വൈദ്യുതി നിരക്ക് സംസ്ഥാനത്ത് വര്‍ധിപ്പിച്ചു, 6.8 ശതമാനത്തിന്‍റെ വര്‍ധനവ്‌,

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 6.8 ശതമാനം വര്‍ധിപ്പിച്ചു. നിരക്ക് വര്‍ധന  ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് ബാധകമല്ല.  ഇന്ന് മുതല്‍ പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തില്‍ വരും. യൂണിറ്റൊന്നിന് 25 പൈസ വീതം പ്രതിമാസം 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക്  വര്‍ധിപ്പിച്ചു.   യൂണിറ്റൊന്നിന് 50 പൈസ .…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 6.8 ശതമാനം വര്‍ധിപ്പിച്ചു. നിരക്ക് വര്‍ധന  ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് ബാധകമല്ല.  ഇന്ന് മുതല്‍ പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തില്‍ വരും. യൂണിറ്റൊന്നിന് 25 പൈസ വീതം പ്രതിമാസം 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക്  വര്‍ധിപ്പിച്ചു.

 

യൂണിറ്റൊന്നിന് 50 പൈസ . 50 മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിപ്പിച്ചു.  നിരക്ക് വര്‍ധനയുടെ കാര്യം അറിയിച്ചത് റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജനാണ്. ചാര്‍ജ് വര്‍ധന വാണിജ്യ വ്യവസായ മേഖലയിലും  ബാധിക്കും.

40 പൈസ വരെയാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധന. വൈദ്യുതി നിരക്ക് വര്‍ധനയിലൂടെ സര്‍ക്കാരിന് ലഭിക്കുക 902 കോടിയുടെ അധിക വരുമാനമാണ്. നിലവില്‍ ഈടാക്കിയിരുന്നത് പൂജ്യം മുതല്‍ 50 യൂണിറ്റ് വരെ  യൂണിറ്റിന് 2.90 രൂപയാണ്.

നിലവിലെ നിരക്ക് വര്‍ധന അനുസരിച്ച് അത് ഇനി 3.15 രൂപയാകും. മുമ്പ് വൈദ്യുതി നിരക്ക് കൂട്ടിയത് 2017 ഏപ്രിലിലാണ്. 2019 – 22 കാലത്തേക്കാണ് വർധന.