ശ്രീ ബുദ്ധന്റെ അന്ത്യനാളുകൾ…..

മലദേശത്തിന്റെ തലസ്ഥാനമാണ് കുശിനഗരം.ഇപ്പോഴത്തെ പേര് കസിയ.ഉത്തർപ്രദേശിന്റെ ഗോരഖ് പൂർ ജില്ലയുടെ ഭാഗമാണ് ഇപ്പോൾ മല്ലദേശം.മലദേശത്തും അന്ന് രാജഭരണം ആയിരുന്നില്ല.ലീച് ച്ചവികളുടെ വൈശാലിയിലും ശാക്യരുടെ കപിലവസ്തുവിലും ഒക്കെ ഉണ്ടായിരുന്നപ്പോലെ ഗണപരിഷത്തിന്റെ ഭരണമായിരുന്നു മല്ലദേശത്തും. ബുദ്ധന്റെ അന്ത്യനാളുകളിൽ…

മലദേശത്തിന്റെ തലസ്ഥാനമാണ് കുശിനഗരം.ഇപ്പോഴത്തെ പേര് കസിയ.ഉത്തർപ്രദേശിന്റെ ഗോരഖ് പൂർ ജില്ലയുടെ ഭാഗമാണ് ഇപ്പോൾ മല്ലദേശം.മലദേശത്തും അന്ന് രാജഭരണം ആയിരുന്നില്ല.ലീച് ച്ചവികളുടെ വൈശാലിയിലും ശാക്യരുടെ കപിലവസ്തുവിലും ഒക്കെ ഉണ്ടായിരുന്നപ്പോലെ ഗണപരിഷത്തിന്റെ ഭരണമായിരുന്നു മല്ലദേശത്തും. ബുദ്ധന്റെ അന്ത്യനാളുകളിൽ ആര്യാവർത്തത്തിലെ രാഷ്ട്രീയാന്തരീക്ഷം കലങ്ങിമറിഞ്ഞതായിരുന്നു.അക്കാലത്തു പേർഷ്യൻ സാമ്രാജ്യം തെക്കു മരുഭൂമി മുതൽ വടക്കു ധ്രുവ്വ പ്രദേശത്തിനു അടുത്തുള്ള ഹിമഭൂമിവരെ വ്യാപിച്ചുകിടന്നിരുന്നു.സിന്ധുതടത്തിന്റെ വടക്കുള്ള ഗാന്ധാരം പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.സൈറസിനെ സൈന്യം ലോകംമുഴുവൻവെട്ടിപിടിക്കുവാഒരുങ്ങിനിൽക്കുകയായിരുന്നു.ആര്യാവർത്തത്തിലെ രാജാക്കന്മാരുടെയും രാജകുമാരന്മാരുടെയും ഉറക്കം പേർഷ്യൻ പട കടന്നുവരുന്നതിന്റെ ദുഃസ്വപ്നങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു.ചിലർ സൈറ സ്സിനെപ്പോലെ ചക്രവർത്തിയാകുന്ന ദിവാസ്വപ്നങ്ങളും കണ്ടിരുന്നു.അവർ പടയോട്ടങ്ങൾ നടത്തി.ബുദ്ധന്റെ അവസാനനാളുകളിൽ വെട്ടിപ്പിടുത്തങ്ങളുടെ കോലാഹലങ്ങളാലും ഹിംസമൂലം ഉയരുന്ന ആർത്തനാദങ്ങളാലും ആര്യാവർത്തത്തിന്റെ അന്തരീക്ഷം മുഖരിതമായിരുന്നു.ഗംഗാ സമതലത്തിലെ സ്വാതന്ത്രേചുക്കളായ വജ്ജികൾ,ലിച്ഛവികൾ,വിദേഹർ,മല്ലർ ,ശാക്യർ തുടങ്ങി വംശങ്ങളുടെ ഗണപരിഷത്തുകൾ പടയോട്ടങ്ങളിൽ തകർന്നുവീഴുന്നതു അഹിംസയുടെ പ്രവാചകൻ കണ്ടു.മഗധയിൽ ബിംബിസാരന്റെ പുത്രൻ അജാതശത്രുവും,കോസലത്തിൽ പ്രസേനജിത്തിന്റെ പുത്രൻ വിഭൂദഭനും സ്വന്തം പിതാക്കന്മാരെ ബാലികഴിക്കാൻ തയ്യാറായത് എന്തിനാണെന്ന് വാര്ധക്യത്തിലേക്ക്‌കടന്ന ശാക്യമുനിക്ക് മനസ്സിലായില്ല.കോസലരാജാവായ പ്രസേനജിത് അകാലത്തിൽ ചരമം അടഞ്ഞതുകൊണ്ടു പിതൃഹത്യയുടെ പാപം ഏൽക്കേണ്ടിവന്നില്ല വിദുഭന്.എന്നാൽ അജാതശത്രു സ്വന്തം പിതാവായ ബിംബിസാരരാജാവിനെ സ്ഥാനഭ്രഷ്ടനാക്കുക മാത്രമല്ല ഒരു തടവറ പണിതു അതിനകത്തു അന്ത്യംവരെ അടച്ചിടും ചെയ്തു.

