ശ്രീദേവിയുടെ മരണത്തിൽ റീ പോസ്റ്റ്മോർട്ടം എന്തിന്..? മൃതദേഹത്തിൽ കണ്ട അസ്വാഭാവികത അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു… !

ദുബായിൽ മരിച്ച നടി ശ്രീദേവിയുടെ തലയിൽ മുറിവ്. ശ്രീദേവിയുടെ തലയിൽ ആഴത്തിൽ മുറിവുള്ളതായി റിപ്പോർട്ട്. മുറിവ് എങ്ങനെ സംഭവിച്ചുവെന്ന് അവ്യക്തം. വീഴ്ചയിൽ സംഭവിച്ചതാണോ എന്ന പരിശോധിക്കും . ഇതിനായി മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും.…

ദുബായിൽ മരിച്ച നടി ശ്രീദേവിയുടെ തലയിൽ മുറിവ്. ശ്രീദേവിയുടെ തലയിൽ ആഴത്തിൽ മുറിവുള്ളതായി റിപ്പോർട്ട്. മുറിവ് എങ്ങനെ സംഭവിച്ചുവെന്ന് അവ്യക്തം. വീഴ്ചയിൽ സംഭവിച്ചതാണോ എന്ന പരിശോധിക്കും . ഇതിനായി മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും.

ചലച്ചിത്ര നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണികപൂറിനെ ദുബായി പോലീസ് ചോദ്യം ചെയ്തു. അപകട മരണമായത് കൊണ്ട് മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാനാണ് സാധ്യതയെന്നാണ് സൂചന. ശ്രീദേവിയുടേത് അപകടമരണമെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ബോണി കപൂറിനെ ചോദ്യംചെയ്തത്. കേസന്വേഷിക്കുന്ന ബര്‍ദുബായി പോലീസ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയുള്ള ചോദ്യം ചെയ്യല്‍ മൂന്നുമണിക്കൂറോളം നീണ്ടതായാണ് വിവരം.

ശ്രീദേവിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം അടിയന്തിരമായി യോഗം ചേരുന്നുണ്ട്. അതിനിടെ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് ചോദ്യം ചെയ്തതായാണ് ലഭിക്കുന്ന വിവരം. നടിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആദ്യ പോസ്റ്റ് മോർട്ടം റിപ്പോർട്ടിനെ തുടർന്നാണിത്. ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. ശ്രീദേവിയുടെ രക്തത്തിൽ മദ്യത്തിന്റെ അംശമുള്ളതായും കണ്ടെത്തിയിരുന്നു. മദ്യത്തിന്റെ ലഹരിയിൽ കുളിമുറിയിലെ ബാത്ത് ടബ്ബിൾ വീണതാകാം എന്നാണ് സംശയിക്കുന്നത്.

ബാത്ത് ടബ്ബിൾ വീണു കിടന്ന ശ്രീദേവിയെ ബോണി കപൂറാണ് പുറത്തെടുത്തത്. എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ ശ്രീദേവിയുടെ മരണം സംഭവിച്ചിരുന്നു. ശ്രീദേവി മരിച്ചത് ഹൃദയാഘാതം കാരണമാണെന്ന തരത്തിൽ ആദ്യം വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ പാടേ തള്ളിക്കൊണ്ടാണ് മരണം ശ്വാസകോശത്തിൽ വെള്ളം കയറിയതുകൊണ്ടാണെന്ന ഫോറൻസിക് പരിശോധനാഫലം പുറത്തു വന്നത്.

മരണസമയത്ത് ബോണി എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ ഉണ്ടായിരുന്നു. ദുബായില്‍ വന്നതുമുതല്‍ ശ്രീദേവിയുടെ ചലനമറ്റ ശരീരം ആശുപത്രിയിലേക്കെത്തിച്ചതുവരെയുള്ള കാര്യങ്ങള്‍ പോലീസ് ചേദിച്ചറിഞ്ഞു. അപകടമരണം സംഭവിച്ചാല്‍ കൂടെയുണ്ടായിരുന്നയാളെ ചോദ്യംചെയ്യുകയെന്നത് സാധാരണ നടപടിക്രമമാണ്. പ്രോസിക്യൂഷന്‍റെ അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടായാല്‍ ബോണികപൂര്‍ ദുബായില്‍ തുടരേണ്ടിവരും. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് മൃതദേഹത്തെ അനുഗമിക്കാനാവില്ല. നേരത്തെ ഒമാനില്‍ മലയാളി നഴ്സായ ചിക്കുറോബര്‍ട്ടിനെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ മൃതദേഹം കയറ്റിവിട്ടെങ്കിലും ഭര്‍ത്താവ് ആറുമാസം പോലീസ് കസ്റ്റഡിയിലായിരുന്നു.

അതേസയം ദുബായി പോലീസ് ഹെഡ്കോര്‍ട്ടേര്‍സില്‍ ശ്രീദേവിയുടെ പോസ്റ്റുമേര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനയ്ക്കും നേതൃത്വം നല്‍കിയ നാലുപേരടങ്ങിയ ഡോക്ടര്‍മാരുടെ സംഘം രാത്രി ഏറെവൈകി അടിയന്തരയോഗം ചേര്‍ന്നു. പ്രോസിക്യൂഷന്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാണ് യോഗം ചേര്‍ന്നത്. പ്രോസിക്യൂഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനുള്ള അനുമതിപത്രം ഫോറന്‍സിക് ലാബിന് കൈമാറും. തുടര്‍ന്ന് എംബാമിംഗ് ചെയ്യും. ഇതൊക്കെ സാധരണ ഗതിയില്‍ നടന്നാല്‍ തന്നെയും ഉച്ചകഴിഞ്ഞേ മൃതദേഹം മുബൈയിലെത്തിക്കാന്‍ കഴിയൂ.

