സതി

9 മാസങ്ങൾ കാത്തിരുന്ന് നിരാശാനിഴലിച്ച , കണ്ണുനീർ കട്ടപിടിച്ച ആ കണ്ണുകൾ ക്ക് ഇന്നൊരു തെളിച്ചം വന്നിരുന്നു , എന്തന്നില്ലാത്ത കണ്ണുകൾ വിരിഞ്ഞിരിക്കുന്നു , സാരി ഞൊറിവുപിടിച്ചു , കണ്ണാടിയിൽ തന്നെ തന്നെ ഒന്നു ഇടംകണ്ണിട്ട് നോക്കി , സാരി ഏച്ചു മുറുക്കിക്കുത്തുമ്പോൾ അവളുടെ അണിവയറിനെ അലങ്കരിച്ചു കിടന്ന പൊന്നരഞ്ഞാണം രോമരാജികളിൽ ഉടക്കിവലിഞ്ഞു സ്വല്പം വേദനിച്ചു , “ആവൂ ” എന്ന് അറിയാതെ വിളിച്ചുപോയി സതി.
വർഷം പത്തുകഴിഞ്ഞെങ്കിലും എന്നും അവൾക്ക് തന്നെ മനസിലാകാത്ത ആ കാന്തവലയത്തിന്റെ ഉഷ്‌ണവായു , പ്രണയത്തിന്റ തീഷ്ണത ,ആ ആലിംഗനങ്ങളുടെ ഊർജം അവളിൽ അലതല്ലി , വെളുത്ത അണിവയറിൽ വീണ ആ ചുവന്ന പാട് ഒരു നെറുനാണത്തോടെ അവൾ നോക്കിക്കണ്ടു , രോമകൂപങ്ങൾ എഴുന്നേറ്റുനിൽക്കുന്ന ഒരു ഉൾത്തള്ളൽ അനുഭവപ്പെട്ട് അവൾ അറിയാതെ മനസ്സിൽനിന്നും ” പോ അവിടുന്ന് “,
എന്ന് ആരോടോ പറഞ്ഞു ,മുഖംപൊത്തി മാസങ്ങൾക്കു ശേഷം തന്നെ തന്നെ കണ്ണാടിയിൽ ഒരു സന്തോഷത്തോടെ, ഇടനെഞ്ചിൽ ഒരു കുളിരോടെ , പിടപ്പോടെ നോക്കികാണുകയായിരുന്നു അവൾ .
വാർമുടി പൊക്കിക്കെട്ടുമ്പോൾ അവൾ അറിയാതെതന്നെ അവളുടെ ചുണ്ടിൽ ഒരുനാണം തുളുംബി ചിരിയായി തൂവിയിറങ്ങി .
നെറ്റിയിൽ തന്ടെ ഇഷ്ടപുരുഷനുവേണ്ടി നീട്ടിത്തൊട്ട ആ സിന്ദൂരവും ചാർത്തി പരപുരുഷസ്പർശം ഏൽക്കാതെ എല്ലാ തീവ്രവികാരങ്ങളെയും മരവിപ്പിച്ചു ശേഖരിച്ച ആ നിറമാറിനിടയിൽ എപ്പഴോ കമഴ്ന്നു വീണുപോയ താലി നേരെയാക്കി സതി ഒരുങ്ങുകയായിരുന്നു ,മാസങ്ങളായി അടക്കിയ എല്ലാമെല്ലാം ഇന്ന് ഉരുകുകയാണ് , സതിയുടെ ശ്വാസഗതി തീവ്രമായിരുന്നു ,
കണ്ണാടി വിട്ട് ടാക്സിയിൽ എയർ പോർട്ടിലേക്കു പുറപ്പെടുമ്പോൾ എത്രയൊരുങ്ങിയിട്ടും സുന്ദരിയാകുന്നില്ല എന്ന ഒരു കുറ്റബോധം മാത്രമായിരുന്നു അവളുടെ മനസിൽ ….