അജാതശത്രു ശാക്യമുനിയുടെ അടുക്കൽ ചെന്ന് പിതൃഹത്യക്കു മാപ്പു നൽകണമെന്ന് അഭ്യർത്ഥിച്ചു.അതൊക്കെ അന്നത്തെ നാട്ടുനടപ്പായതുകൊണ്ടു മുനി മാപ്പുനല്കി.അജാതശത്രു ഗംഗയുടെ വടക്കേക്കരയിലുള്ള വജ്ജിനാടും വൈശാലിയും ആക്രമിച്ചു കീഴടക്കാൻ ഒരുക്കം കൂട്ടിയപ്പോൾ വിഭൂടഭൻ കപിലവസ്തു ആക്രമിച്ചു.പടയൊരുക്കത്തിന്റെ വാർത്തയറിഞ്ഞു ബുധൻ ശ്രാവസ്തിയിൽ വന്നു ശാക്യന്മാർക്കു നേരെയുള്ള ആക്രമണം അരുതെന്നു അഭ്യര്ഥിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മാത്രമല്ലാ വിപരീതഫലം ഉളവാക്കുകയും ചെയ്തു.വിഭൂദഭൻ ശാക്യമുനിയുടെ ഗോത്രത്തോട്‌ചെയ്ത അക്രമം കഠോരമായിരുന്നു.പണ്ടൊരിക്കൽ വിഭൂടഭൻ കപിലവസ്തുവിലെ രഥ്യകളിലൂടെ തേരോടിച്ചുപോയപ്പോൾ ചില ശാക്യന്മാർ അദ്ദേഹത്തെ കളിയാക്കിയതായിരുന്നു പകപോക്കലിനുള്ള കാരണം.സ്വന്തം സംഘത്തിലെ വിഭാഗീയതകളും ബുദ്ധനെ അലട്ടിക്കൊണ്ടിരുന്നു.സ്വന്തം പിതൃവ്യപുത്രനായ ദേവദത്തൻ തന്നെയായിരുന്നു ബുദ്ധന് ഇവറ്റവും കൂടുതൽ തലവേദന ഉണ്ടാക്കിയത്.മാധ്യമമാർഗ്ഗം സാധാരണവിശ്വാസികൾക്കുള്ളതാണെന്നും ഭിക്ഷുക്കൾ കഠിനമായ ഉപവാസം അനുഷ്ഠിച്ചു ആത്‌മ പീഠാനത്തിന്റെ പാത തന്നെ സ്വീകരിക്കണം എന്ന് ദേവദത്തൻ വാദിച്ചു.ദേവദത്തന്റെ വാദങ്ങളെ ബുധൻ പരസ്യമായി തള്ളിപ്പറഞ്ഞപ്പോൾ അദ്ദേഹം കപടബുദ്ധനാണെന്നുവരെ ദേവദത്തൻ പറയുകയുണ്ടായി. വ്യക്തിപരമായ പല ദുരന്തങ്ങളും അവസാനകാലത്തു സിദ്ധാര്ഥഗൗതമനുണ്ടായി.വിടാതെ പിടികൂടിയ ഉദരരോഗം ബുദ്ധനെ സദാ അലട്ടിക്കൊണ്ടിരുന്നു.