ശ്രീദേവിയുടെ മരണം കൂടുതല്‍ ദുരൂഹതയിലേക്ക്. മരണം സ്വാഭാവികമല്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പല സാധ്യതകളും ചര്‍ച്ചയാകുകയാണ്. ഇന്ത്യന്‍ സിനിമയെ ഇപ്പോഴും നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമാണ്. പാക്കിസ്ഥാനിലിരുന്ന് കരുക്കള്‍ നീക്കുന്ന അധോലോക രാജാവിനു ദുബായിലും വേരുകളുണ്ട്. ദുബായിലെ ഹോട്ടലില്‍ ശ്രീദേവി മരിച്ച സംഭവത്തിലും ദാവൂദിന്റെ നേരെ വിരലുകള്‍ നീളുന്നുണ്ട്. ദാവൂദിന്റെ ഡി കമ്ബനിയും ഗുല്‍ഷനും ദുബായില്‍ സജീവമാണ്. ഇവരുടെ ഇടപെടലുകള്‍ ശ്രീദേവിയുടെ മരണത്തില്‍ ഉണ്ടോ എന്നും ദുബായ് പൊലീസ് പരിശോധിക്കുകയാണ്.

ശ്രീദേവിയുടെ മരണത്തില്‍ കൃത്യമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമല്ലാത്തതിനാല്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലേ നിഗമനങ്ങളില്‍ എത്തിച്ചേരാനാകൂ. അപകടമരണത്തിനു മുന്‍തൂക്കം നല്‍കുമ്‌ബോഴും അസ്വാഭാവിക മരണത്തില്‍ എല്ലാ സാധ്യതകളും പോലീസ് അന്വേഷിക്കുന്നുണ്ട്. ബാത് ടബിലെ മുങ്ങി മരണമെന്ന വാദം ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് ആകുന്നില്ല. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിലോ കുഴഞ്ഞുവീഴുന്നതു പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാലോ സ്വയം രക്ഷപ്പെടാനുള്ള ശേഷി നഷ്ടപ്പെടാം.

ശ്വാസകോശത്തിലേക്കു നേരിട്ടു വെള്ളം കയറി മരിക്കാം.ചിലരില്‍ നിര്‍ജലീകരണം കൊണ്ടുപോലും ബോധക്ഷയം ഉണ്ടാകാം. മറ്റു ചില സാഹചര്യങ്ങളില്‍ ശരീരം തളര്‍ന്നുപോകാം. കുളിമുറിയുടെ വാതില്‍ അടച്ചിരുന്നോ, മരണം സംഭവിച്ച രീതി എങ്ങനെ, രക്തത്തിലെ മദ്യത്തിന്റെ അളവെത്ര തുടങ്ങിയ ഒട്ടേറെ ഘടകങ്ങളും പരിശോധിക്കേണ്ടതുണ്ട്. ഇതിലൂടെ മാത്രമേ ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത നീളൂ. ആരോഗ്യമുള്ളവരാരും കുളിത്തൊട്ടിയില്‍ മുങ്ങിമരിക്കാറില്ലെന്ന സാമാന്യതത്വമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

തസ്ലീമ നസ്രീന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയ വാദങ്ങളില്‍ പഴയൊരു ലേഖനത്തിന്റെ ലിങ്ക് കൂടി ഇട്ടിരുന്നു.ഭാര്യമാരുടെ കൊലപാതകത്തിനു ഭര്‍ത്താക്കന്മാര്‍ തിരഞ്ഞെടുക്കുന്ന രീതിയാണു കുളിത്തൊട്ടി മരണമെന്നാണു ലേഖനത്തിന്റെ ഉള്ളടക്കം.

അതിനിടെ ഭര്‍ത്താവ് ബോണി കപൂറും ഇളയമകള്‍ ഖുഷിയും മുംബൈയിലേക്കു മടങ്ങിയശേഷവും ശ്രീദേവി എന്തിനാണു ദുബായില്‍ത്തന്നെ തങ്ങിയതെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. സഹോദരി ശ്രീലതയ്‌ക്കൊപ്പം സമയം ചെലവിടാനാണു ശ്രീദേവി ദുബായില്‍ തുടര്‍ന്നതെന്നാണു വിവരം.

ശ്രീലതയെ പൊലീസ് ചോദ്യം ചെയ്‌തെന്നും ബോണി കപൂറും ശ്രീദേവിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് അവര്‍ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് ഇനിയും വെളിവായിട്ടില്ല. സ്വത്തു തര്‍ക്കത്തെത്തുടര്‍ന്ന്, കൂട്ടിമുട്ടിയാല്‍പ്പോലും മിണ്ടാതിരിക്കുമായിരുന്ന ഒരു കാലമുണ്ടായിരുന്നു ഈ സഹോദരിമാരുടെ ജീവിതത്തില്‍. ബോണി കപൂര്‍ തന്നെ ഇടപെട്ടാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.

source: malayali vartha