍ട്ടുകള്‍ വൈകിയതിനാല്‍ നടപടിക്രമങ്ങള്‍ വൈകി. മരണകാരണത്തെക്കുറിച്ച് അറിയാന്‍ ദുബായ് പൊലീസ് ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. പൊലീസിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധന നടക്കുന്നിടത്ത് എത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് ശ്രീദേവിയുടെ മരണം സംഭവിച്ചത്. ശ്രീദേവിയുടെ മരണ കാരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. ദുബൈ ഖിസൈസിലെ പോലീസ് ഫോറന്‍സിക് ലബോറട്ടിയിലെ മോര്‍ച്ചറിയിലാണ് ശ്രീദേവിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഞായറാഴ്ച മൃതദേഹം മുംബൈയിലെക്ക് കൊണ്ടുവരാനാകുമെന്നാണ് കരുതിയത്. മരണകാരണം സംബന്ധിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കി മൃതദേഹം വിട്ട് നല്‍കാനാണ് ദുബൈ പോലീസും സര്‍ക്കാരും തീരുമാനിച്ചത്.

ശ്രീദേവിയുടെ മരണത്തില്‍ ബര്‍ദുബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രക്തപരിശോധനയ്ക്ക് ശേഷം ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നും അനുകൂല സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. മരണത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ബര്‍ദുബൈ പൊലീസ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കും. അതിന് ശേഷമേ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് പാസ്‌പോര്‍ട്ട് റദ്ദാക്കാനാവൂ. ഫോറന്‍സിക് റിപ്പോര്‍ട്ട് അടക്കം ലഭിച്ച ശേഷം മൃതദേഹം എംബാമിങ്ങിനായി മുഹൈസിനിയിലെ മെഡിക്കല്‍ ഫിറ്റ്‌നെസ് സെന്ററിലേക്ക് കൊണ്ടുപോകും. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മറ്റ് നടപടികളെല്ലാം വേഗത്തിലാക്കാനാകും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി അനില്‍ അംബാനി ഏര്‍പ്പെടുത്തിയ സ്വകാര്യ വിമാനം ദുബൈയിലെത്തിയിട്ടുണ്ട്.

source: malayali vartha