തന്റെ അന്ത്യം അടുത്തുകഴിഞ്ഞതായി ബുദ്ധന് തോന്നിത്തുടങ്ങി.ബുദ്ധന് വയസ്സ് 80 ആയി.അക്കാലത്തു അത്രവയസ്സുവരെ ജീവിക്കുക അപൂർവം തന്നെ ആയിരുന്നു.വൈശാലിയിലെ അംബ പാലികയുടെ മാന്തോപ്പിൽ കഴിഞ്ഞിരുന്ന സമയത്തു അരുമശിഷ്യനായ ആന ന്ദനെ അടുത്തുവിളിച്ചു തന്റെ അന്ത്യം അടുത്തുവന്നു ബുദ്ധൻ വെളിപ്പെടുത്തി.അതുകേട്ടു ആനന്ദൻ വാവിട്ടുകരഞ്ഞു.’മഹാപരിണിഭണ സുത്താം’ പാലിഭാഷയിലുളള ഗ്രന്ഥമാണ്.അതിൽ ബുദ്ധന്റെ അവസാന മൂന്നു മാസക്കാലത്തേ സംഭവങ്ങളാണ് വിവരിച്ചിട്ടുള്ളത്.രാജഗൃഹത്തിൽനിന്നു വൈശാലിയിലേക്കും,അവിടെനിന്നു മല്ലരുടെ കുശിനഗരത്തിലേക്കും ആയിരുന്നു അവസാനയാത്ര.വൈശാലിയിൽനിന്നും പുറപ്പെട്ട് അടുത്തുള്ള പാവ എന്ന ഗ്രാമത്തിൽ ഒരു രാത്രി തങ്ങി.ഗ്രാമത്തിലെ കൊല്ലനായ കുന്ദന്റെ കുടിലിൽ ആയിരുന്നു ബുദ്ധന്റെ താമസം.കുന്ദൻ ആചാര്യനെ സൽക്കരിക്കാൻവേണ്ടി അയാൾ ഉണക്കി സൂക്ഷിച്ചിരുന്ന കാട്ടുപന്നിയുടെ മാംസംകൊണ്ടു കറിയുണ്ടാക്കി അപ്പത്തിന്റെ കൂടെ വിളമ്പി.ഇറച്ചിക്കറി കഴിക്കരുതെന്ന് ആനന്ദൻ ഗുരുവിനെ വിലക്കിയെങ്കിലും ബുധൻ വകവെച്ചില്ല.ഇറച്ചിക്കറി കഴിക്കാനുള്ള കൊതിയായിരുന്നില്ല അതിനു കാരണം.മറിച്ചു,തന്നെ സൽക്കരിക്കാൻ വേണ്ടി പാടുപെട്ട കുന്ദനെ ദുഃഖിപ്പിക്കരുതെന്നു കരുതിയാണ് ഇറച്ചിക്കറി കഴിച്ചത്.സൽക്കാരത്തിന് ശേഷം ബുദ്ധന്റെ ഉദരരോഗം വർധിച്ചു.എങ്കിലും കുശിനഗരത്തിലേക്കുള്ള യാത്ര ആരംഭിച്ചു.ഇടക്കുവെച്ചു വളരെ അവശനായി ഒരു മരച്ചുവട്ടിൽ കിടക്കേണ്ടിവന്നു.ക്ഷീണം കുറഞ്ഞപ്പോൾ നടത്തം വീണ്ടും തുടർ ന്നു.