അച്ഛന്റെ വരവുമായി കാത്തിരിക്കുന്ന 5 വയസ്സുകാരന്റെ ശിഥിലമായ ഓർമ്മകളിൽ അച്ഛൻ അവന് മിട്ടായി വാങ്ങാൻ പോയതാണ് ,അമ്മ കഥ പറയാതെ ഉറക്കുമ്പോൾ പിണങ്ങി ജനാലക്കൽ പോയിനിന്ന് “ദൂരേഎങ്ങോ മിട്ടായി വാങ്ങാൻ പോയ അച്ഛനോട്
” അമ്മ കഥ പറയുന്നില്ല “, എന്ന് പരാതി പറഞ്ഞു അവൻ നിന്നിരുന്നു. തലേന്നു വരെ , പാത്രം അടച്ചു വെച്ചുകൊണ്ട് “ഓo ഹ്രീം അച്ഛൻ വരട്ടെ “എന്ന് ചൊല്ലി പ്രതീക്ഷയോടെ മൂടി തുറക്കുന്ന ആ കുട്ടൻ ഇന്ന് രാവിലെമുതൽ മാനത്തു നോക്കി അച്ഛൻ വരുന്ന വിമാനം കാത്ത് മിറ്റത് ഇരുപ്പാണ് ….ഓരോ വിമാനത്തിനും ” ഇതാണോ അമ്മെ അച്ഛൻ വരുന്ന വിമാനം?”എന്നചോദ്യo അവൻ മിറ്റത്തുനിന്നും ഉറക്കെ സതിയോടു ആരാഞ്ഞുകൊണ്ടിരുന്നു…..
“അച്ഛന്റെ വിമാനം വരുമ്പോൾ അമ്മ മോനോട് പറയാം “എന്ന് അവനെ സമാധാനിപ്പിച്ചു ഉടുപ്പിലെ പൊടിതട്ടി വണ്ടിയിൽ കയറി യാത്ര തുടങ്ങുമ്പോൾ അവൾക്കു പെട്ടന്ന് ഒന്ന് എയർപോർട്ട് എത്തിയാൽ മതി എന്ന ചിന്തയായിരുന്നു ,

ഓർമകളുടെ ഇടനാഴിയിലൂടെ അവർ യാത്രതുടങ്ങി കുട്ടന്റെ എന്തക്കയോ ചോദ്യങ്ങൾ അവൾ യാത്രികമായി മറുപടിപറഞ്ഞു .
ആ ഒരു സമാഗമം മാത്രം മനസിൽ ഊതിക്കാച്ചി അവൾ പുറത്തേക്കു നോക്കിയിരുന്നു …

സുദേവ് അന്ന് വീടുവിട്ടുനിറങ്ങുമ്ബോൾ ആ തിരിഞ്ഞുള്ള ഒരു നോട്ടം മാത്രമായിരുന്നു അവളുട മനസിൽ , അവൾക്കു അത് താങ്ങാൻ കഴിയാതെ വിതുമ്പിപ്പോയി അന്ന് ,കണ്ണുതുടച്ചും ആശ്വസിപ്പിച്ചുo സുദേവ് പടിയിറങ്ങുമ്പോൾ അവൾ അണപൊട്ടിയ ദുഃഖം സഹിക്കവയ്യാതെ അകത്തേക്ക് ഓടിപോകുകയായിരുന്നു , സുദേവ് ഊരിയിട്ട് പോയ ഷർട്ട് കെട്ടിപിടിച്ചു അന്നു കരഞ്ഞ കണ്ണുനീർ അറിയാതെ വീണ്ടും അവളുടെ കണ്ണിൽ ഇന്നുപൊടിഞ്ഞു …. കണ്ണുതുടക്കാൻ കുട്ടൻ കുഞ്ഞികൈ നീട്ടി പറഞ്ഞു , “മോളുകാരായാതെ , കുട്ടൻ അച്ഛൻ കൊണ്ടുവരുന്ന മിട്ടായി മോൾക്കും തരാം കേട്ടോ “,
കുട്ടനെ കെട്ടിപ്പിടിച്ചു സതി ഓര്മകളുടെ കുത്തൊഴുക്കിൽ പെട്ട് എങ്ങോട്ടോ പോയിക്കൊണ്ടിരുന്നു ….

“”ചേച്ചീ ഇവിടെ ടോൾ കൊടുക്കണം , കേട്ടോ ”
എന്നാ ഡ്രൈവറുടെ ശബ്ദം സതിയെ മാത്രമേ ഉണർത്തിയുള്ളു ”

മിട്ടായി സ്വപനം കണ്ടു വിരൽകുടിച്ചു കുട്ടൻ അവളുടെ മടിയിൽത്തന്നെ കിടന്നു ….