കുശിനഗരത്തിലെ വിഹാരത്തിലെത്തിയപ്പോഴേക്കും തീരെ അവശനായികഴിഞ്ഞിരുന്നു.അവിടെ എത്തിയപ്പോൾ തന്റെ അന്ത്യം അടുത്തു എന്നും മരണത്തിനു കാരണം ഒരിക്കലും കുന്ദൻ നൽകിയ ഭക്ഷണമാണെന്നു ആരോടും പറയരുതെന്നും ശിഷ്യനായ ആനന്ദനോട് പ്രത്യേകം ബുദ്ധൻ പറഞ്ഞു.ആനന്ദൻ പൊട്ടിക്കരയാൻ തുടങ്ങി.ഒട്ടും പ്രശസ്തിയില്ലാത്ത കുശിനഗരത്തിൽ കിടന്നു നിർവാണം പ്രാപിക്കരുതെന്നും ഭക്തരായിട്ട് ധനികരായ അനേകം പേരുള്ള വാരാണാസിയിലോ ശ്രാവസ്തിയിലോ കൊസാംബിയിലോ പോകാമെന്നു ആനന്ദൻ ഗുരുവിനോട് അഭ്യർത്ഥിച്ചു.അങ്ങനെ പോകുന്നപക്ഷം ഭക്തർ ഭൗതികാവശിഷ്ടത്തിനുമേൽ ഉചിതമായ സ്മാരകം പണിയുമെന്നും ആനന്ദൻ പറഞ്ഞു.പക്ഷെ ഇനി ഒരു യാത്രക്കുള്ള ശേഷിയൊന്നും ബുദ്ധനില്ലായിരുന്നു.തന്റെ അന്ത്യം അടുക്കരായ കാര്യം പട്ടണവാസികളെ അറിയിക്കാനാണ് ബുദ്ധൻ ആവശ്യപ്പെട്ടത്.മരണത്തിനുമുന്പ് മുനിയെ ഒരുനോക്കു കാണുവാൻ പട്ടണവാസികൾ നാനാഭാഗത്തുനിന്നും വിഹാരത്തിലേക്കു ഒഴുകാൻ തുടങ്ങി.ഓടിക്കൂടിയവരിൽ പ്രഭുക്കന്മാരും പാവങ്ങളും ചണ്ടാളരും സവർണരും മുനിയുടെ ധർമത്തിൽ വിശ്വാസം ഇല്ലാത്തവരും ഉണ്ടായിരുന്നു.കാരണം എല്ലാവര്ക്കും വിശ്വാസമില്ലാത്തവർക്കുപോലും മുനിയെ ഇഷ്ട്ടമായിരുന്നു.പ്രിയമായിരുന്നു.എല്ലാവരുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ചിരുന്നു ശാക്യമുനി.രാത്രി കുറെ ആയപ്പോഴാണ് പട്ടണത്തിലെ ഒരു ഋഷി യായ സുബദ്ധൻ ബുദ്ധനെ കാണാനെത്തിയത്.അപ്പോൾ മുനി അർദ്ധബോധാവസ്ഥയിലായിരുന്നു.ബുദ്ധധർമത്തിൽ വിശ്വസിക്കാത്ത ആളായിരുന്നു ഋഷി.

ഒരു സംശയം ചോദിക്കാനാണ് തൻ വന്നതെന്ന് പറഞ്ഞപ്പോൾ ആനന്ദൻ തടഞ്ഞു.തർക്കം ബുദ്ധനെ അബോധാവസ്ഥയിൽനിന്നും ഉണർത്തി.ഋഷിയെ അകത്തേക്ക് കടത്തിവിടാൻ ആനന്ദനോട് കൽപ്പിച്ചു.സുഭതൻ ചോദിച്ചു– ബ്രാഹ്മണരായ മുനിമാർ ഋഷിമാരാണ്.അവർക്കു പൺഡിതരായ ശിഷ്യന്മാരുണ്ട്.എന്നാൽ നിങ്ങളുടെ സംഘത്തിൽ ആരൊക്കെയാണ്?ഗോപാലകുലത്തിൽപ്പെട്ട പുരാണ കശ്യപനും മഖളിയും കബിളിനെയ്ത്തുകാരനായ അജിതൻ,പാക്‌ത ഗോത്രത്തിലെ കാക്കായണൻ,ബേലാളിയിലെ അടിമസ്ത്രീയുടെ മകൻ സജയൻ,-ഇവരെല്ലാം ബുദ്ധന്റെ തത്വങ്ങൾ മനസ്സിലാക്കിയവരാണോ?അതോ എല്ലാവരും ഒന്നും മനസ്സിലാക്കാത്തവരാണോ?അതോ കുറേപ്പേർ മനസ്സിലാക്കിയവരും കുറെ പേർ മറിച്ചും ആണോ?ഇതൊക്കെയായിരുന്നു ഋഷിയുടെ സംശയങ്ങൾ. അവശനായിക്കഴിഞ്ഞ ബുദ്ധൻ പറഞ്ഞു-അവരൊക്കെ എന്താണ് മനസ്സിലാക്കിയതെന്നു അവർതന്നെ ചിന്തിക്കട്ടെ.ശേഷം ബുധൻ തന്റെ തത്വങ്ങളുടെ രത്‌ന ചുരുക്കം സുഭതനു പറഞ്ഞുകൊടുത്തു.അദ്ദേഹം മനസ്സിലാക്കിയിട്ടാണോ എന്നറിഞ്ഞുകൂടാ,തലയാട്ടികൊണ്ടിരുന്നു.ഒടുവിൽ അദ്ദേഹം ശരണമന്ത്രം ഉരുവിട്ടു. അനന്തരം ബുദ്ധൻ സംഘത്തിലെ ബുദ്ധഭിക്ഷുക്കളെയെല്ലാം അടുത്തേക്ക് വിളിച്ചിട്ടു എന്ത് സംശയം ഉണ്ടെങ്കിലും ചോദിച്ചുകൊള്ളാൻ പറഞ്ഞു.പക്ഷെ ആരും ഒന്നും ചോദിച്ചില്ല.ബുദ്ധന്റെ മനസ്സ് അബോധാവസ്ഥയിലേക്കു വഴുതിവീണു.അൽപ്പനേരം കഴിഞ്ഞു വീണ്ടും ഉണർവായി.അപ്പോൾ അവിടെ ചുറ്റും കൂടിനിന്ന ഭിക്ഷുക്കളോടായി പറഞ്ഞു–സോദരരെ,ഒരിക്കൽക്കൂടി ഞാൻ നിങ്ങളെ ഓർമപ്പെടുത്തുന്നു.എല്ലാത്തിനും നാശമുണ്ട്.ജനിച്ചതിനെല്ലാം മരണവും ഉണ്ട്.നിങ്ങൾ ജാഗ്രതയോടെ നിർവാണമാർഗ്ഗത്തിൽ മുന്നോട്ടു പോകണം.ബുദ്ധന്റെ അവസാനവാക്കുകളായിരുന്നു അവ.പിന്നെ ശാക്യമുനിക്ക് ബോധം തെളിഞ്ഞില്ല. ശ്രമണർ മരിച്ചാൽ ദഹിപ്പിച്ചിരുന്നത് ഒരു കുംഭത്തിനകത്തായിരുന്നു.ബുദ്ധന്റെ നിർവാണവർത്തയറിഞ്ഞു മഗധരാജാവായ അജാതശത്രു ദൂതനെ കുശിനഗരത്തിലേക്കയച്ചു.തങ്ങളും ശാക്യമുനിയും ക്ഷത്രിയരാ യതുകൊണ്ടു ചിതാഭസ്മം ചിതാഭസ്മം തനിക്കവകാശപ്പെട്ടത് .