നൂറുരൂപ ടോൾ നീട്ടിയപ്പോളാണ് അവൾ അറിഞ്ഞത് കാത്തിരുന്ന സ്ഥലം എത്തിയെന്നു …ആഗമനത്തിന്റെ സന്തോഷം അവിടെയുള്ള എല്ലാകണ്ണിലും പ്രതീക്ഷയുടെ നോട്ടങ്ങൾ ആയി ആ ചില്ലുകൂട്ടിലേക്കു നീണ്ടു ….BA 232 എത്താൻ വെറും 5 മിനിറ്റ് മാത്രമായി അവശേഷിച്ചു , പെട്ടന്ന് എവിടെയോ ഒരു പൊട്ടിത്തെറി ശബ്ദം കെട്ടവൾ നോക്കി , അതങ്ങ് അകത്താണ് , ഞെട്ടി എണീറ്റ കുട്ടൻ കരയാൻ തുടങ്ങി , അവനെ കെട്ടിപിടിച്ചു ഒന്നും അറിയാതെ അവൾനിന്നു ,
ഓടിവന്ന ഡ്രൈവർ പറഞ്ഞു
“”” ചേച്ചി ഏതോ ഒരു വിമാനം ദാ അകത്തു കത്തുന്നു “””,
നിന്ന ഇടം കുഴിഞ്ഞു പോകുന്നു എന്ന തോന്നൽ മാത്രമായി സതി കുട്ടനെയും കെട്ടിപിടിച്ചു വിറവലോടെ അനങ്ങാൻ പോലും ആവതില്ലാതെ അവിടെ നിന്നു ,
അലമുറവിളികൾ അവളുടെ കാതിൽ നിറഞ്ഞു , എയർപോർട്ട് അന്നൗൺസ്‌മെന്റ് ഇൽ അത് BA232 തന്നെയാണ് എന്ന് അരുൾചെയ്യപെട്ടു ,
സഹായ ഹസ്തങ്ങൾ മിഴിതുറന്നു, തിക്കിലും തിരക്കിലും പെട്ടവൾ കുഴങ്ങിപ്പോയി ,ഒതുക്കികെട്ടിവെച്ച മുടി അഴിഞ്ഞുലമ്പി , ഒതുക്കികുത്തിയ സാരിയുടഞ്ഞു . ആ തിക്കിൽ അവളുടെ താലിമാല എങ്ങോ പൊട്ടി വീണു , ” സഹായ ദിക്കിൽ നിന്നും പരസ്യ പ്രസ്താവവന വന്നു ,
“”””” BA232 യിലെ എല്ലാ യാത്രക്കാരെയും നഷ്ടപ്പെട്ടിരിക്കുന്നു ,
കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക, “””””

കണ്ണിൽ ഇരുട്ടുകയറുന്ന പോലെ തോന്നിയ അവൾ നിലത്തേക്ക് വീഴുമ്പോൾ , ” അമ്മെ “, എന്നുവിളിച്ചു കരയുന്ന കുട്ടന്റെ സ്വരം , അവളുടെ കാതിൽ മന്ദീ ഭവിച്ചു തുടങ്ങിയിരുന്നു ….. ആ തിരക്കിനിടയില്ലേക്ക് അവൾ കുട്ടനെയും കെട്ടിപിടിച്ചു കുഴഞ്ഞുവീണുപോയി .

സർവവും ശൂന്യം എന്ന അവസ്ഥയിൽ നിന്നും ആരോ “”” മാഡo , മാഡo””””
എന്ന് കുലുക്കി വിളിക്കുന്പോൾ സതി എയർപോർട്ട് ആശുപത്രിയിൽ കണ്ണ് തുറന്നു , അടുത്ത് നിൽകുന്ന ഡ്രൈവർ ” “കുട്ടാ അമ്മ എണീറ്റു ” എന്ന് പറഞ്ഞു എന്നുവിളിച്ചപ്പോൾ അവൻ ആശുപത്രിയി മുറിയിലെ മൂലക്ക് സ്ഥാനംപിടിച്ചിരുന്ന , കൂടയുടെ മൂടി അടച്ചു “ഓം ഹ്രീം” മന്ത്രം ചൊല്ലി അതു തുറന്ന് അച്ഛനെ നോക്കുകയായിരുന്നു …..
അമ്മെ , എനിക്ക് മിട്ടായി വേണ്ടാ അച്ഛനോട് വരാൻപറ എന്ന് പറഞ്ഞു നേഴ്സ് ഇന്റെ കയ്യിൽ ഇരുന്ന ഫോണ്‍ തട്ടിപ്പറിച്ചു സതിയുടെ അടുത്തേക്ക് ഓടിച്ചെന്നു ….

കണ്ണുനീർ ഉരുകിയിറങ്ങി ,
“”അച്ഛൻ അമ്മയോടാണ് പിണങ്ങി പോയത് ,മക്കളെ “”
എന്നുപറഞ്ഞു അവനെ മാറോടു ചേർത്ത് വിതുമ്പി കരഞ്ഞു അവൾ …..