അതുകൊണ്ടു ചിതാഭസ്‌മം കൊടുത്തയാക്കണം.ഞങ്ങൾ അതിന്മേൽ സ്തൂപം പണിയും.സഞ്ചയണസദ്യയും നടത്തും.എന്നായിരുന്നു ദൂതിന്റെ ചുരുക്കം. വൈശാലിയിലെ ലി ച്ച്‌വികൾ,കപിലവസ്തുവിലെ ശാക്യർ,അല്ലക പ്രദേശത്തിലെ ബു ലികൾ ,രാമ ഗ്രാമത്തിലെ കോലിയർ,വേദാദി പത്തിലെ ബ്രാഹ്മണർ,പവയിലെ മാലർ എന്നിങ്ങനെ പലദേശക്കാരും ബുദ്ധന്റെ ചിതാഭസ്മത്തിന് അവകാശവാദം ഉന്നയിച്ചു.തർക്കം രക്തച്ചൊരിച്ചാലിന്റെ വക്കാത്തയപ്പോൾ ദ്രോണർ എന്ന ബ്രാഹ്മണൻ ഇടപ്പെട്ടു.ചിതാഭസ്മം അവിടെ വന്നവർക്കായി വീതം വെച്ച്.ഓരോ ദേശക്കാരും ഓരോ രാജ്യക്കാരും ഓരോ പങ്കു വീതം കൊണ്ടുപോയി.എല്ലാ ദേശങ്ങളിലും സ്തൂപം പണിയുക,സദ്യയും നടത്തുക എന്ന് ദ്രോണർ പറഞ്ഞത് എല്ലാവര്ക്കും സ്വീകാര്യമായി.എല്ലാം കഴിഞ്ഞപ്പോഴാണ് പിപ്പലീവനത്തിൽ മയിലിനെ വളർത്തി ജീവിക്കുന്ന മൊറയാർ അഥവാ മൗര്യർ വന്നത്.ചിതകുംഭത്തിൽ അവശേഷിച്ചിരുന്ന ഭസ്മം ദ്രോണർ അവർക്കു കൊടുത്തു.കുംഭം ദ്രോണരും എടുത്തു.പത്ത് ദേശങ്ങളിൽ ബുദ്ധന്റെ ചിതംശത്തിന്മേൽ സ്തൂപങ്ങൾ പണിയുകയും സദ്യകൾ നടത്തുകയും ചെയ്തുവത്രേ. ഇപ്പോൾ മനസ്സിൽ ഉയരുന്ന ഒരു ചോദ്യം -ബുധൻ യഥാർത്ഥത്തിൽ ആരായിരുന്നു എന്നുള്ളതാണ്.യേശുവിനെപോലെയായിരുന്നോ?മുഹമ്മദിനെപ്പോലെയായിരുന്നോ?സായിബാബയെപ്പോലെയായിരുന്നോ?സായിബാബ അത് ഭൂത കൃത്യങ്ങൾ ചെയ്തുകൊണ്ട് ദിവ്യത്വം അവകാശപ്പെട്ടിരുന്നു.ബുധൻ ഒരിക്കലും അത് ഭുതകൃത്യങ്ങൾ കാണിച്ചിളല്ല.അങ്ങനെ കാണിക്കുന്നത്തിൽനിന്നും ശിഷ്യന്മാരെ വിലക്കുകയും ചെയ്തു.മുഹമ്മദ് ഏകദൈവത്തിന്റെ ദൂതനാണെന്നു അവകാശപ്പെട്ടു.വിശ്വാസികൾ ദൈവം ഏകനാണെന്നും,മുഹമ്മദ് ദൈവത്തിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നു എന്ന് സത്യവാചകം ചൊല്ലണം.യേശു ദൈവത്തിന്റെ പുത്രനാണെന്ന് അവകാശപ്പെട്ടതായി പിൻഗാമികൾ പറയുന്നു.ഈശ്വരനും ആത്മാവും ഇല്ലെന്നുതന്നെ ബുദ്ധൻ പറഞ്ഞു(ഇന്ന് സയൻസ് എത്തിനിൽക്കുന്ന സത്യം).പക്ഷെ,പിന്നീടു ബുദ്ധന്റെ കാലശേഷം തൊട്ട് ഇപ്പോൾ വരെ ബുദ്ധമതത്തിൽ ബുദ്ധന്റെ സ്ഥാനം എന്താണ്?.