ആശുപത്രിയിൽ എല്ലാം അറിഞ്ഞുകേട്ടു സുദേവിന്റെ ബന്ധുക്കൾ എത്തിയിരുന്നു , അതിൽ ആരൊക്കയോ മരണാനന്തരം കിട്ടുവാൻപോകുന്ന ഭീമമായ തുകയെ പറ്റി ചർച്ച തുടങ്ങിയിരുന്നു , സുദേവന്റെ ചാവുനീരിന് ദാഹം തുടങ്ങിയിരുന്നു അവർക്കിടയിൽ …. കലങ്ങിയെ പടർന്ന കണ്മഷി തൂത്ത് അവൾ ചെവിപൊത്തി ഏങ്ങൽ അടിച്ചു കിടന്നു , അവളുടെ മാറത്തു കുട്ടനും …..

“”” mr സുദേവന്റെ ബന്ധുക്കൾ ഉടനെ ഐസിയു ഇൽ എത്തുക”” എന്ന ശബ്ദം കേട്ടാണ് അവൾ ഉണരുന്നത് , കുട്ടൻ കരഞ്ഞു വലഞ്ഞു ” ഓം ഹ്രീം ” ചൊല്ലി ഉറക്കം തന്നെയായിരുന്നു …

കുട്ടനെ വിടുവിച്ചു അവൾ വീണുതല്ലി ഓടുമ്പോൾ ദേഹത്തെമുറിവുകൾ അവൾ മറന്നിരുന്നു …. ICU വിന്റെ കാണാടിക്കൂടിനുള്ളിൽ അവൾ കണ്ടു , അതെ അത് സുദേവാണ് , തൻറെ എല്ലാമെല്ലാമായ സുദേവ് …..

ഞാൻ സുദേവന്റെ ഭാര്യയാണ് എന്ന് പ്രതീക്ഷയോടെ സതി പറഞ്ഞപ്പോൾ

“”””മിസിസ്സ് സുദേവ് , ദൈവമാണ് അദ്ദേഹത്തെ നിങ്ങള്ക്ക് തിരികെ തന്നത് , വിശ്വസിക്കാൻ പറ്റില്ല എങ്കിലും , അദ്ദേഹം രക്ഷപെട്ടു , ചെറിയ പരുക്കുകൾ മാത്രം ഇപ്പോൾ അദ്ദേഹത്തിന് കുഴപ്പമില്ല ,,2 ദിവസംമാത്രം mr സുദേവിന് നിങ്ങളുടെ കൂടെ പോകാം “””….എന്ന് ഡോക്ടർ പറഞ്ഞു ….

കണ്ണാടിച്ചില്ലിൽ സുദേവ് കണ്ണുതുറന്ന് സതിയെനോക്കി കൈ ഉയർത്തികാണിച്ചു , സതി ആ കണ്ണാടിയിൽ മുറുക്കെ ചുടുചുംബനങ്ങൾ കൈമാറി ആ നിലക്കൽ ഇരുന്നൂ .
മിട്ടായി നുണഞ്ഞു കൊണ്ട് കുട്ടൻ അവളുടെ അടുത്തു വന്നു മടിയിലിരുന്നു .
നിരാശരായ ബന്ധുക്കൾ ഓരോന്നായി പോയിമറഞ്ഞു…

രണ്ടു ദിനരാത്രങ്ങക്കിപ്പുറം , സുദേവ് സതിയുടെ കൈപിടിച്ച് വീടിന്റെപടി കയറുമ്പോൾ , കുട്ടൻ സുദേവന്റെ കൈപിടിച്ച്
” കുട്ടൻ ഇനി മിട്ടായി ചോദിക്കില്ല അച്ഛാ ” എന്ന് ആണയിട്ടു പറഞ്ഞുകൊണ്ട് , ഉമ്മ കൊടുക്കുണ്ടായിരുന്നു .
തന്റെ പ്രാണപ്രേയസിയെ യും , കുട്ടനെയും മാറോടണച്ചു കിടക്കുമ്പോൾ , സുദേവ് ആർക്കെല്ലാമോ നന്ദി പറഞ്ഞുകൊണ്ട് ശാന്തമായ ഗാഢമായ നിദ്രയിലേക്ക് വഴുതി വീഴുകയായിരുന്നു , എല്ലാ കണ്ണുനീരിനും , കാത്തിരിപ്പിനും , കദനത്തിനും വിടപറഞ്ഞു സതിയും കുട്ടനുo സുദേവന്റെ മാറത്തു ചൂടുപറ്റി കിടന്നിരുന്നു ….സ്വസ്ഥം , ശാന്തം ….

-ഗോവിന്ദൻ

Govind kurup

 

Devika Rahul